ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

വിദൂഷകത്വത്തെ പ്രോത്സാഹിപ്പിച്ചുകൊണ്ട് “അമ്പടി ഹംസികേ! കുപ്പാ! കാക്കയ്ക്കും നടന്നൂടെ എന്നു ചോദിക്ക്”, എന്ന് ഒടുവിലത്തെ ഉപദേശത്തിൽ എന്തോ ബുദ്ധിവൈശിഷ്ട്യമോ സരസയുക്തിയോ അന്തർഭവിച്ചിരുന്നതുപോലെ പറഞ്ഞ് മദ്ധ്യവയഃസ്ഥിതിയെ അഭിനയിച്ചു. തന്റെ മാതാമഹിയുടെ പ്രായാവരോഹം കണ്ടപ്പോൾ അവരുടെ ഉത്സാഹഭ്രമവും മീനാക്ഷിയിൽ പകർന്ന് “അമ്മേ! അമ്മേ! കുപ്പമ്മാനെ സ്ത്രീവേഷം കെട്ടിച്ചാൽ എന്തു രസം!” എന്നു ബാലകുസൃതിക്കു യുക്തമായ സ്വരഭ്രമണത്തോടുകൂടി ആ കന്യക ചോദ്യം ചെയ്തു. കുപ്പശ്ശാർ തോൽക്കാൻ ഭാവമില്ല. “അതിനും ആളുകൾ ഉണ്ടായിരുന്നു” എന്ന് അനൽപമായ സന്തുഷ്ടിഭാവത്തിൽ പറഞ്ഞ്, അയാൾ രണ്ടാമതു യോഗീശ്വരന്റെ അടുത്തു പോയപ്പോൾ മന്ത്രക്കൂടഭവനരക്ഷയെ ഭയമേറ്റിരുന്ന വിവിദമുഖനെ ‘ഏ’ പ്രമാണമാക്കി വാദിച്ചു.

വൃദ്ധ: “ആ കനകക്കുട്ടി എങ്ങനെ യോഗീശ്വരന്റെ അടുത്തു ചെന്നുചേർന്നു? ‘അപ്പനുക്കുപ്പിറന്താൽ ഇപ്പിടിത്താൻ പിറക്കണം.’ എങ്കിലും അതിശയമാണ്. കുട്ടിക്കാലത്തെ തോന്ന്യാസം വിട്ടുകളഞ്ഞ് ഒടുവിൽ ഇങ്ങുതന്നെ വന്നുചേർന്നിരിക്കുന്നല്ലോ!”

മീനാക്ഷി:—“അതെ അതെ! അച്ഛനും മകനും ഒന്നുപോലെ തങ്കക്കുടങ്ങൾ! സ്വാമിയാരിവിടെ വന്നന്ന് അച്ഛശ്ശാർക്ക് എന്തു പിടിപ്പായിരുന്നു! അന്നുതന്നെ അതു പറഞ്ഞു മാട്ടാതെ ഈയുള്ളവരെ വേവുപിടിപ്പിച്ചു.”

കുപ്പശ്ശാർ എന്തോ അതിദൂരത്തുള്ള സംഗതിയെ ചിന്താനേത്രം കൊണ്ട് ദർശനംചെയ്‌വാൻ സാഹസപ്പെടുന്നതുപോലെ ഇരുന്നതിനിടയിൽ, അയാളുടെ ബോധശൂന്യമായ നാവ് “ഇങ്ങനെ അന്യായങ്ങൾ പറഞ്ഞാൽ നേരം വെളുക്കാതെപോവും” എന്നു പറഞ്ഞു. “വിധിമതവും തഥൈവ” എന്ന് അദൃശ്യനായി, ആ വിഹാരസഭാംഗനായി വർത്തിക്കുന്ന അതിലോലഗാത്രൻ മന്ത്രിച്ചു.

മീനാക്ഷി: “അതുപോലെ ഇന്നും ഒന്നു കൂത്താടണം കുപ്പമ്മാൻ. പൂക്കൊലകൂടാതെ തുള്ളുന്നതു കാണട്ടെ—അമ്മയ്ക്ക് കുപ്പമ്മാൻ അമ്മാ—എനിക്ക്, ആ ഭൈരവശ്ശാർ. ഓരോ വിളിക്കും ‘കാലഭൈരവ’ സ്തോത്രത്തിന്റെ ഫലംകൂടിയുണ്ട്.”

