ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

-35-

വരികിൽ അവൻ കെട്ടണം.അന്യനാണെങ്കിൽ സ്ത്രീ ജാതിഭ്രഷ്ഠയായി. പുളികുടിയുണ്ട. പുളി കൊടുക്കുക ആങ്ങളയാകുന്നു. പെറ്റാൽ പതിന്നാലാംദിവസം തളിക്കറുപ്പ സ്ത്രീക്ക തളിക്കണം. പിറ്റേന്ന കുളിച്ചാൽ ശുദ്ധമായി. ഇരുപത്തെട്ടാം നാൾ നാമകരണം. അച്ഛന്റെ മടിയിലിരുത്തീട്ടാണ പേരിടുക. ആണുകുട്ടിയുടെ കാത വയസ്സ തികയുംമുമ്പും പെൺകുട്ടിയുടേത ആറാമത്തെയോ ഏഴാമത്തെയോ വയസ്സിലും കുത്തും.

കമ്മാളർ കുട്ടികളുടെ ശവം കുച്ചിടും. മറ്റെല്ലാം ദഹിപ്പിക്കും. പുല പതിനഞ്ച, മൂന്നാം ദിവസം അസ്ഥി സഞ്ചയനം. ഒരുത്തൻ സംവത്സരം ദീക്ഷിക്കും. ക്ഷേത്രത്തിന്നുള്ളീൽ പണിക്കായി കടക്കുന്ന സമയം ആശാരി, മൂശാരി, ഇവൎക്ക് പൂണുനൂൽ ഇടാനവകാശമുണ്ട.

കരിമ്പാലൻ

മലയാളത്തിൽ കാട്ടിൽ വേട്ടയും പുനംകൃഷിയും ചെയ്യുന്ന ഒരു ജാതിയാണ. മരുമക്കത്തായമാണ. താലികെട്ട ഇല്ല.

കുബെരാ

ഒരു ജാതി കൎണ്ണാടകമുക്കുവരും കൃഷിക്കാരും ആകുന്നു ഗംഗാമക്കൾ എന്നും ഗൗരീമക്കൾ എന്നും രണ്ടവകയുണ്ട. അങ്ങോട്ടും ഇങ്ങോട്ടും ചോറൂണ്ണും പെണ്ണിനെ കൊടുക്കയില്ല. ഗൗരീമക്കൾ ബെല്ലാരിയിൽ ഏറെ ഇല്ല.മൈസൂരിലാണ് പ്രധാനം. ഇവൎക്ക് പുരോഹിതൻ ബ്രാഹ്മണനാണ.ശവം ദഹിപ്പിക്കയാണ പതിവ. ശ്രാദ്ധം ഊട്ടും. വിധവാവിവാഹമില്ല. വിവാഹം കഴിഞ്ഞാൽ മൂന്നുമാസം കഴിഞ്ഞ "വേളിശേഷം" ഉള്ളൂ. ഒരു കൊല്ലത്തിന്നുള്ളീൽ കുട്ടി ജനിക്കുന്നത ശുഭമല്ലപോൽ. തിൎളുംമുമ്പും പിമ്പും ആവാം വിവാഹം. വിവാഹത്തിന്ന മുമ്പുതന്നെ സംസൎഗ്ഗം തുടങ്ങാം. താലികെട്ടുക ബ്രാഹ്മണനാണ. ഇവൎക്ക് വിധവിവാഹം ആവാം. പക്ഷെ വിവാഹം രാത്രി ഒരു ക്ഷേത്രത്തിൽ വെച്ചാണ. സുമംഗലികളും ഭാൎയ്യയുള്ള പുരുഷന്മാരും ഉണ്ടായികൂട. താലികെട്ടുക ഒരുവിധവയാണ. ഭാൎയ്യയെ ത്യജിച്ചുകൂടാ. ശവം




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Hareshare എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/49&oldid=158304" എന്ന താളിൽനിന്ന് ശേഖരിച്ചത്