ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


                   -8-

മാണ.തിരുവാങ്കൂറിൽ താലികെട്ട ഋതുശാന്തിക്ക മുൻ. സംബന്ധം പിൻ. ആങ്ങള പെങ്ങന്മാരുടെ മക്കൾ തമ്മിൽ സംബന്ധം മുഖ്യം. പുല 16. തമിഴൎക്ക 10. (11-ആം നാൾ ശുദ്ധം)

              അമ്പലവാസി.

പൊതുവാൾ, ചാക്യാർ, നമ്പ്യശ്ശൻ, പിടാരൻ, പിഷാരൊടി, വാരിയൻ, നമ്പി, തെയ്യമ്പാടി ഇത്യാദിയാകുന്നു. ഇവരെ ക്ഷേത്രവാസികൾ, അന്തരാളർ എന്നും വിളിക്കും. ബ്രാഹ്മണനിൽ നിന്ന പതിതനെന്ന ചിലർ പറയുന്നു.ശുദ്രനിൽനിന്ന കേറിയവരെന്ന കേരളോല്പത്ത്യാദിയും. തിരുവാങ്കൂറിൽ നമ്പ്യശ്ശൻ, പുഷ്പകൻ, പുപ്പള്ളി, ചാക്യാർ, ബ്രാഹ്മണി അല്ലെങ്കിൽ ദൈവംപതി, അടികൾ, നമ്പിടി, പിലാപ്പള്ളി നമ്പ്യാർ, പിഷാരടി, വാരിയൻ മാരാര് , നാട്ടുപട്ടൻ, തിയ്യാട്ടുണ്ണി, കരിക്കൾ, പൊതുവാൾ ഇവരെല്ലാം അമ്പലവാസികളാണ. അമ്പലവാസിക്ക പുല സാധാരണ 12. ചിലൎക്ക 10. ചിലൎക്ക 13-ഉം 14-ഉം. കൊച്ചിശീമയിൽ മാരാൻ അമ്പലവാസി മിക്കവൎക്കും മരുമക്കത്തായമാണത്രെ. പിണ്ഡം, ശ്രാദ്ധം ഇതുകൾക്ക പുരോഹിതൻ സ്വജനം തന്നെ യാണ.പുല കഴിഞ്ഞാൽ പുണ്യാഹം ബ്രാഹ്മണൻ വേണം.അമ്പലവാസി ഭവനത്തിൽ ബ്രാഹ്മണന വെച്ചുണ്ണാം. . അമ്പലവാസികൾ എല്ലാം അടുത്തടുത്തിരുന്ന ഭക്ഷിക്കാം.

               ആരാദ്ധ്യൻ.

ഗഞ്ചാം, വിശാഖപട്ടണം, ഗോദാവരി, കൃഷ്ണാ ജില്ലകളിലും ഏതാനും കടപ്പ, കൎണ്ണൂൾ ജില്ലകളിലും ഒര മാതിരി ലിംഗധാരി ബ്രാഹ്മണൻ ആകുന്നു. പൂൎവ്വംനിയോഗികൾ എന്നു തോന്നും. പ്രതിവൎഷം ശ്രാദ്ധമല്ല ആരാധനയാണ. 10 പുല. ഏകോട്ടിഷ്ടം ഉണ്ട. ആരാധനയിൽ അപസവ്യം ഇല്ല. തിലം, ദൎഭയില്ല. ഹോമമില്ല. പൎവ്വണമില്ല. വിധവകൾ ക്ഷൌരം ചെയ്യേണ്ടാ. ദഹിപ്പിക്കയില്ല. ഇരുത്തി കഴിച്ചിടുകയാണ.
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/22&oldid=154117" എന്ന താളിൽനിന്ന് ശേഖരിച്ചത്