ഈ താളിൽ തെറ്റുതിരുത്തൽ വായന ഉണ്ടായിട്ടില്ല

44 ദിവാൻ ശങ്കുണ്ണിമേനോൻ

നങ്ങളിലേക്കു വേറെ ആളുകളെ നിയമിച്ചു; ശമ്പളം ഇരട്ടിച്ചു. ഇതുകണ്ട് ശങ്കുണ്ണിമനോൻ തൃപ്തിപ്പെട്ടിരുന്നു. എന്നാൽ അദ്ദേഹത്തിന്റെ സന്തോഷം അധികനാളേയ്ക്കു നിന്നില്ല. ഒരു സംവത്സരത്തിനകത്ത് സത്യവാന്മാരായ ന്യായാധിപന്മാർ സാമൎത്ഥ്യമില്ലാത്തവരെന്നും സാമൎത്ഥ്യമുള്ളവർ സത്യവാന്മാരല്ലെന്നും അദ്ദേഹത്തിനു മനസ്സിലായി. അപ്പീൽ കോടതിയിലെ ഒന്നാംജഡ്ജിയായി എല്ലാപ്രകാരത്തിലും നല്ലതായൊരാളെ കിട്ടുവാൻ ശങ്കുണ്ണിമേനോൻ വളരെ ശ്രമിച്ചു. മുത്തുസ്വാമിഅയ്യർ അന്ന് മംഗലാപുരത്ത് സദരമീനായിരുന്നു. മാധവരായർ ഉപദേശിച്ചപ്രകാരം, മുത്തുസ്വാമിഅയ്യരെ ഈ ജോലിക്ക് ശങ്കരനുണ്ണിമേനോൻ ക്ഷണിച്ചു. പക്ഷേ, ദേഹസുഖത്തെയും മേലാലുണ്ടാകാവുന്ന ഗുണത്തെയും ഓൎത്തു തനിക്ക് അതു സ്വീകരിപ്പാൻ തരമില്ലെന്നും, ഉപേക്ഷിക്കുന്നതിനെക്കുറിച്ചു മഹാരാജാവുതിരുമനസ്സുകൊണ്ടു ക്ഷമിക്കണമെന്നും അദ്ദേഹം മറുപടി അയച്ചു. ഒടുവിൽ, അന്ന് ആലപ്പുഴയിൽ ജില്ലാ ജഡ്ജിആയിരുന്ന സുബ്രഹ്മണ്യപിള്ളയെ ആ പണിക്കു വെച്ചു. ശങ്കരനുണ്ണിമേനോൻ ഉദ്യമത്തിൽനിന്നു പിരിയുന്നകാലത്ത് കോടതികൾ നിയമപരിജ്ഞാനവും സത്യസന്ധതയും ഉള്ള ന്യായാധിപതിമാരാൽ അലങ്കരിക്കപ്പെട്ടിരുന്നു. അദ്ദേഹത്തിന്റെ കാലത്ത് ഏഴു ജഡ്ജിമാർ ഉണ്ടായിരുന്നവരുടെ ആകെ ശമ്പളം 740- രൂപയിൽനിന്നു 2800- രൂപവരെയാക്കി

നിയമത്തിന്റെയും മലയാളഭാഷയുടെയും ജ്ഞാനം ഉള്ളവൎക്കേ വക്കീലന്മാരായി സന്നതുകൊടുത്തുകൂടു എന്നും കാലേകൂട്ടി ഒരു നിയമം നടപ്പിൽ വരുത്തി. വക്കീൽ പരീക്ഷ ഏൎപ്പെടുത്തുകയും രണ്ടുകുറി അതു നടത്തുകയും ചെയ്തു. ആ പരീക്ഷകളിൽ ജയിച്ച പൽരും പിന്നീടു പ്രമാണി





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/51&oldid=158692" എന്ന താളിൽനിന്ന് ശേഖരിച്ചത്