ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല


ളം കുറിക്കുകയും പാടുകയും ചെയ്യാം. അവിടെ ചിലേടത്ത് കുറുപ്പ് എന്നും പേരുണ്ട്. ചിലർ അന്യോന്യം തൊട്ടുണഅണുകയില്ല. കൊള്ളക്കൊടുക്കയുമില്ല. താലകെട്ട്, പുല ഇത്യാദി നായന്മാരെപോലെ തന്നെ. കൊച്ചിശീമ തെക്കൻതാലൂക്കുകളിൽ ഇവൎക്ക് ശ്രാദ്ധത്തിന് എളയതാണ് പുരോഹിതൻ. താലികെട്ടാൻ തിരുമുല്പാടും മറ്റെടങ്ങളിൽ സ്വജാതിതന്നെ പുരോഹിതൻ. താലികെട്ടാൻ എണങ്ങനും തിരുവാങ്കൂറിൽ ഇംഗ്ലീഷ്പ"ിച്ച മാരാന്മാർ ആ പേർ ഉപേക്ഷിച്ച് പിള്ള എന്ന് പേർ എടുത്തിട്ടുണ്ട്. മാരാരും മാരാനും രണ്ടുണ്ട്. എങ്കിലും ഈ വ്യത്യാസം ആലപ്പുഴെക്ക് തെക്കോട്ട് അത്ര ഘനമില്ല. വടക്കൻ തിരുവാങ്കൂറിൽ ഒരു നൂലെന്നും ഇരുനൂലെന്നും രണ്ട് വകയുണ്ട്. ഒരു നൂൽക്കാർ ഇരുനൂൽക്കാരെ മീതെയാണെന്നാണ് നാട്യം. ഒരുനൂൽ എന്ന പറഞ്ഞാൽ ഒരിക്കലെ വിവാഹമുള്ളൂ. വിധവാവിവാഹമില്ലെന്നാണൎത്ഥം. എന്നാൽ ബ്രാഹ്മണനെയൊ മറ്റ് മേൽജാതിയെയോ സംബന്ധക്കാരനായി സ്വീകരിക്കാം. ഉയൎന്നതരം മാരാന "ഷൾകൎമ്മ" മുണ്ട്. അത് എതെന്നാൽ പാണി, കോണി, നടുമിറ്റം, തിരുമിറ്റം, വെലിച്ചോർ, പൂച്ചോർ, ഈ അവകാശങ്ങളാകുന്നു. കോണി ശവം ശ്മശാനത്തിലേക്ക് കൊണ്ടുപോകുവാനുള്ള കട്ടിൽതന്നെ. നടുമിറ്റം നന്പൂതിരി ഇല്ലത്ത പുലപത്താംദിവസം പിണ്ഡംവെക്കാനുള്ള പന്തലാണ്. വെലിച്ചോർ വെലി ഇട്ടതിൻറെ ശിഷ്ടം കവ്യം. പുച്ചോർ ദേവന നിവേദിച്ചതിൻറെ ബാക്കി. നന്പൂതിരിമാൎക്ക് ചൌളം, സമാവൎത്തം, യാഗം, ഇതിങ്കൽ ക്ഷൌരം മാരാന്മാർ വേണം. വെലി ഇടുന്പോൾ എള്ള കൊടുക്കയും വേണം. അന്നപ്രാശനം ക്ഷേത്രത്തിൽവെച്ചാണഅ.

മാലർ

ഇവർ തെലുങ്കദേശത്ത് പറയരാണ്. ഗോമാംസം തിന്നും മദ്യം നന്നെ കുടിക്കും. ക്ഷേത്രങ്ങളിൽ കടന്ന്കൂടാ. ഊരിലെ കിണറ തൊട്ടുകൂടാ. അലക്കും ക്ഷൌരവും തങ്ങൾ തന്നെ. മാഡികരെ ഇവൎക്ക് വളരെ പുച്ഛമാണ്. അവർ ശവം തിന്നുംപോൽ. ഇവർ മുത്തി എറച്ചിതിന്നും താനും മാലക്ക് പുരോഹിതൻ മാ
Emblem-important-red.svg
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/237&oldid=158234" എന്ന താളിൽനിന്ന് ശേഖരിച്ചത്