ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൩൮

ദിവാൻ ശങ്കുണ്ണിമേനോൻ

എന്നു പ്രസ്താവിക്കുകയുണ്ടായല്ലൊ. ശീലായ്മ കൂടിക്കൂടിവന്നു. ൧൮൬൪ ഫെബ്രുവരി ൭ -നു തീപ്പെടുകയും ചെയ്തു. ശീലായ്മ കലശലായസമയം, ശങ്കുണ്ണിമേന്റെ ശുശ്രൂഷകൾ അശ്രാന്തങ്ങളായിരുന്നു. അതുഹേതുവായിട്ട് അദ്ദേഹത്തെയും ദീനം പിടിപെട്ടു; അതു ഭേദമായി എങ്കിലും, പിന്നീട് ഒരിക്കലും അദ്ദേഹത്തിനു പൂൎവ്വസുഖം കിട്ടീട്ടില്ല.

സർ രാമവൎമ്മ മഹാരാജാവുതിരുമനസ്സിലെ സിംഹാസനാരോഹണത്തോടുകൂടി ശങ്കുണ്ണിമേന്നു കോവിലകത്തുനിന്നു നേരിട്ടുകൊണ്ടിരുന്ന ക്ലേശങ്ങളെല്ലാം അവസാനിച്ചു. ആ കാലത്തായിരുന്നു പരമേശ്വരകാൎ‌യ്യക്കാർ കൈ കടത്തി പ്രയോഗിച്ചുനോക്കിയത്. തീപ്പെട്ട മഹാരാജാവിന്റെ ശീലായ്മ മാറില്ലെന്നുകണ്ടസമയം, പിന്നത്തെ മഹാരാജാവിനും തന്നിൽ സ്നേഹവിശ്വാസങ്ങൾ കുറയാതെ നിലനിന്നുപോരുന്നതിൽ ഉണ്ടായേക്കാവുന്ന തടസ്സങ്ങളെ മാറ്റുന്നതിൽ അദ്ദേഹം ജാഗരൂകനായിത്തീൎന്നു. എളയരാജാവിനു ഇഷ്ടനായ ഒരു മാനേജരുണ്ടായിരുന്നു. അദ്ദേഹം തന്റെ ഒരു ശത്രുവായിത്തീൎന്നെങ്കിലോ എന്നു ശങ്കിച്ച് കുശലകൌശലങ്ങളെ പ്രയോഗിച്ച്, തീപ്പെടുന്നതിനുമുമ്പ് എളയരാജാവിനെക്കൊണ്ട് മഹാരാജാവിന്റെ അടുക്കൽ ശുപാൎശചെയ്യിച്ചു. മഹാരാജാവായശേഷം വാഗ്ദാനത്തെ ഫലിപ്പിച്ചു എങ്കിലും, അദ്ദേഹത്തിന്നു പരമേശ്വരപട്ടരെ കണ്ടുകൂടാതെയായി. കൌശലങ്ങളുടെ കലാശം ആ മാതിരിയാകുമെന്നു കാൎ‌യ്യക്കാർ വിചാരിച്ചിരുന്നില്ല. തിരുമനസ്സിലേക്കു കാൎ‌യ്യക്കാരുടെ പേരിൽ നീരസത്തിനും ആക്ഷേപത്തിനും മറ്റുകാരണങ്ങളുമുണ്ടായിരുന്നു. മഹാരാജാവിനു തന്നിലും തന്റെ ശുശ്രൂഷകളിലും തൃപ്തിയില്ലെന്നു കണ്ടപ്പോൾ, പരമേശ്വരപട്ടർ പണി രാജികൊടുത്തു. പിന്നീട് അദ്ദേഹം എളയതമ്പുരാന്റെ ദുൎമ്മന്ത്രിയായി കൂടി.





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jayachandran1976 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/45&oldid=158685" എന്ന താളിൽനിന്ന് ശേഖരിച്ചത്