ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൨൬ ദിവാൻ

       -----------------------------------------------------------------------------------

പണിപ്പെട്ടു ആയതു സാധിപ്പിച്ചുകൊടുക്കുകയും ചെയ്തു. കാസ്റ്റർ ആവശ്യപ്പെട്ട പണം ന്നൂറുകൊണ്ടു കലാശിപ്പിക്കാനും അദ്ദേഹത്തിന്നു സാധിച്ചു. ചില സ്നേഹിതന്മാരുടെ നിൎബ്ബന്ധംനിമിത്തം കാസ്റ്റർ ആ പണം അവിടത്തെ ഒരു മിത്രസംരക്ശണ സംഘത്തിന്നു കൊടുത്തു. ഈ ദുൎവ്യാപാരം ക്ഷണത്തിൽ പരസ്യമായി. അതിന്മേൽ മലബാർ ഡി സ്ട്രിക്ട്മജിസ്രേറ്റ് അന്വേഷണം നടത്തുകയും, കാപ്റ്റൻ കാസ്റ്റരുടെ മേൽ കുറ്റം സ്ഥാപിച്ച് അഞ്ഞുറുപ്പിക പിഴ കല്പിക്കുകയും ചെയ്തു. എന്നാൽ, അപ്പീലിൽ കുറ്റം ദുൎബ്ബലപ്പെടുത്തുകയും പിഴ തിരിച്ചുകൊടുക്കുകയും ചെയ്തു. പക്ഷേ, കാപ്റ്റനെ മസലീപട്ടണത്തിലേക്കു സ്ഥലം മാറ്റി.

ഈ സംഗതിയിൽ യഥാൎത്ഥകുര്റക്കാർ രണ്ടു യുറോപ്യന്മാരായിരുന്നു; എന്നാൽ, ഈവക സംഗതിയിൽ അവർ സാധാരണ ചെയ്യുംപോലെ, ഒരു ഇന്ധ്യനെ അപരാധിയാക്കി. മിസ്റ്റർ മാൎക്കഗ്രിഗർ ഗോവിന്ദമേനവനു വിരോധമായി റസിഡണ്ടിനു എഴുതി അയച്ചു. മിസ്റ്റർ മിഞ്ചിൻ ഉടൻതന്നെ അതിനെപറ്റി ദിവാൻജിക്കും എഴുതി. " മുതലിയാരുടെ ശിക്ഷാൎഹമായ ചാപല്യം നിമിത്തം, നിങ്ങളുടെ സഹോദരൻ കാപ്റ്റൻ കാസ്റ്റരുടെ നിഷ്ഠ രമായ തട്ടിപ്പറിക്കു അയാളെ അയാളെ ഏതുവിധത്തിലും സഹായിച്ചു എന്നരിയുന്നതിൽ ഞാനത്യന്തം വ്യസനിക്കുന്നു. നിങ്ങളുടെ സഹോദരൻ നിങ്ങളുമായി സഹവസിക്കുന്നതു കൊണ്ടു നിങ്ങളുടെ പേരിൽ പല ദുരഭിപ്രായങ്ങൾക്കും ഇടയായേക്കുമോന്നു നിങ്ങളെ ധരിപ്പിക്കേണ്ട ചുമതല എനിക്കുണ്ട്. ഒരു ബന്ധുവിന്റെ പ്രവൃത്തികൊണ്ടു മലിനപ്പെടത്തക്കതല്ല നിങ്ങളുടെ സ്വഭാവഗുണം എന്നു സന്തോഷപൂൎവ്വം ഞാനോൎക്കുന്നുണടെങ്കിലും, നിങ്ങളുടെ സഹോദരൻ കൊച്ചിയിൽ നിന്നു മാറി വേറെ വല്ല കോടതി




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Manojpattat എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/133&oldid=158637" എന്ന താളിൽനിന്ന് ശേഖരിച്ചത്