ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ഷിച്ച് പടുകാലമൊന്നുമില്ല.”

മഹാരാജാവ്: “പിന്നെ ആർക്കാണു പടുകാലം? നിന്റെ നളപാകക്കാരി കിടപ്പിലോ? ഇവിടെ ഏതെങ്കിലും മഠപ്പള്ളികളിൽ നിന്ന് നിനക്ക് ഊണുകഴിച്ചുകൂടേ? രാപ്പകലുഴയ്കുന്ന ശരീരം ക്രമപോഷണമില്ലാഞ്ഞാൽ, ചെറുപ്പമായാലും ക്ഷണത്തിൽ ക്ഷയിച്ചു പോകും.”

മഹാനുഭാവന്മാരുടെ കൃപ ചിലപ്പോൾ സാധുജനങ്ങളെ മുട്ടിക്കുന്ന കൂട്ടുത്തിൽ ഉണ്ടായ ഈ കരുണാപ്രവാഹത്തിൽ, ‘ഉത്തമാശനം’ എന്തെന്നുള്ള വാദച്ഛത്രത്തെ വഹിക്കാനോ, എന്തെങ്കിലും രസകരമായ നാട്യത്തെക്കൊണ്ട് സ്വാദുഭക്ഷ്യഗ്രഹണം മഹാരാജാവിനുണ്ടാക്കാനോ അയാൾക്കു സാക്ഷാൽത്തന്നെ രസികത്വവും അപ്പോൾ മനഃസ്വാസ്ഥ്യവും ഇല്ലായിരുന്നു. അയാൾ മിണ്ടാതെ നിന്നതു കണ്ടാ മഹാരാജാവു പിന്നെയും ഇങ്ങനെ അരുളിച്ചെയ്തു: “ഇന്നെന്താണ്, ഇവിടെ വരുന്നവരെല്ലാം മൂർഖമുഖന്മാരായിരിക്കുന്നത്?”

കേശവപിള്ള: “കാലപ്പിഴകൊണ്ടായിരിക്കാം, കല്പനയുണ്ടെങ്കിൽ സംഗതി തിരുമനസ്സറിയിക്കാം.”

മഹാരാജാവു സന്തോഷിച്ചു. രാജ്യക്ഷേമോപയുക്തമായ സംഗതികൾ തന്റെ ഇംഗിതജ്ഞനായ ഭൃത്യനിൽനിന്നുണ്ടാകുമെന്നുള്ള ഉത്സാഹത്തോടുകൂടി അവിടന്ന്, “എന്നും ഓരോകാര്യത്തിനും പ്രത്യേകം കല്പന വേണോ? ഇങ്ങനെയാണെങ്കിൽ കാലം, അങ്ങോട്ടു ചെല്ലുമ്പോൾ നിനക്കു കല്പന തരുന്നതിനുമാത്രം എനിക്കു സമയം ശേഷിക്കും.”

ആ മഹാരാജാവ് മനുഷ്യപ്രകൃതസൂക്ഷ്മജ്ഞനുമല്ലേ? സൗഭാഗ്യദാനശക്തന്മാർ ഇങ്ങനെ വരദാതാക്കളായി അപദേശവചഃപ്രയോഗങ്ങൾചെയ്യുമ്പോൾ ഏതൊരു തൃഷ്ണാധീനനാണ് വശ്യനായിത്തീരാത്തത്? എന്നാൽ ആ അരുളപ്പാടുകൊണ്ട് കേശവപിള്ള പ്രമാദവാനാകാതേയും, പക്ഷേ അങ്ങനെതന്നെ സംഭവിക്കട്ടെ എന്നു പ്രാർത്ഥിച്ചുകൊണ്ടും, ‘കാലപ്പിഴ’ എന്തെന്നുള്ള വിവരണത്തെത്തുടങ്ങി: “ചിലമ്പിനേത്തു ചന്ത്രക്കാറൻ പടകൂട്ടാൻ തുടങ്ങുന്നു—”

മഹാരാജാവ്: “എന്താത്? പടകൂട്ടാനോ?”

കേശവപിള്ള: “അടിയൻ! പടകൂട്ടാൻതന്നെ. പണ്ട്, കളരിക്കൂട്ടവും ഓണക്കളിയും ഇപ്പോൾ പരിഷ്കരിച്ച്—”

മഹാരാജാവ്: “നമ്മുടെ ആ യോഗിയെ സൽക്കരിച്ചുകൊള്ളുവാനാണല്ലോ ചന്ത്രക്കാറനുവേണ്ടി ആ ഉമ്മിണി നമ്മുടെ അനുവാദം ചോദിച്ചത്.”

കേശവപിള്ള: “കൽപന. ശിവാജിരായന്റെ നവരാത്രിവേലയും ഔരംഗബാദ് നവാബിന്റെ മൊഹറോത്സവവും. ഇവിടെ എലന്ത അമ്പലത്തിൽ കാളച്ചന്തയും, വയ്യാമൂല മണൽക്കുന്നിലെ വേട്ടയൂട്ടും, കളിപ്പാംക്കുളക്കരയിൽ കിളിയംതട്ടുകളിയും, വെങ്ങാനൂരമ്പലത്തിൽ വെള്ളംകുടിയും—ഇങ്ങനെ നടന്ന കാര്യങ്ങൾക്ക് ഇപ്പോൾ സംസ്കൃതപ്പേര് ഇട്ടു. ‘സപര്യ’ എന്നാണ് യോഗീശ്വരന്റെ ശാസനവാചകത്തിൽ പ്രയോഗിച്ചിട്ടുള്ളത്. അതുകൊണ്ടു ദ്രോഹസ്വഭാവത്തിനു കലശശുദ്ധി വന്നിട്ടുണ്ടെങ്കിൽ അടിയൻ പിഴവിടകൊണ്ടുപോയി. കൽപിച്ച് ക്ഷമിച്ചരുളണം.”

മഹാരാജാവ്: (തന്റെ വാദനിലയെ കൈവിടാതെയും ആ യുവാവിന്റെ സ്വകാര്യന്വേഷണിങ്ങൾക്ക് ഊർജ്ജിതത്തെ വർദ്ധിപ്പിക്കാനും) “ഹെയ്! അബദ്ധം! ദോഷൈകദൃക്ക് എന്ന വിളിക്ക് വിളികേൾപ്പാൻ നീ ഹാജർ—എന്തു കളിയാണിത്?”

കേശവപിള്ള: (മഹാരാജാവ് കളിയായി ധരിച്ചിട്ടില്ലെന്നുള്ള ധൈര്യത്തോടുകൂടി) “തിരുമേനി കൽപിക്കും പോലിരിക്കട്ടെ— എങ്കിലും അവിടെ വലിയ പടതന്നെ കൂട്ടുന്നു—” (അതു സംബന്ധിച്ച് വേണ്ട കരുതൽ താൻ ചെയ്തിട്ടുണ്ടെന്നു മഹാരാജാവു സ്മരിച്ചു) “ചന്ത്രക്കാറനിപ്പോൾ മുമ്പിലത്തേതിലും പ്രതാപക്കാരനായിത്തീർന്നിട്ടുണ്ട്. എട്ടുവീടർക്ക്

"https://ml.wikisource.org/w/index.php?title=താൾ:Dharmaraja.djvu/81&oldid=158579" എന്ന താളിൽനിന്ന് ശേഖരിച്ചത്