ഈ താളിന്റെ സാധുത തെളിയിക്കപ്പെട്ടതാണ്

ചെയ്തതും, ആ കുടുംബത്തിലെ സ്ത്രീവർഗങ്ങളെ കൈവർത്തന്മാർക്കു നല്കി ജാതി ഭ്രഷ്ടരാക്കിയതും, അവരുടെ സർവ്വസ്വത്തുക്കളേയും രാജസ്ഥാനത്തിലേക്കു കണ്ടുകെട്ടിയതും, മൂരിക്കുട്ടനായി ഉന്മാദവാനായി വർത്തിച്ചിരുന്ന ചന്ത്രക്കാറനു മഹാലോകചര്യയാകുന്ന നവജന്മത്തെ നല്കുവാൻ ഉപനയനസംസ്കൃതിപോലെ പ്രയോജകീഭവിച്ചു. രക്തത്തിളപ്പോടും മാംസക്കൊഴുപ്പോടും വർത്തിച്ചിരുന്ന ആ പ്രായത്തിലെ രാജാധികാരത്തകൃതികൾ അയാൾക്കു ലോകദ്വാരം തുറന്ന്, നവവും ദീർഘവുമായ അനേകം പന്ഥാക്കളെ കാട്ടിക്കൊടുത്തു. രാജ്യസവ്വാധികാരിപദമായ സ്വർണമഞ്ചത്തിൽ ആരോഹണംചെയ്ത്, പൗരദാസസഹസ്രങ്ങളെക്കൊണ്ട് സ്വർണ്ണദണ്ഡവെഞ്ചാമരവീജനം ചെയ്യിച്ച്, രത്നമയമഞ്ചത്തിൽ വാസ്തുപുരുഷനെപ്പോലെ ഭൂമിയെ സ്വകായവിസ്തൃതിക്കു കീഴടക്കിശ്ശയനംചെയ്ത്, തന്റെ ജാഗ്രദവസ്ഥയിലെ നേത്രനിമേഷോന്മേഷഖഡ്ഗങ്ങൾകൊണ്ട് ഭരണംചെയ്‌വാൻ മോഹബീജാർപ്പണവും ചെയ്തു. തന്റെ നാടകത്തിൽ ദുസ്സാദ്ധ്യമല്ലെന്നു സങ്കല്പിക്കപ്പെടുന്നതായ ഈ ഷഷ്ഠാങ്കത്തിനു മുമ്പായുള്ള ഒരങ്കത്തിലെ ഒരു രംഗമാണ് അദ്ദേഹത്തിന്റെ മനസ്സിൽ സങ്കല്‌പനിലയിൽ ലയിച്ചുപോയിരിക്കുന്നത്. കഴക്കൂട്ടത്തു പ്രഭുകുടുംബത്തിന് അനന്തദ്രവ്യങ്ങൾ അടിങ്ങീട്ടുള്ളതായ ഒരു നിക്ഷേപം ഉണ്ടെന്ന് അക്കാലത്തു കേരളത്തിലെങ്ങും പ്രസിദ്ധമായിരുന്നു ഇതിന്മണ്ണം അതിസ്വാദുകരമായ ഒരു സാധനം സ്വഹസ്തഗ്രഹണത്തിനു വേണ്ട സാമീപ്യത്തെ അവലംബിച്ചു സ്ഥിതിചെയ്തപ്പോൾ ചന്ത്രക്കാറനു നിദ്രയുണ്ടാകാതെ ബഹുരാത്രികൾ കഴിഞ്ഞതിനെക്കുറിച്ച് അതിശയിപ്പാനുണ്ടോ? അതു കരസ്ഥമാക്കിയാൽ തന്റെ ധനദാഹശമനവും, കവിഹൃദയം പ്രസിദ്ധീകരിക്കപ്പെട്ടിട്ടില്ലാത്തതായ ഏഴാമങ്കക്കൂടിയാട്ടത്തിന്റെ നിർവ്വഹണവും ഇങ്ങനെ ഏകാസ്ത്രപ്രയോഗംകൊണ്ട് പക്ഷിദ്വയഹനനം സാധിക്കാൻ അദ്ദേഹം ബഹുപ്രയത്നങ്ങൾ ചെയ്ത് സ്ഥലമെല്ലാം കിണറാക്കി, കിണറുകളെ കുളമാക്കി, കുളത്തെ കായലാക്കി, കായലെ കടലാക്കി, സമുദ്രത്തെ കീഴ്മേലും ചെരിച്ചു. എന്നിട്ടും ചന്ത്രക്കാറനോടു മനഃപൂർവ്വവിരോധംകൊണ്ടെന്നപോലെ നിക്ഷേപം പാതാളത്തിലേക്ക് അവഗാഹനംചെയ്തുകൊണ്ടുതന്നെയിരുന്നു. “പോട്ടേ ഫൂതം ചൂഴ്ന്ന ആൾക്കൊല്ലി" എന്ന വിക്രമഭർത്സനംചെയ്തുകൊണ്ട് ചന്ത്രക്കാറൻ ഈ അപജയരംഗത്തെ സ്വനാടകത്തിൽനിന്നു ബഹിഷരിച്ചേകളഞ്ഞു.

