ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു


൩൫


മന്ത്രിപദം

തിരുമനസ്സുകൊണ്ട് കാരണങ്ങളെ കേൾക്കുവാൻ ഒരുങ്ങുന്നതായാൽതന്നെ, അവയെ കേൾക്കാതിരിപ്പാനുള്ള ആളുകളും തെയ്യാറുണ്ട്. *** സൎവ്വാധി എന്റെ ഒരു സ്നേഹിതനല്ലെന്നു നിങ്ങൾക്കറിയാമല്ലൊ. ആയാളാണ് തിരുമനസ്സിലെക്കൊണ്ട് ഈവക അകാരണങ്ങളായ കല്പനകളെ അയപ്പിക്കുന്നത്. പണം കിട്ടിയാൽ, താൻ‌വഴി തിരുമനസ്സിലേക്കു വലിയൊരു തുക കിട്ടിയെന്നുള്ള മാനത്തിന്നു ഹേതുവായി; ഇല്ലെങ്കിലൊ, എന്നെക്കുറിച്ചു തിരുമനസ്സിൽ ദുരഭിപ്രായം ജനിപ്പിക്കുവാനുള്ള നല്ലൊരു മാൎഗ്ഗവുമായി. നിങ്ങൾ വന്നതിനു ശേഷം, ആദ്യമായി ഇങ്ങനെ ആവശ്യപ്പെടുന്നതാകകൊണ്ട് സൎവ്വാധിയുടെ തുകയിൽ മൂന്നിലൊന്ന അനുവദിക്കുന്നതു നന്നായിരിക്കുമെന്നു എനിക്കു തോന്നുന്നു.”

റസിഡണ്ട് ഈ അഭിപ്രായപ്രകാരം പ്രവൃത്തിച്ചു. സാമാനങ്ങളുടെ വില വളരെ കൂടിയകാരണം, മഹാരാജാവുതിരുമനസ്സിലേക്കും വലിയമ്മതമ്പുരാൻ തിരുമനസ്സിലേക്കും നിശ്ചയിച്ചിട്ടുള്ള വക പോരാതെ വരികയാൽ ൧൮൬൫ -ൽ ഇവയെ കൂട്ടിവെക്കുന്നതിനു തിരുമനസ്സുകൊണ്ട് ആവശ്യപ്പെട്ടു. കൂട്ടികൊടുപ്പിക്കുന്നതിനു ശങ്കുണ്ണിമേനോൻ നല്ലപോലെ ഉത്സാഹിച്ചു. കൂട്ടിക്കൊടുക്കുന്നതോടുകൂടി ശങ്കുണ്ണിമേന്നു മറ്റൊരുകാൎ‌യ്യവുംകൂടി സാധിക്കേണ്ടതുണ്ടായിരുന്നു.

“ഈ കൂടുതൽ ഊഴിയം നടപടികളിൽ വല്ല ഭേദഗതികളും വരുത്തുന്നതിന്നു ഒരു കാരണമായിത്തീരുന്നപക്ഷം, രാജ്യത്തിന്നു അതൊരു വലിയ അനുഗ്രഹമായി തീരുന്നതാണ്. കൂടുതൽ അനുവദിക്കുന്നതോടുകൂടി, കോവിലകങ്ങളിലേക്കുള്ള സാമാനങ്ങൾ അങ്ങാടിയിൽനിന്നു ശരിയായവിലയ്ക്കു വാങ്ങുന്നതിന്റെ ഔചിത്യത്തെയും, സ്വല്പശമ്പളക്കാരായ സൎക്കാരുദ്യോഗസ്ഥർ മുഖേന ഊഴിയം പ്രകാ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/42&oldid=158682" എന്ന താളിൽനിന്ന് ശേഖരിച്ചത്