ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൩൩


മന്ത്രിപദം

പ്രകാരത്തിൽ, ആദായത്തിൽ, വിറ്റുകളയാൻ പ്രയാസമായുള്ള ഒന്നാന്തരം തേക്ക് ഇവിടെയുള്ളപ്പോൾ, ചെറുതുരുത്തിപ്പാലത്തിനു സിംഗപ്പൂരിൽനിന്നു തേക്കു വരുത്തുന്നത് കുയുക്തിയായിട്ടാണ് തിരുമനസ്സുകൊണ്ടു കരുതുന്നത്, എന്ന് ശങ്കുണ്ണിമേനോൻ എഴുതി അയച്ചു. ഈ വക ദൃഷ്ടാന്തങ്ങൾ അനന്തരാദ്ധ്യായങ്ങളിൽ കാണുന്നതാണ്.

സൎക്കാർ സ്വത്ത് രാജാവിന്റെ സ്വകാൎ‌യ്യസ്വത്താണെന്നുള്ള പ്രാചീനാഭിപ്രായം അത്ര എളുപ്പത്തിൽ മൃത്യുഗതമായില്ല. ൧൮൩൫ – ൽ മഹാരാജാക്കന്മാൎക്കു ചിലവിനു വേണ്ട സംഖ്യ ഇന്നതെന്നു വ്യവസ്ഥ ചെയ്യുകയുണ്ടായി. എന്നാൽ ഓരോ കാരണങ്ങൾ കാണിച്ച് കൂടുതൽ സംഖ്യ എടുക്കുന്നതിനു പല അവസരങ്ങളിലും അതാതുകാലത്തെ മഹാരാജാക്കന്മാർ കൂടക്കൂടെ ശ്രമങ്ങൾ ചെയ്തിട്ടുണ്ട്. എല്ലാകൊല്ലത്തിലും ഖജനാവിൽ ബാക്കിയിരിപ്പുസംഖ്യയിൽ ഒരു ഭാഗം മഹാരാജാവിന്റെ ഹിതമനുസരിച്ചു ചിലവിടുന്നതിനു നീക്കിവെക്കുന്നതു നന്നായിരിക്കുമെന്നു ശങ്കുണ്ണിമേനോൻ വന്നിട്ട് അധികകാലം കഴിയുന്നതിനുമുമ്പ് മഹാരാജാവുതിരുമനസ്സുകൊണ്ട് അഭിപ്രായപ്പെട്ടു. ഈ അഭിപ്രായത്തെ കൈക്കൊള്ളാത്തപക്ഷം നേരിട്ടേയ്ക്കാവുന്ന നീരസത്തെ ഓൎത്ത് റസിഡണ്ടിനു ഇതിനെ അംഗീകരിച്ചുകളയാമെന്നുണ്ടായിരുന്നു. ആ വിധം പ്രവൎത്തിക്കുന്നതിൽ ശങ്കുണ്ണിമേനോൻ ബലമായി വിരോധിച്ചു; “നീക്കിവെക്കുന്ന സംഖ്യ മുഴുവനും ചിലവിട്ടതിനുശേഷം, കൂടുതൽ തുക നിശ്ചയമായും ആവശ്യപ്പെടുന്നതാണ്. ആ അവസരത്തിൽ റസിഡണ്ടിനു പ്രത്യാഖ്യാനം ചെയ്യാതെ തരമില്ലല്ലോ” എന്നായിരുന്നു അദ്ദേഹം എഴുതിയത്. മദിരാശി ഗവൎമ്മേണ്ട് ശങ്കുണ്ണിമേന്റെ അഭിപ്രായത്തോടുകൂടി യോജിച്ചു.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/40&oldid=158680" എന്ന താളിൽനിന്ന് ശേഖരിച്ചത്