ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


പിടിച്ചാൽ മുഖത്തെ അല്പം ചക്കരതേച്ച കൂട്ടിക്കൊണ്ട് പോരികയും ചെയ്യും. ദഹിപ്പിക്കൽ നടപ്പ്. ശവത്തെ കുളിപ്പിക്കൽ വീട്ടിൽവെച്ചല്ല ശ്മശാനത്തിലാകുന്നു. ബളിജ. തിലുങ്കർ ആണ്. പക്ഷെ ഇപ്പോൾ എങ്ങും കാണാം. കല്യാണം എപ്പോഴെങ്കിലും. വിധവാവിവാഹം പാടില്ല. മദ്യമാംസം ധാരാളം. ചിലർ നായഡു, ചിലർ ചെട്ടി, അനേകം ഉപജാതികളുണ്ട്, "മുസുകമ്മാ" എന്നവൎക്ക് വിവാഹത്തിന് പെണ്ണിൻറെ അമ്മാമൻറെയും ജ്യേഷ്ടത്തിയുടെ ഭൎത്താവിൻറെയും അനുവാദം വേണം. രണ്ടാംദിവസം പുരുഷൻ കോപം നടിച്ച് സമീപം ഒരു തോട്ടത്തിലൊ വീട്ടിലൊ പോയിരിക്കും. പെണ്ണും ശേഷക്കാരും ഘോഷയാത്രയായി കൂട്ടികൊണ്ടു വരണം. 3ാം ദിവസം ആണും പെണ്ണുംകൂടി കന്ന് പൂട്ടി കൃഷിചെയ്യുന്ന മാതിരി നടിക്കണം. ബന്ധുകൻ (വടുകൻ) 18 ജാതിയാണ്. കൂട്ടിച്ചേൎത്താൽ 6 ആകും. 5 ഉയൎന്നത്, ഒന്ന് (തൊറയ) താണത്. ചിലൎക്ക് പൂണൂനൂൽ ഉണ്ട്. മാംസം ഭക്ഷിക്കയില്ല. ഊരിൽ ആര് ചത്താലും ഒന്നാമത് തൊറയൻറെ മുടികളയണം. വടുകൎക്ക് തീയിൽകൂടി നടക്കുന്ന അടിയന്തരമുണ്ട്. പാൽ സൂക്ഷിക്കുന്ന മുറിയിൽ സ്ത്രീകൾ കടന്നുകൂടാ. പുരുഷന്മാൎപോലും കാടരേയൊ പറയരേയൊ അടുത്തിട്ടൊ തൊട്ടിട്ടൊ മറ്റൊ ശുദ്ധം മാറിയാൽ കുളിച്ചേ ഭവനത്തിൽ കടന്നുകൂടും. തൊഴുത്തിലെ ചാണകം മുട്ടോളമൊ അരെക്കൊ ആഴംകൂടിയാലെ നീക്കം ചെയ്കയുള്ളൂ. കൃഷിയിൽ അതി സമൎത്ഥന്മാരാണ്. തുല്യമായി പറയാൻ ചീനക്കാരനേ ഉള്ളൂ. സ്ത്രീകൾ അത്യന്തം അദ്ധ്വാനശീലമാരാണ് ഒരുത്തിയുടെ കൃഷിപണിക്ക് ദിവസം ഒന്നുക്ക് ഒരുറുപ്പിക വിലയുണ്ട്. ഒരുത്തൻറെതിന് 3 അണയേ ഉള്ളു എന്ന് പറയും. എന്നാൽ അല്പസന്തുഷ്ടന്മാരാണതാനും. സ്ത്രീധനം 150-200 ഉറുപ്പികയുണ്ട് (ഭൎത്താവ് കൊടുക്കുന്നത്). സ്ത്രീകൾ പച്ചകുത്തും. പുരുഷന്മാർ, കയ്ക്കും ചുമലിനും ചൂടുവെക്കും. ത
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/183&oldid=158175" എന്ന താളിൽനിന്ന് ശേഖരിച്ചത്