ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ദിവാൻ ഗോവിന്ദമോനോൻ ൧൨൫

   -------------------------------------------------------------------------------------

യിട്ടില്ല ന്യൂനതാഹിതമായ രാജ്യഭരണം ഉണ്ടാകുന്നതല്ല. ശങ്കുണ്ണിമേനവന്റെ ഒരണത്തിലും അതിനടുത്ത അറ്റക്കുറ്റങ്ങൾ ഉണ്ടായിരുന്നു. അക്കാലത്തു, രാജ്യഭരണത്തിൽ വന്നിരുന്ന അബദ്ധങ്ങൾക്കു ഗോവിന്ദമേനവനെ കുറ്റം പറയുകയും അതിൽ ഉണ്ടായിരുന്ന ഗുണഭാഗങ്ങൾക്ക് അദ്ദേഹത്തിന്റെ സഹോദരനെ പ്രശംസിക്കുകയും ചെയുക പതിവായിരുന്നു. ഈ അഭിപ്രായം അറിവില്ലാത്തവ്ര‍ക്കെന്നല്ല ചിലറസിഡണ്ടന്മാൎക്കുകൂടി. ഉണ്ടായിരുന്നു. ഗോവിന്ദമേനവനൊടു അദ്ദേഹത്തിന്റെ പിന്നീടുള്ള കാലത്ത് അടുത്തു പരിചയപ്പെട്ടിട്ടുള്ളവർ മേൽപറഞഢ്ഞ അഭിപ്രായം ശരിയാണെന്നു സമ്മതിക്കുന്നതല്ല.

റസിഡണ്ടന്മാൎക്കു ഗോവിന്ദമേനവന്റെ പേരിൽ വിരോധം തോന്നത്തക്ക ഒരു നിൎഭാഗ്യസംഗതി ൧൮൭൨- ൽ സംഭവിച്ചു. പശ്ചിമതാരകയുടെ പത്രാധിപരായിരുന്ന മിസ്റ്റർ വാൽക്കർ കഷ്ടത്തിലായപ്പോൾ അയാളുടെ ചില സ്വകാൎ‌യ്യരേഖകൾ കൊച്ചി തുറമുഖ ഉദ്യോഗസ്ഥനായിരുന്ന കാപ്പ്റ്റൻ കാസ്റ്റർ എന്നാളുടെ കയ്യിൽപെട്ടു. അവയുടെ കൂട്ടത്തിൽ തിരുവിതാംകൂർ വേദാദ്രീശദാൎമൃതലിയാരും പി. ശങ്കുണ്ണിമേനവനും വാൽക്കക്കു അയച്ചിരുന്ന ചില രാജിസമ്മതക്കത്തുകൾ ഉണ്ടായിരുന്നു. ഈ കത്തുകൾ മടക്കികൊടുക്കണമെങ്കിൽ വൃ00-ക പ്രതിഫലം കൊടുക്കേണനെന്നു കാണിച്ചും, അതല്ലാത്തപക്ഷം അവ റസിഡണ്ടിന്ന് അയച്ചുകൊടുക്കുന്നതാണെന്നു ഭയപ്പെടുത്തിയും കാസ്റ്റരുടെ അളിയൻ ഈ ഉദ്യോഗസ്ഥന്മാൎക്കു കള്ളെഴുത്തുകൾ അയച്ച. എഴുത്തുകൾ എങ്ങനെയും കൈവശപ്പെടുത്തി കൊടുക്കേണമെന്നു മേൽപറഞ്ഞ രണ്ടു തിരുവിതാംകൂറ്‍ ഉദ്യോഗസ്ഥന്മാരും അവരുടെ സ്നേഹിതനായിരുന്ന ഗോവിന്ദമേനവനോടാവശ്യപ്പെട്ടു. അദ്ദേഹം വളരെ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/132&oldid=158636" എന്ന താളിൽനിന്ന് ശേഖരിച്ചത്