ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ലാ തന്നെ. തോൽചെരിപ്പ് തൊടുകയില്ല. മുഖ്യ പ്രവൃത്തി നെയ്ത്താണ്. ചിലർ വയലിൽ കൂലിപ്പണിക്കുംപോകും. വിവാഹം അഛനമ്മമാരാണ് ഉറെക്കുവാൻ. മകന് കല്യാണം വേണമെന്ന് ഉറച്ചാൽ അഛൻ ഒരു ബ്രാഹ്മണനോട് ആലോചിക്കും പെണ്ണിനെ തിരവാൻ കിഴക്കോട്ടൊ പടിഞ്ഞാട്ടൊ വടക്കോട്ടൊ തെക്കോട്ടൊ പോകേണ്ടു എന്ന്. വിവാഹത്തിങ്കൽ നൂറ്റൊന്ന് എഴയുള്ള ഒരു ചരട് മഞ്ഞൾ പുരട്ടി പെണ്ണിൻറെ അമ്മാമൻ പക്കൽകൊടുക്കും. അവൻ അത് കയ്യിൽ എടുത്തുംകൊണ്ട് അവളുടെ അഛനമ്മമാരോടുംകൂടിയ സ്വജനങ്ങളോടും ചോദിക്കും വിവാഹത്തിന് വല്ല വിരോധവുമുണ്ടൊ എന്ന്. ഇല്ലാ എന്ന് സകലരും പറഞ്ഞാൽ അവൻ ചരട് പെണ്ണിൻറെ കഴുത്തിൽ കെട്ടും. മണവാളൻ ക്ഷൌരം കഴിക്കണം. അവൻറെ കൈകാൽ നഖങ്ങളും കണ്ണിൻറെ പോളയിലെ രോമങ്ങളും പുരോഹിതൻ മുറിക്കുകയും വേണം. മുറിച്ചരോമവും നഖങ്ങളും ഈ ക്രിയ സമയം മണവാളൻറെ വായിൽ ഇട്ട് വെക്കുന്നു. കാലുറുപ്പികയും ഒരു പഴയമുറത്തിൽ ഇട്ട അരിക്കിഴി വിളക്കും വെറ്റിലയടക്കയും വെച്ച് പുരോഹതൻ മണവാളൻറെ മുടിതൊട്ട് അടിയോളം മൂന്നീട ഉഴിഞ്ഞതിൻറെ ശേഷം മുറത്തോടുകൂടി പുരോഹിതൻ പോകും. ദോഷം തങ്ങൾക്ക് പറ്റി എങ്കിലൊ എന്ന് ഭയപ്പെട്ടിട്ട് കാണികളെല്ലാം ദൂരെ വാങ്ങി നിൽക്കും. ഇനിയും വളരെ ചടങ്ങുകളുണ്ട്. അതൊക്കെ കഴിഞ്ഞാൽ സ്ത്രീ ഒരു നെയ്ത്ത്തറയിന്മേൽ കാൽ വെക്കണം. അവളെ കാലിൻറെ മീതെ പുരുഷൻ അവൻറെ കാലും വഴിയെ അവൻ താലികെട്ടും. താലി തട്ടാൻ കൊണ്ടുവരണം. സ്ത്രീപൂരുഷന്മാർ അങ്ങട്ടും ഇങ്ങട്ടും തലയിൽ പാൽ ഉറ്റിക്കണം. വഴിയെ എല്ലാരും കൂടി ഊരിലെ ക്ഷേത്രത്തിലേക്ക് പോകും. ഭാൎ‌യ്യഭൎത്താക്കന്മാർ ഉടുത്ത വസ്ത്രങ്ങൾ കൂട്ടകെട്ടീട്ടാണ് നടക്കേണ്ടത്. മടങ്ങി വീട്ടിൽ വന്നാൽ ഗുരുതി ഉഴിയണം. ഒരു തട്ടിൽ നിറച്ച അരിയും അതിൻറെ മീതെ ഒരു പൊൻമൂക്കുത്തിയും വെച്ചിട്ടുണ്ടാകും. അത് സ്ത്രീപുരുഷന്മാർ വലംകാൽകൊണ്ട് തൊടണം. എനി അകത്ത് കടക്കാം. വഴിയെ രണ്ടാളും ഒരു പാത്ര




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/238&oldid=158235" എന്ന താളിൽനിന്ന് ശേഖരിച്ചത്