ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യിരം ജൈനരാകുന്നു. ഹിന്തുക്കള, വെഷ്ണവരൊ ശൈവരൊ ആരാകട്ടെ എല്ലാം ഭൂതപിശാചാദികളെ ആരാധിക്കുന്നവരത്രെ. നാല് ജാതിയുണ്ട്. മുഖ്യമായിട്ട്. 1 മാസാദികൻ അതായത് തുളുദേശത്തെ സാധആരണ ദണ്ട്. 2 നാടവ അല്ലെങ്കിൽ നാട്. ഇവർ കൎണ്ണാടകം സംസാരിക്കുന്നു. ജില്ലയുടെ ഉത്തരഭാഗങ്ങളിൽ കാണാം. 3. പരിവാരൻ. ഇവർ അളിയ സന്താനക്കാരല്ല. 4 ജൈനനർ, ഇവരിൽ ചിലരും അങ്ങിനെതന്നെ. മറ്റവരെല്ലാം മരുമക്കത്തായം. അളിയന്താനം അല്ലെങ്കിൽ മരുമക്കത്തായം ഉത്ഭവിച്ചതിന് ഒരു കഥയുണ്ട്. ഭൂതലപാണ്ഡ്യൻ എന്ന രാജാവിൻറെ കാലത്ത് ഏതാണ്ട് ക്രിസ്ത്യാബ്ദം 77 ൽ ആണ് ഉണ്ടായത്. ഈ പറഞ്ഞ രാജാവിൻറെ അമ്മാമൻ ദേവപാണ്ഡ്യൻ വെപ്പിച്ച പുതിയ കപ്പലുകളിൽ ചരക്കുനിറച്ച എറക്കാൻ ഭാവിച്ച സമയം കണ്ഡോദരനെന്ന രാക്ഷസ രാജാവ് ഒരു നരബലിക്ക ചോദിച്ചു. തങ്ങളുടെ പുത്രന്മാരിൽ ഒന്നിനെ കൊടുക്കുക എന്ന ദേവപാണ്ഡ്യൻ ഭാൎ‌യ്യയോട് പറഞ്ഞു. ഭആൎ‌യ്യ സമ്മതിച്ചില്ല. എങ്കിലും സോദരി സത്യവതി അവളുടെ ഒരു പുത്രനായ ജയപാണ്ഡ്യനെ കൊടുത്തു. കുട്ടി മേലിൽ കോമനാകുമെന്നുള്ള ലക്ഷ്യങ്ങൾ കുണഡോദരൻ കാണ്കയാൽ ബലി കൊടുക്കാതേതന്നെ കപ്പലുകളെ വിട്ടയച്ചു. കുട്ടിയെ എടുത്ത അതിൻറെ അഛനായ ഭൂതലപാണ്യൻറെ രാജ്യം അതിന് കൊടുത്തു. പിന്നീട് കപ്പലുകളിൽ ചിലത് അനവധി ദ്രവ്യവും കൊണ്ട് തിരികെ വന്നപ്പോൾ രാക്ഷസൻ പിന്നേയും പ്രത്യക്ഷമായി. ദേവപാണ്ഡ്യനോട് ഒരു നരബലിക്ക് ചോദിച്ചു. ഭാൎ‌യ്യയോട് ചോദിച്ച സമയം അവൾ പിന്നേയും സമ്മതിച്ചില്ല. കപ്പലുകളിൽ ഉള്ള വിലയേറിയ ചരക്കുകൾക്കു തനിക്കും മക്കൾക്കും അവകാശമില്ലെന്ന പരസ്യമായി പറയുകയും ചെയ്ത്. അതിൻറെ ശേഷം കുണ്ഡോദരൻ ദേവപാണ്ഡ്യനേകൊണ്ട് കപ്പലുകളിൽ വന്ന ധനങ്ങൾക്കും രാജ്യത്തിന്നും പുത്ന്മാൎക്ക് അവകാശമില്ലെന്ന വിധിപ്പിക്കുകയും സൎവ്വവും പെങ്ങളെ മകനായ ജയനെന്ന ഭൂതല പാണ്ഡ്യന കൊടുപ്പിക്കുകയും ചെയ്തു. തനിക്ക് രാജ്യം ലഭിച്ചത് അമ്മാമനോടാണല്ലൊ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/214&oldid=158210" എന്ന താളിൽനിന്ന് ശേഖരിച്ചത്