ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-237- മൈസൂരിൽ ഇവൎക്ക ദ്വിഭാൎയ്യത്വവും വിധവാ വിവാഹവും ധാരാളമാണത്രെ. ഭൎത്താവ ഉപേക്ഷിച്ചാൽ അവൻ ജീവിച്ചിരിക്കെ മറ്റുരുവനെ കെട്ടുകയും ആവാം. പക്ഷെ രണ്ടാമത്തെ ഭൎത്താവ ഒന്നാമനെ ഒര പിഴചെയ്യണം ജാതിക്കാൎക്ക ഒര വിരുന്നൂട്ടും കഴിക്കണം. പുനൎവിവാഹം ചെയ്ത സ്ത്രീക്ക മംഗളക്രിയകളിൽ ചേരാൻ പാടില്ല. അവളുടെ സന്താനങ്ങൾക്ക മൂന്ന തലമുറ കഴിവോളം ന്യായമായ വിവാഹവും ഇല്ലാ. അവരേ പോലേയുള്ള കുഡുംബത്തിൽനിന്ന പെണ്ണിനെ എടുക്കാം. ചിലേടങ്ങളിൽ വിധവാ വിവാഹമില്ല. എങ്കിലം കുട്ടികൾ ഉണ്ടായിട്ടുണ്ടെങ്കിൽ അവരേയും 15 ഉറുപ്പികയും 3 പോത്തും കൂടി ശേഷക്കാൎക്ക ഏല്പിച്ച കൊടുത്താൽ തള്ളെക്ക ആരുടെ എങ്കിലും വെപ്പാട്ടിയായി പോകാം. ഉണ്ടാകുന്ന സന്താനങ്ങളെ ഔരസന്മാരായി വിചാരിക്കയും ചെയ്യും. ഓൎയ്യെക്ക ഭൎത്താവിനെ വിട്ട മറ്റുരു പുരുഷനൊന്നിച്ചു പോകാം. ആ പുരുഷൻ ആദ്യവിവാഹത്തിന്റെ ചിലവ കൊടുത്താൽ മതി.

         ചില കൂട്ടർ കല്യാണം കഴിഞ്ഞവരുടെ ശവം ദഹിപ്പിക്കും. മറ്റ എല്ലാം മറ ചെയ്യും. പിതൃകൎമ്മം യാതൊന്നുമില്ല. ദഹനമദ്ധ്യെ ശവത്തിന്റെ തല തടിയിന്മേൽനിന്ന പുറത്തേക്ക വീണ പോയാൽ കൂടിയ ലമ്പാടികൾ പുല്ലൊ എലയൊ പറിച്ച് "ആട്ടിന്റെ മാതിരി" വായിൽ ഇട്ടുംകൊണ്ട വീട്ടിലേക്ക പാഞ്ഞകളയും. ജ്യേഷ്ഠൻ സന്തതിയില്ലാതെ മരിച്ചപോയാൽ വിധവയെ അനുജൻ കെട്ടണം. ഉണ്ടാകുന്ന സന്തതി ജ്യേഷ്ഠന്റെതായി വിചാരിക്കും. സന്തതിയുണ്ടെങ്കിൽ അവൎക്ക 15 ഉറൂപ്പികയും 3 പോത്തിനേയും കൊടുത്താൽ തള്ളയെ അനുജന കെട്ടാം. ഇതിന്ന കാരണം ബാലിയുടെ വിധവയെ സുഗ്രീവൻ വിവാഹം ചെയ്തതാണത്രെ. ലമ്പാടി സ്ത്രീപുരുഷന്മാർ ഉടുത്ത വസ്ത്രം എല്ലാ അഴിച്ച് തലക്കവച്ചിട്ടാണ ഉറങ്ങുക. ലമ്പാടികളിൽ പുരോഹിതന്മാരായിട്ടുള്ളവർ ചില കാലത്ത ഹോമം ചെയ്ക നടപ്പുണ്ട. മന്ത്രം ഇതാണ.




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jagathyks എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/251&oldid=158250" എന്ന താളിൽനിന്ന് ശേഖരിച്ചത്