ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു
ദിവാൻ ശങ്കുണ്ണിമേനോൻ


മ്പ് ദേശസഞ്ചാരം ചെയ്തുകൂടി തന്റെ അറിവിനെ ഉറപ്പിച്ചു വളൎത്തണമെന്നു നിശ്ചയിച്ച്, .....ൽ ദീക്ഷ കഴിഞ്ഞ ഉടനെ ദേശാടനം ചെയ്വാനുറച്ചു മഹാരാജാവ്, ശങ്കുണ്ണിമേനവനെ അസാമാന്യമായി സ്നേഹിക്കുകയും അത്യന്തം ബഹുമാനിക്കുകയും ചെയ്തിരുന്നതിനാൽ, മഹാരാജാവൊരുമിച്ചു യാത്രചെയ്വാൻ മാത്രമല്ല യാത്രക്കാൎടെ സകല ചുമതലകളും വഹിക്കുവാൻ കൂടി ശങ്കുണ്ണിമേനവനോടാവശ്യപ്പെട്ടു. കൊച്ചി സൎക്കാരിന്റെ അപേക്ഷ അനുസരിച്ച് മദിരാശിഗവൎമ്മേണ്ട് ആ ആവശ്യത്തിന്നായി ഒരു സംവൽസരത്തെ അവുധി ശങ്കുണ്ണിമേന്നു കൊടുത്തു. യാതൊരു പ്രതാപവും രാജചിഹ്നവും കൂടാതെ കഴിച്ചാൽ കൊള്ളാമെന്നുകൂടി തിരുമനസ്സുകൊണ്ടു ഗവൎമ്മേണ്ടിനോടു പ്രത്യേകം ആവശ്യപ്പെട്ടിട്ടുണ്ടായിരുന്നു. നാട്ടിലെ പ്രമാണിയായ പാലിയത്തു വലിയച്ചനവൎകളും, വൈദ്യസംബന്ധമായ ആവശ്യങ്ങൾക്ക് ബ്രിട്ടീഷ് കൊച്ചിയിലെ ആസ്പത്രിയിലെ പ്രധാന ഉദ്യോഗസ്തനായ ഡാക്ടർ പ്രിങ്കൾ എന്ന സായ്പും എഴുന്നള്ളത്തൊന്നിച്ചുണ്ടായിരുന്നു. തിരുമനസ്സുകൊണ്ടും, ഉദ്യോഗസ്ഥന്മാരും മറ്റു പ്രമാണികളും കുതിരപ്പുറത്തോ പല്ലക്കുകളിലൊ മറ്റുവാഹനങ്ങളിലൊ കയറിയും മറ്റുള്ളവർ നടന്നുമാണ്‌ യാത്ര ചെയ്തിരുന്നത്. അവർ ഒരു ദിവസത്തിൽ പത്തിൽ കുറയാതെയും ഇരുപതുനാഴികയിൽ കൂടാതെയുംദൂരമെ യാത്രചെയ്തിരുന്നുള്ളൂ; വഴിക്കു താമസത്തിനു സാധാരണമായി കൂടാരങ്ങളായിരുന്നു. അവർ സൌകൎ‌യ്യമായി കോയമ്പത്തൂർ, ബങ്കളൂർ, പൂന, ഇന്ദൂർ, ബോപ്പാൽ മുതലായ രാജ്യ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Rajeevvadakkedath എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/25&oldid=158663" എന്ന താളിൽനിന്ന് ശേഖരിച്ചത്