ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ണെന്ന പറയും. അത്രേയ, ഭരദ്വാജ, ഗൌതമ, കാശ്യപ, കൌണ്ഡില്യ ഇങ്ങിനെ ഗോത്രങ്ങളായിട്ടുണ്ട്. ക്ഷത്രിയസ്ത്രീയിൽ വൈശ്യന്നുണ്ടായതാണെന്നും പറയുന്നു. വിധവാവിവാഹം പാടില്ല തന്നെ. മത്സ്യവും ഗോമാംസം ഒഴിച്ച് മാംസങ്ങളും ഭക്ഷിക്കും. ഇവരുടെ സംഘത്തിൽ ചുരുക്കം മുസൽമാന്മാരും മറ്റ് ജാതിക്കാരും ചേൎന്നിട്ടുണ്ടെന്ന് കാണുന്നു. ഇന്നും കാപ്പു മുതലായി ചില ഉയൎന്നജാതിക്കാരുടെ വിവാഹത്തിങ്കൽ ഇവരിൽ ഒരുവൻ വേണം. അവന് പ്രവൃത്തി മണവാളനെ ചമയിക്ക്, ചങ്ങാതിയായി നിൽക്കും, രാമായണം മഹാഭാരതം ഇവളിൽനിന്ന് ഉപാഖ്യാനങ്ങൾ പാടുക മുതലായതാണ്. ഭട്ടരാജ എന്നും ഭട്ടതരകനെന്നും പറഞ്ഞുംകൊണ്ട് ഒരു ജാതിയുള്ളവർ അതി സമൎത്ഥന്മാരായ കള്ളന്മാരാണ്. ബ്രാഹ്മണവേഷം ധരിച്ചും മറ്റും ദൂരദേശങ്ങളിൽ പോയിട്ടത്രെ കളവും ചതിയും പ്രവൃത്തിക്കുക. ചിലര് പരമാൎത്ഥത്തിൽ മുസൽമാൻകൂടേയാണ്. അനേകം ഭാഷ വിശേഷമായി സംസാരിക്കും. സംസ്കൃതം പോലും പ"ിക്കും ഏതജാതി വേഷവും കെട്ടും.

ഭൂമിയാ

ജയപുരം ജമീൻദാരിയിലുള്ള ഒരു തരം ഒരിയ കൃഷിക്കാരാകുന്നു. ഒരുവന് തൻറെ അഛൻറെ പെങ്ങളുടെ മകളെ വിവാഹം ചെയവാൻ അധികാരമുണ്ട്. മദ്യം, അരി, ഒരു കോഴിയൊ ആടൊ. പെണ്ണിൻറെ അഛനമ്മമാൎക്ക് വസ്ത്രങ്ങൾ ഇതാണ് സ്ത്രീധനം പുരുഷൻറെ വീട്ടിൽവെച്ചാണ് വിവാഹം ചെയ്ത്. ഭാൎ‌യ്യയെ ഉപേക്ഷിക്കുന്നതായാൽ അവൾ ഒരു ഉറുപ്പികയും ഒരു കോടിവസ്ത്രവും കൊടുക്കുക പതിവത്രെ. ശവം ദഹിപ്പിക്കയാണ്. പുല ഒന്പത്.

മട്ടിയാ

വിശാഖപട്ടണം ജില്ലയിൽ മല കൃഷിക്കാരാണ്. നരി, സൎപ്പം, ആട്, ആമ, ഇങ്ങിനെ നാല് ഗോത്രമുണ്ട്. അഛൻറെ പെങ്ങളുടെ മകളെ കെട്ടാനവകാശമുണ്ട്. വിവാഹം പതിവ് ഋതുവിന്ന ശേഷമാണ്. പെണ്ണിൻറെ അഛനമ്മമാൎക്ക് ഒരു കുടം മദ്യം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/222&oldid=158218" എന്ന താളിൽനിന്ന് ശേഖരിച്ചത്