വൃദ്ധ: “അതിനു മോഹിക്കണ്ട മകളേ—കുപ്പൻ വകയൊന്ന്—അതു വക വേറെ. ഭൈരവനല്ലാ—വൈരവനാണ്.”

കുപ്പശ്ശാർ: ‘ങൂഞ്ഹേ! അനു വിജ്ജ്വസിങ്ഹണുനേ —ശൂണക്ക്വുണ് ഹി അവൻ! കൊണ്ഹണൂള്യോ ങേഞവൺ ങുഞ്ഞ് ങൊഞ്ഞങ്ങുണ്ണിനെ?” (കുഞ്ഞ അതു വിശ്വസിക്കരുതേ ചുണക്കുട്ടി അവൻ കൊണ്ടരൂല്ലയോ കേശവൻകുഞ്ഞു കൊച്ചങ്ങുന്നിനെ.)

കേശവൻകുഞ്ഞിനെ കുപ്പശ്ശാരുടെ ‘ചുണക്കുട്ടി’ വീണ്ടുകൊണ്ടുവരുമെന്നുള്ള സൂചകം മീനാക്ഷിയുടെ ആമയത്തെ ഉണർത്തി. അതു കണ്ടപ്പോൾ കുപ്പശ്ശാരുടെ പൂർവ്വോപായത്തെ അനുഷ്ഠിച്ച്, ആ കന്യക ഓരോ മൂലകളിൽ ചെന്നിരുന്നു ചിണുങ്ങുന്നതും, തലകെട്ടാൻ മറന്ന് ആകാശത്തുനോക്കി ഏങ്ങുന്നതും, വാവൽപോലെ ഒരു സ്ഥലത്തും ഒതുക്കാതെ പതറുന്നതും, പാളവിശറികൊണ്ട് വേവു വീശി തുലയ്ക്കുന്നതും, ആപത്തു വന്നപ്പോൾ മുക്തിയും നാമജപവും വർദ്ധിച്ചതും—മറ്റും ഓരോന്നായി എണ്ണി കുറ്റം ചുമത്തി ആക്ഷേപിച്ചു. അതിന് ഒരോന്നിനും സമ്മാനമായി ഓരോ കിക്കിളിയിടൽ. മീനാക്ഷി കൊടുക്കുന്ന തകൃതി കണ്ടു വൃദ്ധ ചിരിച്ചു. മീനാക്ഷിയുടെ വിനോദ പോഷണത്തിനായി കുപ്പശ്ശാർ തിരിഞ്ഞും പിരിഞ്ഞും ഒഴിഞ്ഞും തടഞ്ഞും—ഇങ്ങനെ കുറേനേരത്തെ കളി കഴിഞ്ഞ് ഗൗരവത്തെ അവലംബിച്ച്, കേശവൻകുഞ്ഞിനെ എന്നു തിരിച്ചുകിട്ടുമെന്ന് ഈശ്വരപരീക്ഷകൾ ചെയ്ത് പ്രശ്നങ്ങൾ പറഞ്ഞുതുടങ്ങി. അതുകളെ മീനാക്ഷി ശ്രദ്ധയോടുകൂടി കേട്ടു മിണ്ടാതിരിക്കയാൽ “ഇപ്പോൾ എന്റെ അമ്മിണീടെ കിക്കിറി എവിടെപ്പോയ്?” എന്നു കുപ്പശ്ശാർ ഹാസ്യമായി ചോദ്യംചെയ്തു. അതിലേക്കു ശിക്ഷയായി പരിഭവിച്ചും കോപിച്ചും കുപ്പശ്ശാരുടെ തലപിടിച്ച് ഊക്കോടെ ഒന്നു കുലുക്കി. മീനാക്ഷിയുടെ കോപം കണ്ട കുപ്പശ്ശാർ പൊട്ടിച്ചിരിച്ചു. വൃദ്ധ ബാലസങ്കലിതമായുള്ള ഈ

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/177&oldid=158446" എന്ന താളിൽനിന്ന് ശേഖരിച്ചത്