ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ആദിചരിത്രം ൯

കളിൽ പ്രഥമഗണനീയനായിരുന്നു. സ്കൂളിലായിരുന്ന ആറു സംവൽസരക്കാലത്തും അദ്ദേഹം ക്ലാസിൽ ഒന്നാമനായിരുന്നു. പിൻകാലങ്ങളിലെന്നപോലെ, അദ്ദേഹം അന്നും വ്യവസായശീലനും, ഗംഭീരസ്വഭാവിയും ആയിരുന്നു. അദ്ദേഹത്തിനു കളികളിൽ കൗതുകമുണ്ടായിരുന്നു എങ്കിലും, മറ്റു വിദ്യാൎത്ഥികളുടെ മാതിരി കോലാഹലത്തോടുകൂടിയ ക്രീഡകളിൽ രുചി ഉണ്ടായിരുന്നില്ല. എല്ലാ വിഷയങ്ങ​‍ളിലും അദ്ദേഹത്തിനു ഒരു മുഖമുണ്ടായിരുന്നു; വിശേഷിച്ച്, ഗണിതശാസ്ത്രത്തിൽ അദ്ദേഹം ഒരു നിപുണനായിരുന്നു. ഗണിതശാസ്ത്രത്തിൽ അദ്ദേഹത്തിനുണ്ടായിരുന്ന അഭിരുചി ജീവാവസാനം വരെ ഉണ്ടായിരുന്നു. ഗുരുതരങ്ങളായ രാജ്യഭരണകാൎ‌യ്യങ്ങളിൽ പ്രവേശിച്ചിരിക്കുമ്പോൾകൂടി, വല്ല കണക്കും ചെയ്യാൻ അദ്ദേഹത്തോടാവശ്യപ്പെടുന്നതിൽ പരമായ സന്തോഷം മറ്റൊന്നുമുണ്ടായിരുന്നില്ല. ഗണിതശാസ്ത്രപടുക്കളായിരുന്ന കാണിപ്പയ്യൂർ, വേളനഴി എന്നീ നമ്പൂരിമാർ വരുന്നനാൾ അദ്ദേഹത്തിന്‌ ഒരു ഉൽസവദിവസമായിരുന്നു. ശങ്കുണ്ണിമേനവന്‌ ഇംഗ്ലീഷ് സാഹിത്യത്തിലും നല്ല ജ്ഞാനമുണ്ടായിരുന്നു; മിസ്റ്റർ റാബൎട്സുവഴി പുസ്തകവായനയിൽ അദ്ദേഹത്തിനുണ്ടായിത്തീൎന്ന രസം കാലക്രമേണ നിതാന്തമായ പാരായണത്തിൽ പ്രിയം ജനിപ്പിച്ചു. ആറാം വൎഷത്തിന്റെ അവസാനത്തിൽ, പുതിയതായൊരു ക്ലാസ് ആരംഭിക്കുവാൻ ശങ്കുണ്ണിമേനവനോളം പ്രാപ്തിയുള്ള വേറെ കുട്ടികൾ ഉണ്ടായിരുന്നില്ല അതിനാൽ, മിസ്റ്റർ റാബൎട്സ് ശങ്കരവാരിയൎക്ക് ഇപ്രകാരം എഴുതി അയച്ചു.‘നിങ്ങൾ ശങ്കുണ്ണിയെ ഇവിടെനിന്നും കൊണ്ടുപോകാത്തപക്ഷം, സ്വകാൎ‌യ്യനിലയിൽ, ഏതെല്ലാം സഹായങ്ങൾ എനിക്കു കൊടുക്കാൻ കഴിയുമോ അവയുടെ ഫലമെല്ലാം ശങ്കുണ്ണിക്കുണ്ടാകുമെന്നു ഞാൻ പറഞ്ഞിട്ടുണ്ട്. 2





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/16&oldid=158653" എന്ന താളിൽനിന്ന് ശേഖരിച്ചത്