ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

46 ദിവാൻശങ്കരനുണ്ണിമേനോൻ

വെച്ചു കുറ്റംചെയ്താൽ, അവരെ ആ രാജ്യങ്ങളിലെ കോടതികൾ അവിടങ്ങളിലെ നിയമമനുസരിച്ചു തെളിവെടുത്തു ശിക്ഷിക്കുകയോ വിട്ടയക്കുകയോ ചെയ്യുന്നതിൽ ആരും ആദ്യം വിരോധം പറഞ്ഞിരുന്നില്ല. എന്നുതന്നെയല്ല, ആ അവകാശത്തെ ഇന്ത്യാഗവൎമ്മെണ്ട് സമ്മതിക്കകൂടി ചെയ്തിരുന്നു. എന്നാൽ 1868 - ൽ, തിരുവിതാങ്കൂറിലെ ഒരു യൂറോപ്യൻ ഉദ്യോഗസ്ഥൻ സൎക്കാർ പണമപഹരിച്ചതിനു രണ്ടുകൊല്ലത്തെ കഠിനതടവിനു വിധിച്ചസമയം, മദിരാശി ഗവൎമ്മേണ്ട് ആ ശിക്ഷാവിധി തെറ്റെന്നു കല്പിച്ചു. പക്ഷേ, മെയിൻ സായ്പുമുതലായ നിയമപണ്ഡിതന്മാർ വിധി നിയമപ്രകാരം ഉണ്ടായിട്ടുള്ളതെന്നു അഭിപ്രായപ്പെടുകയാൽ, ഗവൎമ്മേണ്ടിന്റെ കല്പനയെ പിൻവലിച്ചു. എങ്കിലും, മേലിൽ അങ്ങനെയുള്ളവരെ റസിഡേണ്ടിന്റെ തെളിവെടുത്തേ ശിക്ഷിച്ചുകൂടൂ എന്നുതീൎച്ചയാക്കി. ഇതിനെ എതിൎത്ത് സകാരണം പ്രബലമായിതിരുവിതാംകൂറിൽനിന്നു ശേഷയ്യാശാസ്ത്രിയും കൊച്ചിയിൽനിന്നു ശങ്കുണ്ണിമേന്നും എഴുതി. അതുകൊണ്ടു ഫലമൊന്നുമുണ്ടായില്ലെന്നു പ്രത്യേകം പ്രത്യേകം പ്രസ്താവിക്കേണ്ടതില്ലല്ലൊ.

ശങ്കുണ്ണിമേന്റെ കാലത്ത് നിയമഭരണ സംബന്ധമായി മറ്റൊരുപ്രധാനസംഗതിതീൎച്ചയാക്കിയത് അപ്പീൽ കോടതിയിലെ ചിലതീൎപ്പുകളിൽ നിന്നു തിരുമുന്വാകെ അപ്പീലിനു പ്രജകൾക്ക് അവകാശമുണ്ടായിരിക്കേണമെന്നുള്ളതാണ്. 1882 മുതൽ ഇതിനുവേണ്ട ഏൎപ്പാടുകൾ ഉണ്ടായിരുന്നു. 1900 -ൽ ഇവയെ ഇല്ലായ്മചെയ്തത് നന്നായില്ല. ജനറൽ കല്ലൻ കൈവശപ്പെടുത്തിയ അവകാശം തിരുമുമ്പാകെ അപ്പീലുകൾ തുടങ്ങിയതോടുകൂടി അസ്തമിത്പ്രായമായി. രാജ്യം ഭരിക്കുന്നവരും നിയമം നടത്തുന്നവരും ആയി മത്സരമില്ലാതിരിക്കുന്നതിനും ജഡ്ജിമാൎക്കു അവ





























ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jithintom08 എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/53&oldid=158694" എന്ന താളിൽനിന്ന് ശേഖരിച്ചത്