ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദിവാൻ ശങ്കുണ്ണിമേനോൻ

അദ്ദേഹത്തിന്നുണ്ടായതും സ്വന്ത അദ്ധ്വാനം കൊണ്ടുതന്നെയാണ്. സർ. സാലൎജങ്ങ്, സർ. ഡിങ്കർ റാവു എന്നിവർ ഉന്നതപ്രഭുകുടുംബങ്ങളിൽ ജനിച്ചവരും ഉയൎന്ന ഉദ്യോഗസ്ഥാനങ്ങൾക്കു പാരമ്പൎ‌യ്യാവകാശമുള്ളവരും ആയിരുന്നു. ശങ്കരവാരിയൎക്കു അതുപോലെ കുലമഹിമയോ കുടുംബപ്രാബല്യമോ ഉണ്ടായിരുന്നില്ല. നൈസൎഗ്ഗികബുദ്ധിവിശേഷംകൊണ്ടും, സ്വഭാവഗുണം കൊണ്ടും, വൈഭവം കൊണ്ടും, സത്യസന്ധതകൊണ്ടും ആണ്‌ അദ്ദേഹം സ്വസമാനകാലീനന്മാരിൽനിന്നും മുന്നോട്ടുകയറി, ഒരു ചില്ലറഗുമസ്തൻറെ തൊഴിലിൽ നിന്നു, നാല്പത്തിരണ്ടു വയസ്സു മാത്രമായപ്പോഴേക്കു, കൊച്ചി ദിവാൻ ജിയുടെ ഉദ്യോഗത്തിലേക്കു എത്തിയത്. താൻ സേവിച്ചിരുന്ന സ്വാമി, തന്റെ ഉദ്യോഗകാലത്തിൽ പകുതിയോളം, തനിക്കു തീരെ വിപരീതമായ നിലയിൽ ഇരുന്നിട്ടുകൂടി, ഉല്പതിഷ്ണുവായ ഒരു ഭരണാധികാരിയായി അദ്ദേഹം സവിശേഷം ശോഭിച്ചു. തങ്ങളുടെ രാജ്യഭരണത്തിൽ വരുത്തിയ പരിഷ്കാരങ്ങളെക്കൊണ്ടും, അതുപോലെ തന്നെ, അല്ലെങ്കിൽ അതിലധികമായി, ഇൻഡ്യൻ പട്ടാളലഹളക്കാലത്തു ബ്രിട്ടീഷുഗവൎമ്മേണ്ടിനെ കാൎ‌യ്യമായി സഹായിക്കകൊണ്ടും ആണ്‌ സാലൎജങ്ങ്, ഡിങ്കർ റാവു എന്നിവർ വലിയ കീൎത്തി നേടിയിട്ടുള്ളത്. എന്നാൽ, സ്വന്തരാജ്യത്തിൻറെ ഉല്ക്കൎഷത്തിനുവേണ്ടി പ്രയത്നിച്ചിട്ടുള്ളതുകൊണ്ടുമാത്രമാണ്‌ ശങ്കരവാരിയർ പേർ കേട്ടിട്ടുള്ളത്. ഈ കാരണം കൊണ്ടുതന്നെയാണ്‌ സാലൎജങ്ങിന്റെ പേർ ഇൻഡ്യ ഒട്ടുക്കുപരന്നിരിക്കുന്നതും, ശങ്കരവാരിയരുടെ പേർ ഈ രാജ്യം കവിഞ്ഞുപോകാതിരിക്കുന്നതും. ഇങ്ങനെയിരിക്കിലും, അക്കാലത്തു ഹൈദരബാദും കൊച്ചിയും തമ്മിൽ വലിയ അന്തരമുണ്ടായിരുന്നുവെന്നു, ഈ രണ്ടു മന്ത്രിമാരുടേയും മരണസമയം അ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/11&oldid=158611" എന്ന താളിൽനിന്ന് ശേഖരിച്ചത്