ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

ആകൃതിയും പ്രകൃതിയും ണക്കത്തോടുകൂടി സംസാരിക്കുകയും മറ്റുള്ളവുരം താനടുത്തുള്ളപ്പോൾ അതെപ്രകാരം പ്രവൎത്തിക്കുവാൻ നിൎബന്ധിക്കുകയും ചെയ്തിരുന്നു. എന്തുകൊണ്ടും തൃപ്തിതോന്നാത്തവൎക്കുകൂടി കുറ്റംപറയത്തക്ക ഒരു പദമെങ്കിലും, മറ്റാൎക്കും നോക്കാനവകാശമില്ലാത്ത അദ്ദേഹത്തിൻറെ സ്വകാൎ‌യ്യഡയറികളിൽകൂടി കാണുന്നതല്ല. രാജകുടുംബംക്രമമായി വൎദ്ധിച്ചുതന്നെ വരുന്നതുകണ്ട് അവസാനകാലം അദ്ദേഹം ചിന്താകുലനായിത്തീൎന്നു. ഈ സംഗതി ഏറ്റവും ശ്രദ്ധവെക്കത്തക്ക ഒരു കാൎ‌യ്യമായി അദ്ദേഹം കരുതിയിരുന്നുവെന്നു അദ്ദേഹത്തിൻറെ കയ്പടപുസ്തകത്തിൽ നിന്നും കാണം. " ...... നവംബർ .... നു രാജകുടുംബം ക്രമാതീതമായി വൎദ്ധിക്കുന്നുണ്ട്. പദവിക്കുതക്കവണ്ണം അവരെ പുലൎത്തുവാൻ ബുദ്ധിമുട്ടായി വന്നേക്കും" " ... ജൂലായ്.... നു രാജകുടുംബം അസൗകൎ‌യ്യമാകുംവണഅണം വൎദ്ധിക്കുന്നുണ്ട്. അവരെയൊക്കെ ഏതുപ്രകാരം പരിരക്ഷിക്കേണ്ടു എന്നു ഞാനറിയുന്നില്ല. ആചാരമുറയ്ക്കു അവൎക്കു വേലക്കു പോകാൻ തരമില്ല. അവരെ യഥായോഗ്യം പരിരക്ഷിക്കുവാൻ സംസ്ഥാനത്തുനിന്നു നന്ന ഞരുങ്ങുകയുംചെയ്യും" രാജഭക്തിയേക്കാൾ ബലമേറിയ വല്ല ചീത്തവൃത്തിയും ശങ്കുണ്ണിമേനവന്നുണ്ടായിരുന്നെങ്കിൽ അതു അദ്ദേഹത്തിൻറെ സ്വരാജ്യസ്നേഹമായിരുന്നു. അദ്ദേഹം രാജ്യത്തെ സാകാംക്ഷം സ്നേഹിക്കുകയും അതിൻറെ ബഹുമാനലബ്ധിക്ക് അത്യൌത്സുക്യത്തോടുകൂടി യത്നിക്കുകയും ചെയ്തിരുന്നു. രാജഭക്തിയും ദേശഭ്കതിയും തമ്മിൽ നോക്കിയാൽ ഏതാണ് വരിക്കേണ്ടതെന്നു സംശയിക്കത്തകതായി സ്വപിതാവിന്നുണ്ടായിരുന്ന ദുരവസ്ഥ ഭാഗ്യവശാൽ ശങ്കുണ്ണിമേനവന്നുണ്ടായില്ല. ഏതാണ്ട് ഈ സ്വഭാവത്തിലുള്ള ബു




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Nisha santhosh എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/118&oldid=158620" എന്ന താളിൽനിന്ന് ശേഖരിച്ചത്