ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
൧ പ്രാരംഭം



താതു രാജ്യങ്ങളിലുണ്ടായിരുന്ന സ്ഥിതികൾ അല്പമൊന്നു നോക്കുന്ന വിശേഷബുദ്ധിയുള്ള ഏതൊരുവന്നും ബോദ്ധ്യമാകുന്നതാണ്‌.

അച്ഛൻറെ ബുദ്ധിവിശേഷം, സ്വഭാവഗുണം എന്നിവ പുത്രനും ഉണ്ടായിരുന്നു. ശങ്കരവാരിയർ വളൎത്തിക്കൊണ്ടുവന്നു എന്നുള്ള ഗുണാധിക്യം കൂടി ശങ്കുണ്ണിമേനവനുണ്ടായിരുന്നു. സ്വപ്രയത്നം കൊണ്ടു രാജ്യത്തേക്കു ചെയ്തിരിക്കുന്നതിൽ അധികം ഒരു നന്മ ശങ്കരവാരിയർ ചെയ്തിട്ടുള്ളത്, പിന്നീട് യഥാകാലം ദിവാനുദ്യോഗംതന്നെ ഭരിച്ച് തന്നെ അനുകരിച്ച് താൻ ചെയ്തുവെച്ചതു പൂൎത്തിയാക്കിയ തൻറെ ഇരുമക്കളേയും ആ നിലയ്ക്കു വരുത്തത്തക്കവണ്ണം വളൎത്തിക്കൊണ്ടുവന്നു എന്നുള്ളതാണ്‌. ശങ്കുണ്ണിമേനവനെ നല്ലവണ്ണം ഇംഗ്ലീഷുവിദ്യാഭ്യാസം ചെയ്യിപ്പിച്ചിരുന്നു. അദ്ദേഹം സദാ പുസ്തകപ്രിയനായിരുന്നതുകൊണ്ട്, ധാരാളം വ്യുൽപത്തിയും നാനാമുഖമായ അറിവും സമ്പാദിച്ചിരുന്നു. അദ്ദേഹത്തിന്നു ഊൎജ്ജിതമായി എഴുതാമായിരുന്നു. അദ്ദേഹം സാമൎത്ഥ്യമേറിയ ഭരണതന്ത്രജ്ഞനും തികഞ്ഞ കുലീനനും ആയിരുന്നു. അദ്ദേഹം ദിവാനുദ്യോഗം ഭരിച്ചിരുന്ന അധികഭാഗത്തോളം കാലം സർ ടി. മാധവറാവു അയൽ സംസ്ഥാനമായ തിരുവിതാംകൂർ രാജ്യത്തു ദിവാനായിരുന്നു. ഇവൎക്കു രണ്ടുപേൎക്കും അന്യോന്യം വലിയ സ്നേഹബഹുമാനങ്ങൾ ഉണ്ടായിരുന്നു. അവരെ ഭരണമേല്പ്പിച്ചിരുന്ന രാജ്യങ്ങളുടെ അഭ്യുദയത്തിനായി അവർ ഒരുമിച്ചുപ്രവൎത്തിച്ചുകൊണ്ടും ഇരുന്നു. “ഈ സംഗതിയിലും, മറ്റനേകസംഗതികളിലെന്നപോലെ, ഈ രണ്ടു രാജ്യവും യോജിച്ചു പ്രവൃത്തിക്കുന്നതാണ്‌“ എന്നു ശങ്കുണ്ണിമേനോൻ ഒരിക്കൽ തന്റെ സ്നേഹിതന്നു എഴുതി അയക്കുകയുണ്ടായി. അവരുടെ ഭരണത്തെപ്പറ്റി സ്തുതിക്കുന്നതിലും ബ്രിട്ടീഷുഗവൎമ്മേ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/12&oldid=158622" എന്ന താളിൽനിന്ന് ശേഖരിച്ചത്