ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

പുതിയ രാജാവിനു ശങ്കുണ്ണിമേന്നിൽ നിൎവാജ്യമായ സ്നേഹവും ബഹുമാനവുമുണ്ടായിരുന്നു; അദ്ദേഹത്തിനു തന്റെ മന്ത്രിയിലുണ്ടായിരുന്ന അനിതരസാധാരണമായ വിശ്വാസത്തെ മന്ത്രിക്കു തന്റെ സ്വാമിയുടെ നേരെ ഉണ്ടായിരുന്ന പ്രഭുഭക്തിനിഷ്ഠയോടുമാത്രം ഉപമിക്കാം. മഹാരാജാവിനോടു ചോദിക്കാതെയൊ അദ്ദേഹത്തിന്റെ അറിവുകൂടാതെയൊ ശങ്കുണ്ണിമേനോൻ യാതൊരു പ്രവൃത്തിയും ചെയ്തിരുന്നില്ല. തിരുമനസ്സിലെ സമ്മതം ആവശ്യമില്ലാത്ത കാൎ‌യ്യങ്ങളെക്കൂടി അവിടെ അറിവിച്ചുകൊണ്ടിരുന്നു. ആഴ്ചയിൽ ഒരിക്കൽ ദിവാൻ തിരുമുമ്പാകെ ചെല്ലാതിരിക്കയില്ല. പോയാൽ ഒന്നും രണ്ടും മണിക്കൂറുനേരം, ഓരൊ സംഗതികളെ വിശദപ്പെടുത്തിയും ഭിന്നാഭിപ്രായങ്ങളുടെ ഗുണദോഷങ്ങളെ വിവേചനംചെയ്തും തിരുമനസ്സറിവിച്ചുപോന്നിരുന്നു. തന്റെ അവകാശങ്ങളെയും അധികാരങ്ങളെയും കുറയ്ക്കയൊ നാട്ടാചാരങ്ങലെ ബാധിക്കയൊ ചിലവധികരിക്കയൊ നാശസംശയത്തെ സൂചിപ്പിക്കയൊ ചെയ്യാത്ത തന്റെ മന്ത്രിപുംഗവന്റെ എല്ലാ അഭിപ്രായങ്ങളോടും മഹാരാജാവു പൂൎണ്ണമായി യോജിച്ചുവന്നു. ശങ്കുണ്ണിമേനോൻ തന്റെ തമ്പുരാനോട് ഒരിക്കലും എതിൎത്തു പറഞ്ഞിട്ടില്ല. വല്ല കാൎ‌യ്യത്തിലും തന്റെ അഭിപ്രായത്തോടുകൂടി തിരുമനസ്സു യോജിക്കുന്നില്ലെന്നു കണ്ടാൽ, തൽസമയം ശങ്കുണ്ണിമേനോൻ അതിനെക്കുറിച്ചുള്ള സംസാരം അവിടെ നിൎത്തും. പിന്നീടു കാണുന്ന അവസരത്തിൽ പുതിയ യുക്തികളോടും വിവരണങ്ങളോടും കൂടി വീണ്ടും ആ വിഷയത്തിൽ പ്രവേശിക്കും. അപ്പോഴും മഹാരാജാവ് അപ്രിയത്തെ പ്രദൎശിപ്പിക്കുന്നതായാൽ, കാൎ‌യ്യം വളരെ ഗൗരവമുള്ളതല്ലെങ്കിൽ, ശങ്കുണ്ണിമേനോൻ തന്റെ യജമാനന്റെ ഹിതത്തിന്നു ഭംഗിയിൽ




























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/46&oldid=158686" എന്ന താളിൽനിന്ന് ശേഖരിച്ചത്