ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പേരുണ്ടാക്കി ശിശുവിനെ ഇടുകയും ചെയ്യും ഈ ജാതിക്കു പ്രത്യേകമായിട്ടു മുത്താൻ റാവുത്തൻ എന്നൊരു ദൈവമുണ്ടത്രെ.അവൻ ഒരു മുസൽമാനായിരുന്നു.അത്രയെ വിവരമുള്ളു. ശവം സാധാരണ കുഴിച്ചിടുകയാണ്.പുല അവസാനം 16-ാംദിവസമാകുന്നു.തലെനാൾ രാത്രി ചത്തവൻ മരിച്ചസ്ഥലത്തെ ഒരു പാത്രത്തിൽ വെള്ളവും അടുക്കെ കണ്ണതരുന്ന രണ്ട നാളികേരവും വെക്കം.പിറ്റെന്ന രാവിലെ എല്ലാവരും ഒരു കളത്തിങ്കൽ പോകും. മൂത്തമകനൊ പ്രധാന ശേഷക്കാരനൊക്ഷൌരം കഴിച്ച കളിച്ച ചതുരത്തിൽ ഒരു സ്ഥലം വെടുപ്പാക്കി അരയാലിൻചുള്ളിയും മറ്റും കൂട്ടി തീകത്തിക്കും.പിച്ചക്കാൎക്കും മറ്റും ധൎമ്മം കൊടുക്കും.വഴിയെ പുലക്കാർ എല്ലാം തലയിൽ കോടിവസ്ത്രം ഇടും.ഇങ്ങിനെ ഇടുന്നസമയം "ഞങ്ങൾക്കുകഞ്ഞി,നിനക്കും കൈലാസം .ഞങ്ങൾക്കും ചോർ,നിനക്കും സ്വൎഗ്ഗം,,എന്ന നെഞ്ഞത്തടിച്ചു പാടും എന്നും പറയുന്നുണ്ട. കൂടാതെ ഭൎത്താവ പോയിപ്പോയാൽ വിധവ തലയിൽ ഒരു പാത്രം വെള്ളത്തോടുകൂടി ഊരിലെ മൈദാനം 3 പ്രദിക്ഷണം വെക്കണം.ഒന്നാമത്തെ ചുറ്റിന്റെയും രണ്ടാമത്തെ ചുറ്റിന്റെയും അവസാനത്തിങ്കൽ ക്ഷൂരകൻ കുടത്തിന ഒരു തുളയുണ്ടാക്കും, മൂന്നാമത്തെതിന്റെ അവസാനം കുടം തട്ടി താഴത്തിട്ടും. വിധവയെയും കൂട്ടികളെയും ഉപദ്രവിക്കരുതെന്ന പ്രേതത്തോട് താക്തിതചെയ്കയും ചെയ്യും എന്നും പറയുന്നു.

         വലമ്പൻ

തഞ്ചാവൂർ,തൃശ്ഷനാപ്പള്ളി,മധുരാജില്ലകളിൽ കൃഷിക്കാരാണം.മത്സ്യം,മാംസം,മദ്യം വിരോധമില്ല. വിവാഹം തിരണ്ടതിന്റെ ശേഷമാണ. വിധവാവിവാഹം ആവാം.അച്ഛൻപെങ്ങളുടെയും അമ്മാമന്റെയും മകളെ കെട്ടാൻ അവകാശമുണ്ട്.അതനിമിത്തം 10 വയസ്സായ ചെക്കനെ 20 വയസ്സായ പെണ്ണിനെ കിട്ടി എന്നു വന്നേക്കാം.അവന് പ്രായമാകുന്നവരെക്കും ജ്യോഷ്ഠനൊ അമ്മാമനൊ അച്ഛൻതന്നെയൊ കുട്ടികളെ ഉണ്ടാക്കും.അതെല്ലാം അവന്റെ ഔരസന്താനങ്ങളായിതീരുകയും ചെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Gopika.K എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/258&oldid=158257" എന്ന താളിൽനിന്ന് ശേഖരിച്ചത്