ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-17--

ട്ടും. അതിൽ മരിച്ചവന്റെ കൊടുവാളും അല്പം ചോറും വെറ്റിലയടെക്കയും വെക്കും. 7 സംവത്സരം കഴിഞ്ഞാൽ പ്രേതത്തിന്ന ചോറും റാക്കും പൂജിക്കും. ചത്തപുല 16 ആണ. അച്ഛനെ അപ്പനെന്നും അമ്മാമനെ അച്ചനെന്നുമാണ വിളിക്കുക. മരുമക്കത്തായമാണ. വിവാഹത്തിന്ന താലികെട്ട ഇല്ല. നിശ്ചയം കഴിഞ്ഞാൽ പെണ്ണിനെ ഭൎത്താവിന്റെ ചാളെക്കു അയക്കും മാത്രം. ഊരാളികളും ഉള്ളാടന്മാരും തമ്മിൽ വിവാഹമുണ്ട. പുനൎവ്വിവാഹം ആവാം. വിവാഹം അങ്ങട്ടും ഇങ്ങട്ടും മാറ്റമായിട്ടാണ. ഒരു പെണ്ണിനെ ഇങ്ങട്ട വേണമെങ്കിൽ ഒന്നിനെ അവളെ തറവാട്ടിലേക്കു കൊടുക്കണം. ഇവൎക്ക സംഗീതം വളരെ പ്രിയമാണ. രാത്രി വളരെ പാടിയെ ഉറങ്ങുകയുള്ളു. ചുമട തലയിൽ എടുക്കുകയില്ല. മുതുകത്തെ എടുക്കുകയുള്ളു. ജ്യേഷ്ഠാനുജന്മാർ കൂടി ഒരു സ്ത്രീയെ ഭാൎ‌യ്യയാക്കുമെന്നു പറയുന്നു.

മലയാളത്തിലെ കോലായന്മാൎക്കും ഊരാളൻ എന്നു പേരുണ്ട.

കോയമ്പത്തുര മലകളിൽ ഒരു കൂട്ടരുണ്ട. അവർ തങ്ങൾ ഇരുളരാണെന്ന പറയും. സാമാന്യം എന്ത എറച്ചിയും തിന്നും. പശു, പൂച്ച, തവള, കരടി, വെള്ളക്കുരങ്ങൻ, ഇതിനെ തിന്നുകയില്ല. തിന്നുമൊ എന്ന ഒരുത്തനോട ചോദിച്ചപ്പോഴക്ക അവൻ ഓക്കാനിച്ചു. ജാതിക്കൂട്ടം തീൎക്കാൻ തലവനുണ്ട. അവന്ന പേർ യജമാനൻ എന്നാകുന്നു. അവന്ന സഹായിപ്പാൻ പട്ടക്കാരൻ, ഗൌഡൻ, കോൽക്കാരൻ ഇങ്ങിനെ 3 പേരുണ്ട. ഭൎത്താവോടുകൂടി ഇരിക്കാൻ കൂട്ടാക്കാത്ത സ്ത്രീക്ക ശിക്ഷ ബഹുരസമുണ്ട. അവളെ ഒരു മരത്തോടു കെട്ടി ഒരു കോല്കാരൻ ഒരു കടന്നക്കൂട അങ്ങിനെ തന്നെ അവളുടെ കാല്ക്കൽ ഇട്ട പൊളിക്കും. തെല്ലനേരം കഴിഞ്ഞാൽ അവളോട ചോദ്യം ചെയ്യും. ഭൎത്താവോടുകൂടി ഇരിക്കാൻ മനസ്സാണെന്ന പറഞ്ഞാൽ ഭൎത്താവിന്റെ മുതുകത്ത കോൽക്കാരൻ കോഴിക്കാട്ടംകൊണ്ട ഇട്ട അടയാളത്തെ നക്കി "നീ എന്റെ ഭൎത്താവാണ. മേലിൽ നിന്നോട ശണ്ഠകൂടുകയില്ല. നീ പറയുന്നതിനെ അനുസരിച്ചകൊള്ളാം" എന്ന പറയണം.

                                                     2





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Robincp എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/31&oldid=158285" എന്ന താളിൽനിന്ന് ശേഖരിച്ചത്