ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യ്യും. വിവാഹത്തിന് പുരോഹിതനായി ബ്രാഹ്മണൻതന്നെ വേണമെന്നില്ല. ജാതിതലവൻ ഉണ്ടായിരിക്കണം. താലികെട്ടാൻ ഭൎത്താവിൻറെ പെങ്ങളാണ്. അവൾ താലിയും കൊണ്ട് പെണ്ണിൻറെ വീട്ടിൽ പോകൂം. ഭൎത്താവ് പോകേണ്ടാ. അവിടെ ചെന്നാൽ ചോദിക്കും സ്ത്രീധനം എവിടെ എന്ന്. അവളുടെ ആങ്ങളമാരിൽ ഒരുത്തൻ പറയും ഇന്നയൊരനിലമാണ് സ്ത്രീധനം എന്ന്. അപ്പോൾതാലികെട്ടും. പെണ്ണിനെ കൂട്ടികൊണ്ടുപോകുകയും ചെയ്യും. മരിച്ചാൽ അറിയിക്കാൻ പറയനാണ്. ദഹിപ്പിക്കുകയും ചെയ്യു. മറചെയ്കയും ഉണ്ട്. ദഹിപ്പിച്ചാൽ രണ്ടാംദിവസം ക്ഷുരകൻ അസ്ഥിസഞ്ചയനം ചെയ്യും. 3ാം ദിവസം വിധവ താലി അറക്കും 16ാം ദിവസമാണ് കൎമ്മാന്തരമെന്ന് ശേഷക്രിയ. പുല 30 ദിവസം നില്ക്കും

വള്ളുവൻ

പറയൻ, പള്ളൻ ഇവക്ക് പുരോഹിതന്മാരാണെന്നത്രെ ചുരുക്കിപറയേണ്ടത്. പ്രസിദ്ധ തമിൾകവിയും ജ്ഞാനിയും കരാൽ എന്ന മഹാഗ്രന്ഥത്തിൻറെ കൎത്താവുമായ തിരുവള്ളൂവർ ഈ ജാതിയും ആ ദേഹത്തിൻറെ ഭാൎ‌യ്യ വെള്ളാളസ്ത്രീയും ആയിരുന്നു. ബ്രാഹ്മണരുടെ ആഗമനത്തിന് മുന്പും പിന്പതന്നെയും കുറെകാലവും പല്ലവരാജാക്കന്മാരുടെ പുരോഹിതന്മാർ ഇവരായിരുന്നതായികാണുന്നു. വട്ടെഴുത്തിലുള്ള ഒരു ശിലാലേഖനത്തിൽ ഇങ്ങിനെ കാണുന്നുണ്ട്. "ഈ ക്ഷേത്രത്തിലെ ഉവച്ചൻ (ഓച്ചൻ) ശ്രീ പള്ളുവം പൂവനവൻ ക്ഷേത്രപ്രവൃത്തിക്ക് നിത്യം ആറാളെ നിയമിച്ചകൊൾകയും വേണം" ശൈവരും വൈഷണവരും ഉണ്ട്. തമ്മിൽ കൂടി ഭക്ഷിക്കും, വിവാഹം ചെയ്കയില്ല. വിധവാവിവാഹവും ബഹുഭാൎ‌യ്യാത്വവും വിരോധിച്ചിരിക്കുന്നു. 12 വയസ്സിന് മേല്പട്ട് പുരുഷന്മാൎക്ക് പൂണുനൂലുണ്ട്. ശൈവർ ആണുങ്ങളും പെണ്ണുങ്ങളും അധികവും ലിംഗം ധരിക്കും. വിവാഹനിശ്ചയസമയം സ്ത്രീധനം, വെറ്റിലടെക്ക്, പുഷ്പം, നാളഇകേരം ഇതെല്ലാം പെണ്ണിൻറെ മടിയിൽ വെക്കണം. ഒരു പുഴെക്കക്കരെ നിന്നാണ് ഭൎത്താവ് എങ്കിൽ 20 മുതൽ 30 വരേയും അല്ലാത്തപക്ഷം 7 മുതൽ 10




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/259&oldid=158258" എന്ന താളിൽനിന്ന് ശേഖരിച്ചത്