ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അഛനീൽനിന്നല്ലല്ലൊ എന്നുള്ള ന്യായത്തിന്മേൽ ഈ രാജാവ് തൻറെ പ്രജകൾ താൻ ചെയ്ത് പ്രകാരം. നടന്നകൊള്ളണമെന്ന് നിയമിച്ചു. ഇങ്ങിനെ അളിയസന്താന നിയമം ഉണ്ടായി. ഭണ്ടമാൎക്കു സാധാരണമായി മാംസം വിരോധമില്ല. പൂമൂലും സാധാരണമല്ല. ചില പ്രധാന കുടുംബങ്ങളുണ്ട് ബല്ലാൾ എന്ന പേരായിട്ട്. അവരിൽ തലവൻ (കാരണവൻ) മാംസം ഭക്ഷിക്കയില്ല. പൂണൂലിടുകയും ചെയ്യും. ഈ തറവാട്ടുകാർ ശേഷം ഭണ്ഡകളുമായി അന്യോന്യം വിവാഹമില്ല കൂടി ഭക്ഷിക്കുയുമില്ല. ജൈനഭണ്ഡകൾ ശുദ്ധമെ സസ്യഭക്ഷകന്മാരാകുന്നു. മദ്യം സേവിക്കയുമില്ല അസ്തമിച്ച ഭക്ഷിക്കയുമില്ല. മറ്റുള്ള ദണ്ഡകൾക്ക് മദ്യം സേവിക്കാം പക്ഷെ വളരെ നടപ്പില്ല.

കന്നടത്തിൽ പോത്തുപൂട്ട വളരെ മുഖ്യമാണ്. മലയാളത്തിലെ കാളപൂട്ട തന്നെ മിക്കവാറും, കാലത്താൽ 10,000 ഉറുപ്പിക ആദായമുള്ള തറവാട്ടിലെ ചെറുപ്പക്കാരായ ദണ്ഡകൾപോലും "ചെരിപ്പിന്മേൽ" കയറി ഓടിക്കും. രണ്ട് പോത്തുകളും ഒരാളിത് തന്നെയായിരിക്കും എന്ന് കാണുന്നു. കാള പൂട്ടിനങ്ങിനെയല്ലല്ലൊ.

താലികെട്ടകല്യാണം ഇല്ല. അഛൻറെ സോദരൻറെ മകളെ വിവാഹം പാടില്ല. ബാലികാവിവാഹം വിരോധമില്ലെങ്കിലും സാധാരണമല്ല. വിവാഹം നടക്കുക സ്ത്രീയുടയൊ പുരുഷൻറെയൊ വീട്ടിൽ വെച്ച് ആവാം സൗകൎ‌യ്യംപോലെ. ഒന്നമത് പുരുഷൻ കല്യാണപന്തലിൽ ഇരിക്കും. അവിടെ വെച്ച ക്ഷൌരം കഴിക്കും. പിന്നെ കുളിച്ച് വന്നിട്ട് സ്ത്രീയേയും പുരുഷനേയും ആഘോഷത്തോടെ പന്തലിൽ കൊണ്ടുപോയി ഇരുത്തും. പെണ്ണിൻറെ വലംകയ്യ് പുരുഷൻറെ വലംകയ്യിന്മേൽ വെപ്പിക്കും. ഒരു വെള്ളികിണ്ടിയിൽ വെള്ളം നിറച്ചിട്ട ഒരു നാളികേരവും കഴുങ്ങിൻപൂക്കുലയും വെച്ചിട്ട അതിൻമീതെയും വെക്കും. അഛനമ്മാമാരും രണ്ട് തറവാട്ടിലേയും കാരണവന്മാരും ഗ്രാപ്രധാനിയും കിണ്ടി തൊടും. സ്ത്രീപൂരുഷന്മാരുടെ കയ്യോടുകൂടി മൂന്നു പ്രാവിശ്യം ഉഴിയും. ചില കുടുംബങ്ങളിൽ കിണ്ടിയിലെ വെളളം സ്ത്രീപുരുഷന്മാരുടെ കൈകൾ കൂട്ടിപിടിച്ച് അതിന്മേൽ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/215&oldid=158211" എന്ന താളിൽനിന്ന് ശേഖരിച്ചത്