കൊല്ലം 942-ലെ സ്വർണ്ണച്ചിങ്ങമാസം ഉദയമായി. ചിലമ്പിനേത്തുഭവനത്തിൽ ആ ആണ്ടത്തെ സംഭാരക്കുമിയലും ആരംഭിച്ചു. കിഴക്കേ വരാന്തത്തളിമത്തിൽ സാലപത്രനിർമ്മിതമായുള്ള സധർമ്മാസനത്തിൽ തന്റെ സന്തതസഹചാരിയായ പിശ്ശാത്തിയോടു കൂടി കുടവയർഗോളത്തെ തുള്ളിച്ചുകൊണ്ടിരുന്ന് ഉദിച്ചുയരുന്ന ആദിത്യന്റെ കിരണങ്ങളെക്കൊണ്ട് ത്വഗ്‌ദേശത്തിലേയും തെരുതെരെ വരുന്ന ഓണക്കാഴ്ചകളുടെ സ്വീകരണംകൊണ്ട് അന്തർഭാഗത്തിലേയും ശീതോപശാന്തിശുശ്രൂഷ പരമഭാഗ്യാംഭോനിധിയായ ചന്ത്രകാറൻ നിർവർത്തിക്കുന്നു. അദ്ദേഹത്തിന്റെ പിശ്ശാത്തിയുടെ ചുഴറ്റുകളും, ചില നേത്രത്തുറിപ്പുകളും, വാ തുറക്കാതുള്ള പല്ലിളിപ്പുകളും കൊണ്ട് സംഭാവനക്കാരോട് സ്വാഗതവും കുശലപ്രശ്നവും സൽക്കാരവും യാത്രയയപ്പും കഴിക്കുന്നു. വന്നുചേരുന്ന സാമാനങ്ങളെ ഭൃത്യന്മാർ ഉടനുടൻ മാറ്റിക്കൊണ്ടിരിക്കുന്നതിനിടയിൽ വെറുങ്കയ്യനായ ഒരാൾ കിഴക്കേ മുറ്റത്തെത്തി താണുതൊഴുതു. നേത്രഗോളങ്ങളെ നിയമത്തിലധികം തുറപ്പിച്ചും, ദ്വിഗോളാർദ്ധങ്ങൾ സംയുതമായുള്ള താടിയെ ഒന്നുയർത്തിയും ഗോളസാനുക്കളായ ഗണ്ഡങ്ങളെ ജൃംഭിപ്പിച്ചും ശിരോഗോളത്തെ പുറകോട്ടുചായിച്ചും ചന്ത്രക്കാറപ്രഭു കാണിക്കകൂടാതെ വന്ന ‘നിർഗ്ഗന്ധകുസുമ’ൻ ആരാണെന്നറിവാൻ ഒരു നോട്ടം കഴിച്ചു. ഇതിനിടയിൽ ആഗതനായ വിശേഷപുരുഷൻ ഭവനത്തിന്റെ വടക്കുവശം ചുറ്റി ഒരു പ്രദക്ഷിണം ചെയ്ത് അകത്തു കടന്ന് ചന്ത്രക്കാറന്റെ പുറകിലെത്തി ഒന്നു ചുമച്ചു. മന്ദമായി ഒന്നു മുക്കുറയിട്ട്, ചന്ത്രക്കാറൻ തന്റെ ഘനമാർന്ന കണ്ഠത്തെ കകുദഗോളസഹിതം തിരിച്ചു പുറകോട്ടു നോക്കുന്നതിനിടയിൽ, ഗൃഹത്തിനകത്തു പ്രവേശിപ്പാൻ തുനിഞ്ഞ ‘ജലജളൂകൻ’ പടിഞ്ഞാറുവശം ചുറ്റി വരാന്തയുടെ വഹ്നികോണിൽ എത്തി പാദങ്ങളെ പരസ്പരം ഉരുമ്മിയും, അവ്യക്തങ്ങളായ ചില ശബ്ദങ്ങളെ പുറപ്പെടുവിച്ചും, മാറോടണച്ചു കെട്ടിയിയിരിക്കുന്ന മുഴംകൈകളെ പരസ്പരം ചൊറിഞ്ഞും, സ്വശർമ്മനിദാനമായ ചന്ത്രകാറന്റെ സന്നിധാനത്തിൽ വീണ്ടും അഞ്ജലി സമാരാധനംചെയ്തു. മൂന്നു ഭവനനാമ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/16&oldid=158427" എന്ന താളിൽനിന്ന് ശേഖരിച്ചത്