ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                    -6-
                 അനുപ്പൻ.

കന്നട, മധുര മുതലായ ദിക്കിൽ അന്യജാതി പുരുഷ സംസൎഗ്ഗത്തിന്നു സ്ത്രീക്കു ശിക്ഷ ജാതിഭൃഷ്ടാണ. അവൾക്ക പ്രതി ഒര ആട്ടിനെ ജീവനോടെ കുഴിച്ചിടുംപോൽ. അഛന്റെ പെങ്ങളെ മകൾക്ക തന്നേക്കാൾ പ്രായം ഏറിയാലും മച്ചൂനൻ കല്യാണം ചെയ്‌വാനുള്ള അവകാശം വിടുകയില്ല. പക്ഷെ അവന്ന പ്രായമാവോളം അവനേക്കാൾ വയസ്സുള്ള അടുത്ത ദായാദന്മാർ പരിഗ്രഹിക്കും.ഉണ്ടാക്കുന്ന സന്താനം അവന്റേതുതന്നെയാണതാനും. വിവാഹത്തിങ്കൽ താലികെട്ട ഇല്ല. സ്ത്രീപുരുഷന്മാരുടെ ചെറുവിരലുകൾ 7 ഘട്ടത്തിൽ കോൎത്തകെട്ടുക സാരമാണ.

           അരനാടൻ. (എരനാടൻ)

മലയാളത്തിൽ നിലമ്പൂര മലയിലും മറ്റും ഒരു വക കാടരാണ. പെരുമ്പാമ്പിനെ കൊന്ന നെയ്യ് എടുത്ത വില്ക്കും. അതെ കുഷ്ഠത്തിന്ന വിശേഷമാണത്രെ. ഇവൎക്ക് ഒരു വിശേഷനടപ്പുണ്ട. ഇല്ലെങ്കിൽ ഉണ്ടായിരുന്നു നിശ്ചയം. തന്റെ മൂത്ത മകളെ രണ്ടാം ഭാൎയ്യയായി എടുക്കുക. വില്ലും അമ്പും ആണ് ആയുധങ്ങൾ. കുരങ്ങിന്റെ മാംസം വളരെ ഇഷ്ടമാണ്. പാമ്പുകളേയും പല മൃഗങ്ങളുടെയും ചീഞ്ഞ എറച്ചിയും തിന്നും.

                  അറുവ.

ഗഞ്ചാംജില്ല ബൎഹാമ്പൂർ താലൂക്കിൽ കടൽകരയിൽ ഒരുവക കൃഷിക്കാരാണ. പട്ടാണിക്ക ഉരിയ സ്ത്രീയിലുണ്ടായ സന്താനത്തിൽ നിന്ന തങ്ങൾ ഉണ്ടായതാണെന്നു അവര പറയുന്നു. ആണുങ്ങൾ അധൎവ്വം സ്ത്രീകൾ യജുസ്സ എന്നു പറയുന്നു. മുസൽമാൻ അധൎവ്വണമാണത്രെ അടിയന്തരങ്ങളിൽ പുരോഹിതൻ മൊല്ലാനയാണ.ശുദ്ധ ഉരിയ തന്റെ പുത്രൻ തന്റെ പെങ്ങളെ മകളെ വിവാഹം ചെയ് വാനയക്കയില്ല. എന്നാൽ അറുവ അയയ്ക്കും.വിവാഹത്തിങ്കൽ എടെക്ക മൊല്ലാനമന്ത്രങ്ങൾ ജപി
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/20&oldid=158194" എന്ന താളിൽനിന്ന് ശേഖരിച്ചത്