ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഉപേക്ഷിക്കാം. അവന്ന് അങ്ങട്ടും ഉപേക്ഷിക്കാം. സ്ത്രീ മറ്റൊരുത്തനോട് ചേരുന്നപക്ഷം അവൻ മുന്പെത്തെ ഭൎത്താവിന് ഒരു പോത്തിനേയും ഒരു പോൎക്കിനേയും കൊടുക്കണം. മരിച്ച ഭൎത്താവിന് ഒരു പോത്തിനേയും ഒരു പോക്കിനേയും കൊടുക്കണം. മരിച്ച ഭൎത്താവൻറെ സോദരനേയും സോദരനില്ലാത്തപക്ഷം സോദരൻറെ മകനെയും വിധവ കെട്ടേണമെന്ന് നിൎബന്ധമുണ്ട്. കുട്ടികൾക്ക് പേർ ജനിച്ച് ആഴ്ചയുടെ പോരാണ്. പരിഹാസപ്പേരും ഇടും.

സ്ത്രീയൊ പുരുഷനൊ കുട്ടിയൊ ആര് മരിച്ചാലും ഉടനെ പൊയെവടി വെക്കണം. മരുന്ന ധാരാളമുണ്ടെങ്കിൽ ചില്ലിട്ടിട്ട ഒന്നിൽ ഏറെയും വെക്കും. പ്രേതത്തിനെ ഭയപ്പെടുത്തി ഓട്ടുവാനാണ്. ശവം ദഹിപ്പിക്കുകയാകുന്നു. വിറക് മാവും മറ്റൊരു മരവും മാത്രമെ പാടുള്ളൂ. ഉണക്ക് വിറക് ആദ്യം തീപിടിപ്പാൻ മാത്രമാവാം. ശ്മശാനത്തിലേക്ക് കൊണ്ടുപോകുന്ന വഴിക്ക് മരിച്ചവൻറെ പേർ മുതലായ്ത് യാതൊന്നും ആരും ചോദിച്ചുകൂടാ, ചോദിച്ചാൽ കോപിക്കും. മരിച്ചവൻറെ വില്ല, അന്പ് മുതലായ്ത് സൎവ്വവും കുറെ നെല്ലും അരിയും അവനോടുകൂടി ചൂടും. പിറ്റെന്ന് വെള്ളം പകൎന്ന് തീ കെടുത്ത് അസ്ഥിസഞ്ചയനം ചെയ്യും. ഒരു കോഴിമുട്ടയുടെ ഓട് ചവിട്ടി പൊട്ടിച്ചിട്ട് അതും അസ്ഥിയും കൂടിയാണ് സ്ഥാപിക്കുക. പ്രേതവും ശേഷക്കാരും അന്യോന്യം കാൎ‌യ്യം പറയുക കുദംഗ് എന്ന ഒരുത്തൻ മുഖാന്തരമാണ്. ഇവൻ ബ്രാഹ്മണന്ന പകരമൊ ജ്യോതിഷക്കാരനെയൊ വെളിച്ചപ്പാടിനെയാ പോലെയുള്ള ഒരുത്തനൊ ആണ്. മരിച്ച് വന്ന് കടമുണ്ടെങ്കിൽ അത് ഇന്ന്പ്രകാരമാകുന്നു വീട്ടെണ്ടത് എന്ന് ഇവൻ മുഖാന്തരമാണ് അറിവ് കൊടുക്കുക. ചിലപ്പോൾ പ്രേതം പുകെലെക്കും മദ്യത്തിനും ചോദിക്കും. അത് കുദംഗിന കൊടുത്താൽ റാക്ക് അവൻ കുടിക്കും പുകെല അവൻ വെക്കും. ദഹനം കഴിഞ്ഞ 3ാം ദിവസമൊ 4ാം ദിവസമൊ ലിമ്മാ എന്നൊരു ക്രിയയുണ്ട്. ചിലേടത്ത് വളരെ കഴിഞ്ഞിട്ടും നടപ്പുണ്ട്. തെലനാൾ ശേഷക്കാർ വേപ്പിൻറെ കായയൊ എലയൊ ഭക്ഷിക്കണം. അത് കഴിഞ്ഞാൽ വഴിയെ പിന്നെയും ഒരു അടിയന്തരമുണ്ട്. അതിന്ന് ഗുവ്വർ എന്നാണ് പേർ. ഒരു പോത്തും അധികം ധാന്യവും സ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/271&oldid=158272" എന്ന താളിൽനിന്ന് ശേഖരിച്ചത്