ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-251-


വാരിയൻ.


യാജ്ഞവല്ക്യസ്മൃതി പ്രകാരവും മറ്റും ബ്രാഹ്മണന്‌ ശൂദ്രിയിലുണ്ടായ പുത്രനാകുന്നു പാരശവൻ. ഇത് ദുഷിച്ചായിരിക്കാം വാരിയ ശബ്ദം ഉണ്ടായത്. സ്ത്രീകളുടെ മംഗല്യാഭരണത്തിനു മാത്ര എന്നു പറയും. അത് മദ്ദളത്തിന്റെ മാതിരിയാണ്‌. അമ്പലങ്ങളിൽ ഇവരുടെ പ്രവൃത്തിക്ക് കഴകം എന്നാണ്‌ പറയുക. ദ്രാവിഡഭാഷയിൽ കഴകം എന്നതിന്‌ ശുചിചെയ്ത എന്ന് അൎത്ഥമാകുന്നു. മരുമക്കത്തായമാണ്‌. തിരുവാങ്കൂരിൽ അരു കൂട്ടൎക്ക് ഒരുമാതിരി മക്കത്തായം നടപ്പുണ്ട്. അതുപ്രകാരം പൂൎവ്വസ്വത്തിന്‌ മക്കൾക്കും മരുമക്കൾക്കും അവകാശമുണ്ട്. താലികെട്ട് സാധാരണ തിരളും മുൻപാകുന്നു. ഭൎത്താവ് മരിച്ചാൽ സ്വജാതിക്കാരനോ ബ്രാഹ്മണനൊ സംബന്ധമാവാം. സഞ്ചയനം 7-ം ദിവസമോ 9-ം ദിവസമൊ ആകുന്നു. പുല പന്ത്രണ്ടും. ശ്രാദ്ധം ഉണ്ട്. നമ്പൂതിരിമാൎക്ക് സൎവ്വസ്വദാനം എന്നപോലെ ഇവൎക്കു കുടി വയ്ക്കുക എന്നൊരുമാതിരി വിവാഹം നടപ്പുണ്ട്. അത് ചെയ്താൽ ഭാൎ‌യ്യയ്ക്കും മക്കൾക്കും മുതൽ അവകാശം ഉണ്ടാകും.

വെള്ളാളൻ.


വൈശ്യന്മാരായാൽ കൊള്ളാമെന്ന മോഹമുണ്ടെങ്കിലും ഇവർ നല്ല തമിൾ ശൂദ്രരാണ്‌. മുഖ്യം കൃഷിയാണ്‌ പ്രവൃത്തി. ഒന്നമത്തെ ഭാൎ‌യ്യ മരിച്ചിട്ട് രണ്ടാമത് വിവാഹം ചെയ്യണമെങ്കിൽ ഒരു വാഴയെ കല്യാണം ചെയ്ത് മുറിച്ചു കളഞ്ഞിട്ടുവേണം താലികെട്ടാൻ. 3-ംത്തെ വിവാഹമായാൽ ആദ്യം എരിക്കിൻ ചെടിക്ക് താലി കെട്ടണം. ഇവർ സംസാരിക്കുന്നത് ശുദ്ധമായ തമിഴാകുന്നു. കണക്കിൽ മിടുമിടുക്കന്മാരാണ്‌. വളരെപേർ അംശം കണക്കെഴുത്തുകാരുണ്ട്. മുമ്പ് ഓലയിൽ ആയിരുന്നു എഴുത്ത്. താസിൽദാരുടെ പല്ലങ്കിയുടെ ഒപ്പം ഓടിക്കൊണ്ട് എഴുതാൻ യാതൊരു പ്രയാസവുമില്ലായിരുന്നു. മതകാൎ‌യ്യങ്ങളിൽ സാധാരണ ബ്രാഹ്മണരെക്കാൾ കൃത്യക്കാരാണെന്നുപറയണം. പണ്ട് മദ്യമാംസം ശീലിക്കയില്ല. എത്രയും ചുരുക്കി ചിലവ് ചെയ്യുന്നവരാണ്‌. സ്ത്രീ ഒരു ഒറ്റച്ചേലകൊണ്ട് കൊല്ലം കഴിക്കും. അതു നനഞ്ഞാൽ മേൽകി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/265&oldid=158265" എന്ന താളിൽനിന്ന് ശേഖരിച്ചത്