ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാത്രം" എന്നും. തെങ്കല വിധവകൾ തലക്ഷൌരം ചെയ്യേണ്ടാ. തെലുങ്ക ബ്രാഹ്മണൎക്ക് (മലയാളികളേപോലെ) വീട്ടുപേരുണഅട്. തമിഴക്കും മറ്റും ഇതില്ല. മാധ്വരും സ്മാത്തരും തമ്മിൽ ചിലപ്പോൾ വിവാഹം ചെയ്യും. കൎണ്ണാടക ബ്രാഹ്മണരിൽ മാരകൻ എന്നൊരു കൂട്ടരുണ്ട്. ഇവർ ശങ്കരാചാൎ‌യ്യരുടെ ശിഷ്യസന്താനങ്ങളാണെന്നു പറയുന്നു. ഇവർ ബ്രാഹ്മണരാണെന്ന എല്ലാവരും സമ്മതിക്കയില്ല. ആചാൎ‌യ്യർ മദ്യം സേവിച്ചപ്പോൾ ഇവരും കുടിച്ചു. വഴിയെ ആചാൎ‌യ്യർ മാസം ഭക്ഷിക്കുന്നത് കണ്ട് അവരും തിന്നു. ചുട്ടു പഴുത്ത ഇരുന്പിൻ കഷ്ണം ആചാൎ‌യ്യർ വിഴുങ്ങി അവൎക്ക് സാധിച്ചില്ല അപ്പോൾ ഭ്രഷ്ടകല്പിച്ചു. മാധ്വവിവാഹത്തിങ്കൽ പിതൃക്കളെ ആവാഹിക്കും. അതിനാൽ ശേഷം ബ്രാഹ്മണർ അവിടെ ഭക്ഷിക്കയില്ല. വിവാഹത്തിൻറെ രണ്ടാംദിവസം ഒരു ക്രിയയുണഅട്. പുരുഷൻ സ്ത്രീയുടെ ചൂണ്ടുവിരൽ നൂറു മഞ്ഞളും കൂടി കലക്കിയ വെള്ളത്തിൽ മുക്കി അതുകൊണ്ട് വെളുത്ത ചുമരിൽ ഒരു വാഴയുടെ രൂപം വരപ്പിക്കണം. പിറ്റേന്ന് വയ്യുന്നേരത്തേക്കെ ചിത്രം മുഴുമിക്കൂ. അന്ന് രാത്രി സ്ത്രീയുടെ അമ്മ പലേപലഹാരങ്ങൾ പാത്രങ്ങളിലാക്കി കാട്ടും. ആ പാത്രങ്ങൾ പുരുഷൻ തട്ടിപറിക്കും. അതിൽ നല്ലത് അവൻ എടുത്തിട്ട് ബാക്കി എല്ലാം മുറിക്കകത്ത് എറിയും. അശുദ്ധി നീങ്ങാൻ ചാണകം കൂട്ടി തളിക്കണം. ഇത് ചെയ്യേണ്ടത് വെപ്പിന്ന് പുരുഷൻറെ ഭാഗത്ത്നിന്ന് നിയമിച്ചിട്ടുള്ള പാചകനാകുന്നു. പുരുഷൻ കയ്യകഴുകീട്ട പൂജെക്കവെച്ചേടത്ത്നിന്ന് ഒരു വെള്ളിപാത്രം ഉപായത്തിൽ കയ്ക്കലാക്കി സ്വഗൃഹത്തിലേക്കു പോകും. വെളളം കോരുവാൻ ഒരു കയറും ഒരു ഉരലും ഇതോടുകൂടി മോഷ്ടിച്ചു എന്ന് നടിക്കും. മാധ്വാചാൎ‌യ്യർ (മാധവാചാൎ‌യ്യർ) ജിനിച്ചത് സുമാർ 1199 ൽ ഉടുപ്പിക്കടുത്ത് കല്യാണപുരത്താകുന്നു. ഉടപ്പി കൃഷ്ണക്ഷേത്രം ഈ ദേഹം സ്ഥാപിച്ചതാണ്. അതിലെ ബിംബം അൎജ്ജുനൻ ഉണ്ടാക്കിയതാണെന്നും ഒരു കപ്പൽ പൊളിഞ്ഞതിൽ നിന്ന് കിട്ടിയതാണെന്നും പറയുന്നു. അതിൽ ഒരു സാളഗ്രാമമുണ്ട് അത് മാധ്യാചാൎ‌യ്യൎക്ക് വേദവ്യാസൻ കൊടുത്ത മൂന്നെണ്ണത്തിലൊ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/209&oldid=158204" എന്ന താളിൽനിന്ന് ശേഖരിച്ചത്