ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
പ്രാരംഭം

ജനങ്ങൾക്കു സമാധാനവും ഉണ്ടായിക്കൊണ്ടിരുന്നു. ഈ ഭാഗ്യാവസ്ഥ പ്രധാനമായി ദിവാൻ ശങ്കരവാരിയരുടെ ദീൎഘകാലഭരണം കൊണ്ടുണ്ടായിത്തീൎന്നതാണ്‌. ശങ്കരവാരിയരുടെ ഗുണകരമായ പ്രവൃത്തി, തത്തുല്ല്യമായഫലത്തോടും ബലത്തോടും കൂടി മാത്രമല്ല സൽ ഭരണത്തെപ്പറ്റിയുള്ള അൎവ്വാചീനാഭിപ്രായങ്ങൾക്ക് അനുയോജിപ്പായവിധത്തിലും, അദ്ദേഹത്തിന്റെ പുത്രൻ ശങ്കുണ്ണിമേനോൻ വളരെക്കാലം തുടൎന്നു നടത്തിപ്പോന്നു. ശങ്കരവാരിയൾ കൊച്ചി രാജ്യഭരണം ശരിയായ മാൎഗ്ഗത്തിലേക്ക് തിരിച്ചുവിട്ടു. ശങ്കുണ്ണിമേനോൻ അതു വീണ്ടവിധം നടത്തി മേല്ക്കുമേൽ ക്രമമായും, വേഗത്തിലും, അഭ്യുദയം സിദ്ധിക്കത്തക്കവണ്ണം അതിന്നു കരുത്തുണ്ടാക്കി. രാജ്യഭരണത്തിലെ സകല വകുപ്പുകളും പ്രത്യേകിച്ചു നീതിന്യായഭരണവും ശങ്കുണ്ണിമേനോൻ പുതുക്കി. അവയിൽ സുസ്ത്തിരവും യധാക്രമവും ആയ പരിഷ്കാരങ്ങൾ വരുത്തി. സകല പഴയ ഏൎപ്പാടുകളും സമ്പ്രദായങ്ങളും ഇല്ലായ്മചെയ്തോ, മാമൂൽ തെറ്റിച്ചോ, പുതിയരീതികൾ എളുപ്പത്തിൽ പിടിക്കുവാൻ ഉണ്ടായിരുന്നത് ചിക്കിപ്പറിച്ച് നാനാവിധം കാണിച്ചോ അല്ല അദ്ദേഹം അങ്ങനെ ചെയ്തത്. എന്നാൽ, പഴയ അടിസ്ഥാനത്തിന്മേൽ തന്നെ പണിചെയ്തു മുൻപുണ്ടായിരുന്നവയുടെ സമ്പ്രദായങ്ങൾ മാറ്റി രൂപവല്ക്കരിക്കുകയാണ്‌ അദ്ദേഹം ചെയ്തത്. ജനങ്ങളുടെ ബഹുമാനവും കൃതജ്ഞതയും മേല്ക്കോയ്മയുറ്റെ തൃപ്തിയും അഭിനന്ദനവും അദ്ദേഹത്തിന്റെ പ്രയത്നങ്ങൾക്കു പ്രതിഫലമായി അദ്ദേഹത്തിനു ലഭിച്ചിരുന്നു. സ്വന്ത പ്രയത്നംകൊണ്ട് ഉയൎന്ന സ്ഥിതിയിൽ എത്തിയിരുന്ന ഒരാളായിരുന്നു ശങ്കരവാരിയർ. അദ്ദേഹത്തിന്റെ കാലത്തിനനുസരണമായി ഒരുമാതിരി നല്ല വിദ്യാഭ്യാസം





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/10&oldid=158600" എന്ന താളിൽനിന്ന് ശേഖരിച്ചത്