ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പാരും. കന്യകയെ ദാനം ചെയ്തു എന്ന സങ്കല്പം. വഴിയെ അതിഥികൾ ആശീൎവ്വാദം ചെയ്യും. പന്ത്രണ്ട് പുത്രന്മാരും പന്ത്രണ്ട് പുത്രിമാരും ഉണ്ടാകട്ടെ എന്ന് അരിയിടും. സ്വല്പമായ ഒരു സമ്മാനം കൊടുക്കും. വഴിയെ പുരുഷൻ സ്ത്രീക്ക് ഒരു സമ്മാനം കൊടുക്കും. പുരുഷനെ സ്ത്രീയൊ സ്ത്രീയെ പുരുഷനൊ എപ്പോഴെങ്കിലും ഉപേക്ഷിക്കുന്നതായാൽ ഇത് സ്ത്രീ മടങ്ങി കൊടുക്കണം. പുരുഷൻറെ വീട്ടിൽവെച്ചാണ് വിവാഹം നടന്നതെങ്കിൽ സ്ത്രീയെ വഴിയെ അവളുടെ വീട്ടിലേക്ക് ആഘോഷത്തോടെ കൊണ്ടുപോകും. ഏതാനം ദിവസം കഴിഞ്ഞാൽ തിരികെ കൊണ്ടുവരും. അന്ന് അവൾ ഭൎത്താവിന് ചോറ് വിളന്പി കൊടുക്കുകയും വേണം. അപ്പോൾ അവൻ ഒരു സംഖ്യ സമ്മാനിക്കണം. എന്നാൽ വിവാഹം പൂൎത്തിയായി.

ക്ഷുരകൻ പുരുഷൻറെ മുഖം മാത്രം വെള്ലത്തിന്ന് പകരം പാൽ തേച്ചിട്ട് കളയും കത്തികൊണ്ട് നെറ്റി തൊടുകയെഉള്ളൂ. എന്ന് അങ്ങിനെയും പറയുന്നുണഅട്. പുരുഷനെ സ്ത്രീയുടെ ആങ്ങളയും സ്ത്രീയെ പുരുഷൻറെ പെങ്ങളും കൈ പിടിച്ചിട്ടാണ് പന്തലിലേക്ക് കൊണ്ടുപോകേണ്ടത് എന്നും പറയുന്നു. വിധവാവിവാഹത്തിന്ന് ഇത്രയൊന്നും ചടങ്ങില്ല. സ്ത്രീപുരുഷന്മാരുടെ കൈകൾ ചേൎത്താൽ മതി. അത് ഒരു മറയുടെ രണ്ട് വശത്തും ഇരുന്നുംകൊണ്ട് വേണം. വിധവെക്ക ഗൎഭമായി പോയാൽ വിവാഹമൊ ജാതിഭ്രഷ്ടൊ രണ്ടാലൊന്ന നിശ്ചയം.

7 വയസ്സിന്ന് താഴെയുള്ള കുട്ടികളുടേയും കുഷ്ടം നടപ്പദീനം, വസൂരി ഇതകളാൽ മരിച്ചവരുടേയും ഒഴികെ ശവങ്ങൾ ദഹിപ്പിക്കണം. മാവിൻറെ വിറക് അല്പമെങ്കിലും വേണം. മരിച്ചതിൻറെ ഒന്പത്, പതിനൊന്ന്, പതിമൂന്ന് ദിവസങ്ങളിൽ വലിയ സദ്യവേണം. ഇതിന്ന് പകരമായി ജൈനർ 3.5.7.9. ഇതിൽ ഏതെങ്കിലും ഒരു ദിവസം നാളഇകേരം കൊടുക്കും. കൊല്ലത്തിൽ ഒരിക്കൽ പീതൃപ്രീതിക്കായി ഒരു കൎമ്മമുണ്ട്. മാവ് മുറിക്കാൻ ആശാരി വേണം. ശ്മശാനത്തിലേക്ക് അഗ്നി നാപിതൻ കൊണ്ടുപോകണം. തീ കൊളുത്തേണ്ടത് ബില്ലുവനാണ് ശവത്തിനെ കിടത്തി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/216&oldid=158212" എന്ന താളിൽനിന്ന് ശേഖരിച്ചത്