ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ക്കാനും വിവാഹമോചനം വിധിക്കാനും രാജ്യം എന്ന പേരായിട്ട് സഭയുണ്ട്. അതിൽ ചേരുന്ന കാരണവന്മാൎക്ക് കടവൻ എന്നും കടക്കോടി എന്നും പേർ. സഭാനാഥൻ അരനാകുന്നു. തങ്ങളുടെ അതിക്ക് കടന്ന്പിടിക്കുന്ന കടലേടിയുടെ തല അരയന്നാണ്. പെണ്ണ് തിരണ്ടാലും വിവാഹത്തിന്നും വെറ്റില അടെക്ക പുകലെക്ക് അവന്ന് അവകാശവും ഉണ്ട്. മുക്കുവൎക്ക് വെളിച്ചപ്പാടന്മാർ ഉണ്ട്. ആയിത്താൻ എന്ന് പേർ. ഒരു ആയിത്താൻമരിച്ചാൽ പിന്നെത്തെവൻ. അവൻറെ അനന്തരവന്മാരുടെ കൂട്ടത്തിൽ ഉറച്ചിൽ ഉണ്ടാകുന്നവും അന്പലത്തിൽ ശാന്തിക്കു ആളെ തിരഞ്ഞെടുക്കുന്നത് കടവൻ വംശത്തിൽനിന്നും ആകുന്നു. പൂജക്കാരന് മാനക്കൻ എന്നും ബാണക്കൻ എന്നും പേർ 1891 ലെ കാനേഷുമാരി റിപ്പോൎട്ടിൽ ഇപ്രകാരം കാണുന്നു. വടക്കൻതാലൂക്കുകളിൽ മുക്കുവത്തി ദൂരത്തായാൽ ആ ദിവസങ്ങളിൽ മാപ്പളയുടെ പുരയിൽ പാൎക്കണം. മാപ്പളയും മുക്കുവനും തമ്മിലുള്ള അടുപ്പം ഇതിനാൽ ദുഷ്ടാന്തമാകുന്നു. തലശ്ശേരിയൽ അരയന്മാർ എന്ന് പേരായി രണ്ട് തലവന്മാരുണ്ട്. കാച്ചില്ലം, പൊന്നില്ലം ഈ രണ്ട് ഇല്ലക്കാരാണ്. കൂടാതെ മാനക്കൻ എന്ന് പറയുന്ന ചില പണിക്കാരും ഉണഅട്. താലികെട്ടുവേണം തിരളുംമുന്പ് ഇതിന് പന്തലിൽ കിഴിക്കൽ എന്ന് പേരാകുന്നു. താലികെട്ടേണ്ടത് ഒന്നുകിൽ ഭൎത്താവാവാൻ തുടങ്ങുന്നവൻ. അല്ലാത്തപക്ഷം അന്യഗോത്രക്കാരത്തി മുക്കുവസ്ത്രീ. താലികെട്ടിയാൽ 7 ദിവസം കുട്ടി പുറത്ത് പോയിക്കൂടാ. വിവാഹം രണ്ട് മാതിരിയുണ്ട്. കോടി ഉടുക്കൽ, വീട്ടിൽ കുടൽ. കഴിയുന്നവർ ഒന്നാമത്തെ മാതിരി ചെയ്യും. വെച്ചിരിക്കൽ എന്ന പേരായിട്ട ഒരു വിധം



























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/242&oldid=158240" എന്ന താളിൽനിന്ന് ശേഖരിച്ചത്