ത്തെക്കുറിച്ച് റസിഡണ്ടിന്റെ ആപ്പീസ്സു റിക്കാൎടുകളിൽനിന്നു അറിയാവുന്നതാണ്. നിൎഭാഗ്യത്താൽ, ഈ മനുഷ്യനു എളയതമ്പുരാൻതിരുമനസ്സിൽ ഒരു വശ്യശക്തി സിദ്ധിച്ചിട്ടുള്ളപോലെയിരിക്കുന്നു. അദ്ദേഹത്തിന്റെ ഉപദേശപ്രകാരമാണ് തിരുമനസ്സുകൊണ്ട് ഈവകകാൎയ്യങ്ങളിൽ പ്രവേശിക്കുന്നത് എന്നാണ് സംസാരം.തിരുമനസ്സിലെ സ്വന്തമാനേജർ, മൂത്തതുകാൎയ്യക്കാർ, കാൎയ്യപ്രാപ്തിയും വീണ്ടുവിവരും ഇല്ലാത്ത ആളായതുകൊണ്ട് തിരുമനസ്സിലെക്ക് ദുരുപദേശംകൊടുക്കുന്നതിൽ പരമേശ്വരയ്യരുമായി യോജിച്ചു. ഈ രണ്ടുപേരെയും തൃപ്പുണിത്തുറയിൽ നിന്നു നാടുകടത്തുന്നത് ആവശ്യമെന്നു എനിക്കു തോന്നുന്നു.
"പള്ളിനായാട്ട് എന്നസങ്കല്പത്തോടുകൂടി ദേവനെ മതിൽകെട്ടിനുപുറത്തേക്കു എഴുന്നള്ളിക്കുന്ന പതിവ് സാധാരണമാണെന്നും, അതുകൊണ്ട് ഈ എഴുന്നള്ളിപ്പു കുഴൂൎദേവനും വിരോധമില്ലാത്തതാണെന്നും, അതു കഴിഞ്ഞ സംവത്സരത്തിൽ എളയതമ്പുരാൻതിരുമനസ്സിലെ കല്പനപ്രകാരം നടത്തീട്ടുള്ളതാണെന്നും ഇവിടെ പ്രസ്താവിക്കാതെ തരമില്ല. ഈ കാരണങ്ങളെക്കൊണ്ടും തിരുമനസ്സിലെ പ്രായവും ലൌകികവിഷയങ്ങളിലുള്ള പരിചയക്കുറവും ഓൎക്കുമ്പൊഴും പാലിയത്തച്ചൻതന്നെയാണ് തെറ്റുകാരൻ എന്നെനിക്കുതോന്നുന്നു. പാലിയത്തച്ചനും അദ്ദേഹത്തിന്റെ ആൾക്കാരും ഇതിനെപ്പറ്റി ആലോചിക്കാഞ്ഞതിൽ എനിക്കു വ്യസനമുണ്ട്."
അടുത്ത കിരീടാവഖാസിയുടേയും നാട്ടിൽ പ്രമാണിയുടേയും ആളുകൾ തമ്മിലുള്ള ഈ കലഹം നാട്ടുകാരിൽ വലിയ ക്ഷോഭമുണ്ടാക്കിത്തീൎത്തു. നാട്ടുകാർ മുഴുവനും വാശിയോടുകൂടിയ രണ്ടു കക്ഷികളായി തീൎന്നു എന്നു പറയു
ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്. ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Jairodz എന്ന ഉപയോക്താവിനായിരിക്കും. | |||||
ഈ താളിന്റെ ഗുണനിലവാരം: (വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക) | |||||
സങ്കീർണ്ണത | തനിമലയാളം | അക്ഷരങ്ങളുടെ എണ്ണം | ടൈപ്പിങ്ങ് പുരോഗതി | ഫോർമാറ്റിങ്ങ് മികവ് | അക്ഷരശുദ്ധി |
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) | (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) |