ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

-25-

ന്നാം പരിഷ എന്നും ബാക്കിയുള്ളവൎക്ക് രണ്ടാം പരിഷ എന്നും പേരായി. ഇവർ തമ്മിൽ കൊള്ളക്കൊടുക്കയില്ല. പുരുഷന്മാർ ഒന്നിച്ച ഭക്ഷിക്കും. എളയന്മാരുടെ വാസഗൃഹം ഇല്ലമാകുന്നു. എല്ലാ ഇല്ലത്തും നാഗകാവുണ്ടാകും. സ്ത്രീകളുടെ ഉടുപ്പും ആഭരണങ്ങളും കേവലം നമ്പൂതിരി സ്ത്രീകളെ പോലെയാകണം. എളയന്മാരുടെ ചില ക്ഷേത്രങ്ങളിൽ മദ്യം നിവേദിക്കണമെങ്കിലും അത സേവിചുകൂടാ. വടക്കൻ തിരുവാങ്കൂറിൽ ചില ക്ഷേത്രങ്ങളിൽ ഇവൎക്കു ശാന്തിയുണ്ട്. മിക്ക പാമ്പിൻകാവിലും പൂജിപ്പാൻ ഇവരാണ്. സ്മാൎത്തവിചാരത്തിന്നു നമ്പൂതിരിമാരാണ്. അവൎക്കു സഹായിപ്പാൻ സ്വജാതി വൈദികരുണ്ടായിരിക്കും. പുണ്യാഹത്തിന്നു ഇവർ തന്നെ മതി. എളയതിന്റെ ഇല്ലത്ത് ബ്രാഹ്മണൻ വെച്ചുണ്ണുകയില്ല, മിക്കതും വിശ്വാമിത്ര ഗോത്രമോ ഭരദ്വാജ ഗോത്രമോ ആകുന്നു. കന്യകയുടെ 12 മുതൽ 18 വയസ്സുവരെ വിവാഹം. 140 ഉറുപ്പികയിൽ കുറയാതെ പുരുഷനു കൊടുക്കണം. മൂത്തമകൻ മാത്രമെ വിവിഹം ചെയ്കയുള്ളൂ, വിധവ തലമുടി കളയേണ്ടാ, പക്ഷേ താലി (മംഗല്യസൂത്രം) ഭൎത്താവിന്റെ തടിയിന്മേൽ ഇടണം. ബ്രാഹ്മണരെ പോലെ ഷോഡശസംസ്കാരങ്ങളുണ്ട. മൂത്തപുത്രന് പിതാമഹന്റെ പേർ,രണ്ടാമന്ന് മാതാമഹന്റെ,മൂന്നാമന്ന അഛന്റെ, ഇതുപോലെ പെൺകുട്ടികൾക്കും ക്രമമുണ്ട്. മിക്കപേരും കൃഷ്ണയജുൎവേദികളും ബോധായന സൂത്രക്കാരും അല്ലെങ്കിൽ അശ്വലായന സൂത്രക്കാരും ആകുന്നു. ഗായത്രി 24‌-8. പ്രാവശ്യം. പ്രസവിച്ചാൽ ശുദ്ധമാവാൻ 90 ദിവസം കഴിയണം. എളയതിന്റെ ഇല്ലത്തെ നായർ ശ്രാദ്ധം ഊട്ടും. അതിനാൽ നമ്പൂതിരിമാർ അവിടെ വെച്ചുണ്ണുകയില്ലെന്നും അവരും, ക്ഷത്രിയരും നമ്പിടിമാരും അവരുടെ വെള്ളം കുടിക്കയില്ലെന്നും കൊച്ചി കാനേഷുമാരി റിപ്പോട്ടു കൊണ്ട് കാണുന്നു. പണ്ട് എളയന്മാർ ശ്രാദ്ധ ദിവസം നായന്മാരുടെ വീട്ടിൽ ഭക്ഷിച്ചിരുന്നു, ഇപ്പോൾ ചുരുക്കം ധനവാന്മാരായ പ്രമാണികളുടെ വീട്ടിൽ മാത്രം ഭക്ഷിക്കും. പൂണുനൂലുണ്ട്, അമ്പലവാസികൾ അധികവും എളയതിന്റെ ചോറുണ്ണുകയില്ല, സ്ത്രീകൾക്ക് മറകുടയുണ്ട്. ഒന്നിലധികം ഭാൎ‌യ്യയാവാം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ മിഥുൻ എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/39&oldid=158293" എന്ന താളിൽനിന്ന് ശേഖരിച്ചത്