ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-253-


യും മറചെയ്കയും ഉണ്ട്. ശ്രാദ്ധാദി കൎമ്മങ്ങൾ ഒന്നുമില്ല. മലയാളത്തിൽ കാടുകളിൽ ഒരു കൂട്ടരുണ്ട്. മലം കൃഷിയ്ക്ക് കൂലിപ്പണി, വേട്ടാ, തേൻ മുതലായ്ക എടുക്കുക ഇതൊക്കെയാണ്‌ പ്രവൃത്തി. ഇവർ വളരെ സത്യവാദികളും സ്ത്രീകൾ പതിവ്രതമാരുമാണ്‌. രണ്ട് ഗോത്രമുണ്ട്. ഒന്നിലെ പുരുഷൻ തല നീട്ടും. സ്ത്രീ വസ്ത്രം ഉടുക്കും. മറ്റേതിൽ പുരുഷന്‌ കുടുമമാത്രം. സ്ത്രീ മരത്തിന്റെ എലയാണ്‌ ഉറ്റുക്കുക. അത് “നിത്യ വെള്ള” യാണ്‌. ഈ ഗോത്രക്കാർ ശവം പോലും തിന്നും. എങ്കിലും ചെറുമക്കളുടെയും പുലയരുടെയും മീതെയാണെന്നത്രെ നാട്യം, അവരെ അടുത്താൽ കുളിക്കും. ചിറക്കൽ താലൂക്കിലെ മലവേട്ടുവർ 14 ഇല്ലമാണെന്നു പറയുന്നു. ഇല്ലപ്പേർ അവരുടെ ജന്മിയല്ലെങ്കിൽ തമ്പുരാന്റെ വീട്ടു പേരാണ്‌. ഇവർ പ്രസവവേദന തുടങ്ങിയാൽ ഗൎഭിണിയെ ചാളയ്ക്കകത്തെ ഒര്‌ മൂലെക്കൽ കുഴിയിൽ ഇരുത്തും, പിന്നെ കുട്ടിയുടെ കരച്ചിൽ കേട്ടെ തിരിഞ്ഞു നോക്കുകയുള്ളു. താണവീഥി താലൂക്കുകളിൽ കല്പ്പണിക്കാരായി ഒര്‌ ജാതി വേട്ടുവനും പടന്ന വേട്ടുവനെന്ന പേരായി ഉപ്പുണ്ടാക്കുന്ന ഒര്‌ വകക്കാരും ഉണ്ട്. പടന്ന വേട്ടുവന്നും പുലനായന്മാരേപ്പോലേയുണ്ട്, പക്ഷെ തന്റെ “തമ്പുരാന” എത്രയൊ പുല അത്രതന്നേയാണ്‌ തനിക്കും. നമ്പൂതിരിയുടെ വേട്ടുവന പുല പത്ത്, നായരെ വേട്ടുവന 15. പുരോഹിതൻ സ്വജനം തന്നെയാണ്‌. വിവാഹസമ്പ്രദായം ഇശ്ശിയെ ഒക്ക തിയ്യരെമാതിരിയാകുന്നു. കൊച്ചിയിൽ വേട്ടുവൎക്ക് കന്നുപൂട്ടുക, വിതെക്കുക, കളപറിക്കുക, നടുക, വെള്ളം തേവുക, കൊയ്ക ഇത്യാദി കൃഷിപ്പണിയാണ്‌. ഭൎത്താവില്ലാത്ത സ്ത്രീയ്ക്ക് ഗൎർഭമായാൽ ജാതിക്ക മൂപ്പനായ കണക്കൻ അല്ലെങ്കിൽ കുറുപ്പൻ കാരണവന്മാരുടെ ഒരു സഭ കൂട്ടും. ആളെ തുമ്പുണ്ടായാൽ അവനെക്കൊണ്ട് വിവാഹം ചെയ്യിക്കും. ഇതുകൊണ്ട് അവസാനിച്ചില്ല. ദേശത്തെ തണ്ടാനെ വിവരം അറിയിച്ചാൽ അവൻ ഒരു കിണ്ടി വെള്ളം കൊടുക്കും. അതും കുറെ ചാണകവെള്ളവും സ്ത്രീ കുടിക്കണം, ദേഹത്തിൽനിന്ന് അല്പം രക്തം കുത്തികളകയും വേണം, എന്നാൽ അവൻ ദോഷം തീർൎന്നു എന്ന് പറയും. ജാരൻ കെ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/267&oldid=158267" എന്ന താളിൽനിന്ന് ശേഖരിച്ചത്