ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
-263-


വിവാഹത്തിന്റെ രണ്ടാം ദിവസം പെണ്ണിന്റെ ദേഹത്തിൽ നിന്ന് വല്ലതും ഒരു ആഭരണം മോഷ്ടിക്കൽ പുരുഷൻ കാട്ടിക്കൂട്ടണം. അതും കൊണ്ട് അവൻ പുലരും മുമ്പ് പോകും. വല്ല ഒരു വീട്ടിലും ഒളിച്ചുപാർക്കും. വയ്യുന്നേരം പെണ്ണിന്റെ ഭാഗക്കാർ അവിടെ എത്തി വീട്ടുടമസ്ഥനോട് പറയും “ ഒരു കളവ് നടന്നിരിക്കുന്നു, കളളൻ ഇവിടെ ഉണ്ടോ” എന്ന്. ഇല്ല എന്നു പറയും എങ്കിലും മറ്റവർ ശോധന ചെയ്യും. ഇതിന്റെ മദ്ധ്യെ ഒരു ആൺ കുട്ടിയെ മണവാളന്റെ വേഷം കെട്ടിച്ച് നിൎത്തും. ഇവനാണ്‌ മണവാളൻ എന്ന് തെറ്റിദ്ധരിച്ചിട്ട് ഇവനെ അവർ പിടിക്കും. കൂടിയവരുടെ മുമ്പിൽ കൊണ്ടുചെല്ലും. കുട്ടി പൊയ്മുഖം പെണ്ണിന്റെ നെരെ വലിച്ചെറിയും. അപ്പോൾ ഇവനല്ല മണവാളൻ എന്ന് സ്പഷ്ടമായല്ലൊ. പെണ്ണിന്റെ ഭാഗക്കാർ പിന്നെ വീട്ടുടമക്കാരനോട് പറയും തങ്ങളാൽ മണവാളനെ കണ്ടുപിടിക്കാൻ അസാദ്ധ്യമാണെന്നും ഉടമസ്ഥൻ കാട്ടിക്കൊടുക്കണമെന്നും. എന്നാൽ കാട്ടിക്കൊടുക്കും. ഘോഷയാത്രയായിട്ട് പെണ്ണിന്റെ വീട്ടിലേക്ക് കൊണ്ടുപോകയും ചെയ്യും.

ഹൊലയാ.


തെക്കെ കന്നടത്തിൽ കൂലിപ്പണി. മലയാളത്തിലെ പൊലയൻ തന്നെ. വിവാഹം വ്യവസ്ഥ നന്നെ കുറഞ്ഞതാണെങ്കിലും ചടങ്ങ് കേമമാണ്‌. പുരുഷനും ചങ്ങാതിമാരും സ്ത്രീയുടെ ചാളയുടെ പുറത്ത് കഴിച്ചുകൂട്ടണം ഒരു രാത്രി മുഴുവൻ. സ്ത്രീയുണ്ടാക്കിയ ഒരു പായയിൽ ഇരിക്കും പുരുഷൻ. പിറ്റെന്ന് സ്ത്രീ അവന്റെ നേൎർക്ക് വന്നിരിക്കും. അപ്പോൾ ആണുങ്ങളും പെണ്ണുങ്ങളും അവരുടെ തലയിൽ അരി ഇടണം. പിന്നെ സ്ത്രീ പായയും കൊണ്ട് പുരുഷന്റെ ചാളയ്ക്കൽ പോകും. ഒടുക്കം രണ്ടാളും കൂടി മത്സ്യം ഉള്ള പുഴയിലൊ കുളത്തിലൊ പോയി പായമുക്കി അതുകൊണ്ട് കുറെ മത്സ്യം പിടിക്കണം. അവകളെ ചുംബിച്ചിട്ട് വിട്ടയയ്ക്കുന്നു. ഭാൎ‌യ്യയെ ഉപെക്ഷിപ്പാൻ എളുപ്പമാണ്‌. വിധവാവിവാഹം ധാരാളമുണ്ട്. ഗോമാംസം ഭക്ഷിക്കും. മദ്യം സേവിക്കും. വ്യഭിചാരത്തിന്‌ ശിക്ഷ രസമുണ്ട്. സ്ത്രീ 7 കുടിലുകൽ നൂണ്ടു കടക്കണം. വഴിയെ അത് ചുട്ടുകളയണം. കടക്കും മുമ്പെ അവളുടെ തലയിൽ ക്ഷേത്രത്തിലെ വെള്ളവും ഗോമൂത്രവും പാരണം. അവളുടെ തലമുടിയിൽ അല്പവും കണ്ണിൻപോളമേൽനിന്ന് ഏതാനും രോമവു ം കൈവിരലിൽനിന്ന് അല്പ ം നഖവും കുടിലുകളിലേക്ക് ഇടുകയും വേണം. ചിലേടത്ത് അവളെക്കൊണ്ട് ഒരുപാട് ഉപ്പുവെളളവും ഗോമൂത്രവും കുടിപ്പിക്കും. കുടിലുകൾ നൂളു





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/277&oldid=158278" എന്ന താളിൽനിന്ന് ശേഖരിച്ചത്