ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

അധികാരത്യാഗവും പിൻകാലവും ങ്ങളുടെ ഭരണകാലത്തു നിങ്ങൾ പ്രദൎശിപ്പിച്ചിട്ടുള്ള അചഞ്ചലമായ ധൎമ്മത്തിൻറെയും ജ്ഞാനത്തിൻറെയും ഫലമാണെന്നും ഞങ്ങൾ ഭക്തിപുരസ്സരം അനുസ്മരിച്ചുകൊള്ളുന്നു. നിങ്ങളുടെ ഉപദേശവഴി നടപ്പിൽ വരുത്തീട്ടുള്ള പല പരിഷ്കാരങ്ങളെയും ഇവിടെ എടുത്തുപറയുന്നത് സമസമാണെന്നാലും അങ്ങനെ ചെയ്യുന്നത് ഈ മംഗളപത്രത്തെ അസാമാന്യമായി ദീൎഘിപ്പിക്കുമെന്നു ഭയപ്പെട്ട് അവയിൽ ചില പ്രധാനസംഗതികളെ മാത്രം ഇവിടെ എടുത്തുകാണിക്കുന്നു." "രാജ്യത്തിൻറെ ആകമാനമായുള്ള ക്ഷേമം ക്ഷണത്തിലുണ്ടായ ധനവൎദ്ധനം, വ്യവസായാഭിവൃദ്ധി, ഇത്രയധികം ജനബാഹുല്യമുള്ള ഒരു രാജ്യത്തു ജനങ്ങളുടെ ഇടയിലുള്ള സമാധാനവും സാഹസമില്ലായ്കയുമെല്ലാം നിങ്ങളുടെ ഭരണനയം മഹാരാജാവിൻറെ പ്രജകളുടെ ഗുണത്തിനായിക്കൊണ്ടു പ്രവൎത്തിച്ചിട്ടുണ്ടെന്നുള്ളതിനുള്ള തൃപ്തികരങ്ങളായ തെളിവുകളാണ്. നിങ്ങളുടെ ഉൽകൃഷ്ടപ്രവൃത്തികൾകൊണ്ടു നിങ്ങൾ മഹാരാജാവിൻറെ അഭിനന്ദനത്തിനും ശ്ലാഘയ്ക്കു പാത്രമായി എന്നും ബ്രിട്ടീഷുഗവൎമ്മേൻറു നിങ്ങൾക്കു സി.എസ്.ഐ. എന്ന സ്ഥാനം നൽകിയെന്നും അറിയുന്നതിൽ ഞങ്ങൾ സന്തോഷിക്കുന്നു.." ശങ്കുണ്ണിമേൻറെ മറുപടിയിൽനിന്നും ചില ഭാഗങ്ങളെ ഇവിടെ ഉദ്ധരിക്കുന്നു:-"എൻറെ ഉദ്യോഗനിൎ‌യ്യാണ സമയത്തു നിങ്ങളുടെ സ്നേഹത്തെയും ബഹുമാനത്തെയും സൂചിപ്പിക്കുന്ന ഇത്ര ഭംഗിയുള്ളതും സാരമേറിയതും ആയ ഒരു സാക്ഷ്യവസ്തുവിനെ തന്നതിന് നിങ്ങളോടും ഈ പ്രവൃത്തിക്കാദ്യമായി ഉദ്യമിച്ച എൻറെ ദയയുള്ള സ്നേഹതന്മാരോടും ഇതിനു ധനസഹായംചെയ്തുവരോടും എനിക്കുള്ള കൃതജ്ഞതയെ ശരിയായവിധം പ്രകാശിപ്പിക്കുന്നതിനു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/106&oldid=158607" എന്ന താളിൽനിന്ന് ശേഖരിച്ചത്