ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

യൊ കൂട്ടത്തിൽ വെച്ചു വയസ്സേറിയവന്റെയൊ ഭാൎ‌യ്യയായിരു ന്നു ഒരുത്തി എങ്കിൽ അവൻ മരിച്ചാൽ അവൾക്കു പിന്ന അ വന്റെ അനുജന്മാരിൽ ഒരുവനെ കെട്ടികൂടാ. ആദ്യത്തെ വിവാ ഹം ദ്വിതീയപുത്രനുമായിട്ടായിരുന്നു എങ്കിൽ കെട്ടാം. കടംവാ ങ്ങിയാൽ വീട്ടാൻ ശക്തിയില്ലാതെവന്നാൽ കടംകൊടുത്തവന്റെ ഭൃത്യനായിട്ട ഏതാനും കാലം പണിയെടുത്ത വീട്ടുന്ന സമ്പ്രദാ യം ഇവൎക്കുണ്ട. സ്വന്തം അനുജനേയും അനുജന്റെ ഭാൎ‌യ്യയെ തന്നെയും തനിക്ക പണയംകൊടുപ്പാൻ അധികാരമുണ്ടെന്നായി ഒരുത്തൻ കോടതിയിൽ വാദിക്കയുണ്ടായിട്ടുണ്ട. മാനമൎ‌യ്യാദക്കാ രോട കടം പിരിപ്പാൻ ഒരു കൌശലവും ഇവൎക്കുണ്ട. എന്തായാ ലും കടം വീട്ടുകയില്ലെന്നു കണ്ടാൽ കടക്കാകരന്റെ അടുക്കേക്ക വ ളരെ താണവരായ ഘാസി ജാതിക്കാരിൽ ഒരുവനെ അയച്ച അ വനേയും കു‍‍ഡുംബങ്ങളേയും അവമാനിച്ച ഉപദ്രവിക്കും

സവര.

ഗഞ്ചാം വിശാഖപട്ടണം ഇവിടങ്ങളിൽ മലവാസികളാ ണ. ശബരശബ്ദം ദുഷിച്ചതായിരിക്കണം പേർ. ഋഗ്വേദഐത രേയബ്രാഹ്മണത്തിൽ ശബരന്മാർ വിശ്വാമിത്രന്റെ പുത്രന്മാരു ടെ സന്താനമാണെന്ന പറയുന്നു. രാമായണം പറയുന്നത ഇവർ വസിഷ്ഠന്റെ ധേനുവിൽനിന്നുണ്ടായി എന്നാണ. നമുക്ക 1 മു തൽ 10 വരെയാണല്ലൊ എണ്ണം ഇവൎക്ക 1 മുതൽ 12 വരെക്കാ ണ. പത്തും മൂന്നും കൂടിയാൽ നമുക്ക പതിമൂന്നാണ. അവൎക്ക പന്തിരണ്ടൊന്നാണ. ആണുങ്ങളും പെണ്ണുങ്ങളും ചുരുട്ടു വലിക്കും. ചിലിമ്പിയിൽ പുകെല വലിക്കയും ചെയ്യും. കിളത്തികൾക്ക ഇ ത് പ്രത്യേകിച്ച ബഹു ഇഷ്ടമാണ. സകല ആണുങ്ങൾക്കും വല ത്തെ മൂക്കിൽ ഒരു മോതിരം ഉണ്ടാകും. ഒരുത്തന മൂന്നും നാലും ഭാൎ‌യ്യ ഉണ്ടായി എന്ന വരാം. ഒന്നാമത്തവൾ അവന്ന ബോധി ച്ചിട്ട തിരഞ്ഞെടുത്തതും പിന്നെത്തവൾ ഒന്നുകിൽ അവളുടെ സോദരിമാരും അല്ലെങ്കിൽ അവന്റെ അടുത്തേക്ക അങ്ങട്ട ചെന്ന വരും ആയിരിക്കും. ഒരുത്തിക്ക ബോധിക്കുമ്പോൾ ഭൎത്താവിനെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Sayintu എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/270&oldid=158271" എന്ന താളിൽനിന്ന് ശേഖരിച്ചത്