ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
--258--


ദ്യെക്കു വേണ്ടുന്ന എല്ലാ വിഭവങ്ങളും വേണം. സകല സംബന്ധികളും ഒരു സമയം ഊരുകാരും ചേരും. തലെനാൾ അതിന്റെ അത്താഴമാണ. ആ ദിവസം മരിച്ച ആളുടെ പേൎക്ക വാസസ്ഥലങ്ങളിൽനിന്ന തെല്ല അകലെ ഒര കല്ല കുഴിച്ചിടണം. ഇങ്ങിനെയുള്ള കല്ലുകൾ അനവധി കാണും. റാക്കുകുടിയും പാട്ടും കളിയും തകൃതിയായിരിക്കും. ഒര പോത്തിനെ അറുത്ത രക്തം കല്ലിന്മേൽ അഭിഷേകം ചെയ്യണം. ഈരണ്ട കൊല്ലം കൂടുമ്പോൾ ഒര അടിയന്തിരമുണ്ട. ആ കാലത്തിനുള്ളിൽ ഏതേത വീട്ടിൽ മരണം ഉണ്ടായിട്ടുണ്ടോ അവിടെ എല്ലാം ഒന്നൊ രണ്ടൊ മൂന്നോ പോത്തിനെ അറുക്കണം. അതിന്റെ എറച്ചിയും ചോറും മദ്യവും കുദംഗ് മാൎക്ക കൊടുക്കും. അവസ്ഥ പോലെ ഒരു മുണ്ടോ തുണിയോ അതും. വസ്ത്രം പ്രേതങ്ങൾക്കു ഉടുക്കാനാണു. ഇതൊക്കെയും കുദംഗ് എടുക്കും. പ്രേതങ്ങളോടു മേലിൽ ഉപദ്രവം ഒന്നും ചെയ്യാതെ പൊയ്ക്കൊള്ളാൻ പറയുകയും ചെയ്യും. മേൽപറഞ്ഞ കാലത്തിനുള്ളിൽ മരണം ഉണ്ടായിട്ടുള്ള സകല പുരകളും ചുട്ടുകളയും. പകരത്തിൽ ആ സ്ഥാനത്തെ തന്നെ ഉണ്ടാക്കുന്ന പുതിയ പുരകളിൽ പ്രേതം ചെല്ലുകയില്ല.
സാമന്തൻ.


മുഖ്യമായി മലയാളികൾക്കു സങ്കൽപ്പിച്ചതായ ഈ ഗ്രന്ഥത്തിൽ ഇവരെ കുറിച്ച വളരെ പറയേണമെന്നില്ലല്ലൊ. വടക്കെ മലയാളത്തിൽ ചില നമ്പ്യാന്മാരും, ഉണ്ണിത്തിരിമാരും, അടിയോടിമാരും, തെക്കെമലയാളത്തിൽ ഏറാടി, നെടുങ്ങാടി, വെള്ളൊടി, തിരുമുലപാട ഇവരും അന്യത്രപണ്ടാല, ഉണ്ണ്യാതിരി ഇവരും സാമന്തന്മാരാണെന്നു ഗണിക്കുന്നത. പക്ഷെ അങ്ങിനെ ഭാവിക്കുന്നവർ സകലരും സാമന്തർ തന്നെയോ എന്നു സംശയിക്കാം. 1881-ൽ 1611-ം 1891-ൽ 1225-ം പേർ മാത്രം ഉണ്ടായിരുന്നത 1901-ലേക്ക 4,351 ആയി. സാമന്തൎക്കു സാധാരണമായി പൂണുനൂലില്ല. പുല സാധാരണമായി 15-ാ ണു. 11-ം ഇല്ലായ്കയില്ല. ക്ഷത്രിയൎക്കു പൂണുനൂലുണ്ടു. പുല 11 രാത്രിയാണു. ബ്രാഹ്മണരോടൊന്നിച്ച പന്തിഭോജനവുമുണ്ട. രണ്ടാൾക്കും മരുമക്കത്തായമാ































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Mridula എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/272&oldid=158273" എന്ന താളിൽനിന്ന് ശേഖരിച്ചത്