ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-260-

ഉണ്ടുതാനും. അവർ ശ്രീകൃഷ്ണനെ മാത്രം ആരാധിക്കുന്നു. ഇവരാകട്ടെ വിഷ്ണുവിനെ നാരായണനായിട്ടുകൂടി പൂജിക്കുന്നു. ചൈതന്യന്മാർ തങ്ങളുടെ ഗുരു ശ്രീകൃഷ്ണന്റെ അവതാരമെന്ന് വിശ്വസിക്കുന്നതുപോലെ സാത്താനികൾ രാമാനുജനെയും വിചാരിച്ചുവരുന്നു.

സാത്താനികൾ തെങ്കലെ വൈഷ്ണവരാണ്‌. തല തീരെ ക്ഷൌരം ചെയ്യും. സോമൻ ഉടുക്കുന്നത് ബ്രഹ്മചാരിബ്രാഹ്മണന്റെ മാതിരിയാണ്‌. ക്രിയകൾ ഏറെയും കുറയുമായി ബ്രാഹ്മണരെ പിന്തുടൎർന്നുകൊണ്ടാണെങ്കിലും പൂണുനൂലില്ല എന്ന് പ്രസ്താവിച്ചിട്ടുണ്ടല്ലൊ. മദ്യം, മാംസം, മത്സ്യം ഇതുകൾ തീരെ വിരോധിക്കപ്പെട്ടതാണ്‌. എന്നാലും സകല അടിയന്തിരങ്ങൾക്കും ശ്രാദ്ധങ്ങൾക്കും ഇവ എല്ലാം ധാരാളം പെരുമാറും. ചില സാത്താനികൾ ശവം മറ ചെയ്യും മറ്റുവർ ദഹിപ്പിക്കും. മുഖ്യ പ്രവൃത്തി മാലകെട്ടുകയും,ദേവനെ എഴുന്നെള്ളിക്കുന്ന സമയം ദീപെട്ടി പിടിക്കയും ക്ഷേത്രം അടിച്ചുവാരുകയുമാകുന്നു. കുടകെട്ടുക, കരിമ്പന ഓലകൊണ്ട് പൂക്കൊട്ട പെട്ടി ഇതുകൾ ഉണ്ടാക്കുക, കുറിയിടുവാൻ ഗോപി, മഞ്ഞൾ ഇതുകൾ ഒരുക്കുക ഇതും ഉണ്ട്. സാധാരണമായി ഇവരെ അയ്യാ എന്നു വിളിക്കും. ഏകാക്ഷരി, ചതുരക്ഷരി, അഷ്ടാക്ഷരി, കുലശേഖര എന്നിങ്ങനെ നാലുവകക്കാരുണ്ട്. ഏകാക്ഷരിക്കാരുടെ വിശ്വാസം ഓംകാരം ഒരക്ഷരം ഉച്ചരിക്കുന്നതിനാൽ മോക്ഷം സിദ്ധിക്കുമെന്നാണ്‌. ചതുരക്ഷരികളുടേത് രാമാനുജ എന്ന നാലക്ഷരങ്ങൾക്ക് ഈ ശക്തിയുണ്ടെന്നാകുന്നു. അഷ്ടാക്ഷരികൾക്ക് മോക്ഷം ഓം നമോ നാരായണായ എന്ന എട്ട് അക്ഷരങ്ങളെ ജപിക്കുന്നതുകൊണ്ടത്രേ. കുലശേഖരക്കാർ മാത്രം പൂണുനൂൽ ധരിക്കുന്നു. അവർ പൂൎർവ്വം കേരളരാജാവയിരുന്ന കുലശേഖര ആളുവാരിൽ നിന്ന് ഉത്ഭവിച്ചവരാണെന്ന് വാദിക്കുകയും ചെയ്യുന്നു. ഒന്നും രണ്ടും വകക്കാർ ബളിജകൾക്കും, മറ്റ് വൈഷ്ണവശൂദ്രൎർക്കും പുരോഹിതപ്രവൃത്തി ചെയ്യും. മരണം ഉണ്ടായാൽ ഉടനെ സാത്താനി വന്നു ശവത്തിനെ കുറി ഇടിയിക്കണം. ശ്മശാനത്തിൽ വെച്ച് അന്നം ബലിയിട്ടാൽ സാത്താനികളും മരിച്ചവന്റെ ശേഷക്കാരും ഭക്ഷിക്കും. പുലയുടെ അവസാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/274&oldid=158275" എന്ന താളിൽനിന്ന് ശേഖരിച്ചത്