ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-4-

എന്ന പേർ, പുരോഹിതൻ മണവാളന കങ്കണം കൊടുക്കുകയും പെണ്ണിന്റെ മാതാപിതാക്കന്മാരുടെ കാൽ കഴുകിച്ചിട്ട അവന്റെ കയ്യിന്മേൽ കെട്ടുകയും വേണം.പെണ്ണിന്റെ എടത്തെകയ്ക്കും കങ്കണം കെട്ടും. രണ്ടാളും അഗ്നിയുടെ മുമ്പിൽ ഇരുന്നാൽ നാന്ദിശ്രാദ്ധം എന്നൊര കൎമ്മമുണ്ട.വഴിയെ താലികെട്ടായി. പുരോഹിതൻ താലി മഞ്ഞൾ ചരട്ടിന്മേൽ കോൎത്ത ഒര നാളികേരത്തിന്മേൽ വെച്ച എല്ലാവരും അനുഗ്രഹിച്ചതിന്റെ ശേഷം മണവാളന്ന കൊടുക്കും. അവൻ കെട്ടിക്കുന്ന സമയം അമ്പട്ടന്റെയൊ മേളക്കാരന്റെയൊ വാദ്യം ഒഴിച്ച യാതൊരു ശബ്ദവും പാടില്ല. മണവാളന്റെ പെങ്ങൾ പെണ്ണിന്റെ പിന്നിൽ നില്ക്കുന്നുണ്ടാകും.അവൻ ചരട് ഒര കെട്ട കെട്ടും. അവൾ രണ്ട സ്ത്രീപുരുഷന്മാരുടെ നെറ്റിക്ക പട്ടം കെട്ടിക്കണം.ഇത സ്വൎണ്ണത്തിന്റെയൊ വെള്ളിയുടേയൊ ചെറിയ തകിടുകളായിരിക്കും. പിന്നെ അവർ പന്തൽ 7 പ്രദക്ഷിണം വെക്കണം. അവസാനം ഭാൎ‌യ്യയുടെ എടത്തെ കാൽ ഭൎത്താവ അമ്മിയിന്മേൽ വെക്കണം. രണ്ടാളും മൂന്ന നാല പ്രാവശ്യം അങ്ങട്ടും ഇങ്ങട്ടും മാല ഇടണം. ഒടുവിൽ പുഷ്പമെല്ലാം ഒര ഉണ്ടായാക്കും. പിന്നെ ഗുരുതി ഉഴിയിലും അഷ്ടമംഗലങ്ങളോടെ പന്തൽ പ്രദക്ഷിണവും വേണം.അഷ്ടമംഗലങ്ങൾ ഏതെന്നാൽ, സഖി, സഖാ, ദീപം, കലശം, കണ്ണാടി, അങ്കുശം, ശ്വേതചാമരം, കൊടിയും ചെണ്ടയും. സാധാരണ പ്രദക്ഷിണം മൂന്നാകുന്നു. ഒന്നാമത്തേതിന അമ്മിയുടെ അടുക്കെ ഒര നാളികേരം പൊട്ടിക്കും. അത ശിവനാണത്രെ. അമ്മിപാൎവ്വതിയും. രണ്ടും കൂടിയാൽ അൎദ്ധനാരീശ്വരനായി പോൽ. രണ്ടാമത്തെതിന അരുന്ധതിയുടെ കഥ ഭാൎ‌യ്യക്കു പറഞ്ഞ കൊടുക്കും. വിവാഹം ഒര ഒറ്റ ദിവസം കൊണ്ട കഴിക്കാം. രണ്ടൊ മൂന്നൊ നാൾ നില്കയുമാം.

ശവം ദഹിപ്പിക്കയും മറ ചെയ്കയും ഉണ്ട്. ഒര കട്ടിലിന്മേലൊ പല്ലങ്കിയിലൊ ആണ കൊണ്ടുപോകുക. അകമുടയാന്മാർ ശൈവരാകായാൽ പ്രേതകാൎയ്യങ്ങൾക്ക പണ്ടാരങ്ങൾ സഹായിക്കും. മരിച്ച രണ്ടാം ദിവസമെങ്കിലും മൂന്നാം ദിവസമെങ്കിലും




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/18&oldid=158171" എന്ന താളിൽനിന്ന് ശേഖരിച്ചത്