ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


- 52 -

പത്താണ. ഇവൎക്ക കുലദൈവം വീരപ്പനാകുന്നു. അവന്റെ വാഹനമായ കുതിരപ്പുറത്ത ഇവർ കേറുകയില്ല. മൈസൂരിൽ ഇവർ ഒരു പെട്ടി പൂജിക്കുന്നുണ്ട. അതിൽ ശ്രീകൃഷ്ണന്റെ വസ്ത്രങ്ങൾ ഉണ്ടെന്നാണ വിശ്വാസം. മരിച്ച കാരണവന്മാരെ പൂജിക്ക കുറുബകൾക്ക നടപ്പുണ്ട. ബെല്ലാരി ജില്ലയിൽ ഒരു ശിവക്ഷേത്രവും അവിടെ പത്ത ദിവസം ഒര ഉത്സവവും ഉണ്ട. ശാന്തിക്കാരൻ കുറുബയാണ. പത്താംദിവസം ശിവൻ മല്ലനെ വധിച്ച മടങ്ങിവരുന്നു എന്നാണ സങ്കല്പം. വഴിയിൽവെച്ചു പാൎവ്വതി എതിരേല്ക്കും. മരം കൊണ്ടു ഒരു കൂററൻവില്ല ഉണ്ട. അത രണ്ടാൾ നിലത്ത കുത്തിപിടിച്ച നിൎത്തും. അതിന്മേൽ ശാന്തിക്കാരൻ പൊത്തിപ്പിടിച്ച കേറി, പിടിച്ചവരുടെ ചുമലിൽ കേറും. അവിടെ അല്പനേരം നിശേബ്ദമായി അങ്ങുമിങ്ങും നോക്കി നില്ക്കും. അപ്പോൾ അവന്ന അടിതൊട്ട മുടിയോളം വിറയും ഉറച്ചിലും തുടങ്ങും. ചില അരുളപ്പാടും ഉണ്ടാകും. ആകാശത്തിൽ ഇടിവെട്ടി എന്നും മററുമായിരിക്കും. അതു ഉടനെ എഴുതി എടുക്കും. മേൽപറഞ്ഞതിന അൎത്ഥം ആ ആണ്ടവൎഷം ധാരാളം ഉണ്ടാകും എന്നാകുന്നു. ദായക്രമം ശേഷം ഹിന്തുക്കളേപ്പോലെതന്നെയാണെന്നു പറയുന്നു. എന്നാൽ മരിച്ചവന്ന പുത്രനില്ലെങ്കിൽ പുത്രിമാൎക്ക സപിണ്ഡന്മാരെപോലെതന്നെ അവകാശമുണ്ടായിരിക്കും.

കുറുമൊ.


ഇവർ ഒരുതരം ഒരിയാ കൃഷിക്കാരാണ. മിക്കതും ഗഞ്ചാംജില്ലാ റസൽകൊണ്ടാ താലൂക്കിലാണ. ചിലർ പൂണുനൂൽ ഇടും. അവരോട ഒരിയ ബ്രാഹ്മണർ വെള്ളം വാങ്ങി കുടിക്കും. അനേക ഗ്രാമദേവതകളെ ആരാധിക്കുന്നു. ഒരു ഗ്രാമദേവതയെതന്നെ വന്ദിക്കുന്ന രണ്ടു കുഡുംബങ്ങൾ തമ്മിൽ വിവാഹം പാടില്ല. ദേവതകൾക്കു ബിംബമില്ല. അഞ്ച അടെക്കാ ഒരു പെട്ടിയിൽ ഇട്ടുവെച്ചാൽ അത ഒരു ദേവനായി. അടെക്കയുടെ മൂട തുരന്ന അതിൽ കൂടി സ്വൎണ്ണം, വെള്ളി ഇരുമ്പ, ചെമ്പ, ഇയ്യം ഇതുകൾ നിറച്ച തുള വെള്ളികൊണ്ട അടെക്കണം. വിവാഹം തിരളുംമുമ്പാണ വേണ്ടത. സമയത്തിന്ന ഭൎത്താവ തരത്തിലായില്ലെങ്കിൽ അ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Dhakshina_Indiayile_Jadhikal_1915.pdf/66&oldid=158323" എന്ന താളിൽനിന്ന് ശേഖരിച്ചത്