ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

൧൦൯൭ മേടം ൧- ന് ശങ്കുണ്ണിമേനോൻ ജനിച്ചിട്ട് ഒരു നൂറു സംവത്സരം തികയുന്ന ദിവസമാണ്. അന്നയ്ക്ക് മൂലവും ഭാഷയും പ്രസിദ്ധപ്പെടുത്തേണമെന്നുള്ള ഞങ്ങളുടെ ആഗ്രഹം നിമിത്തം തൎജ്ജമ സാമാന്യത്തിലധികം തിടുക്കത്തിൽ ചെയ്യപ്പെടേണ്ടതായി വന്നു. ഇതുകൂടി ആലോചിച്ച് ഈ പുസ്തകത്തിലെ തെറ്റുകളെ എനിക്ക് കാണിച്ചുതരേണമെന്ന് ഞാൻ ഇത് വായിക്കുന്നവരോട് അപേക്ഷിയ്ക്കുന്നു.

ഇതരകൃത്യങ്ങളാൽ പരതന്ത്രനായിരുന്നിട്ടും ഭാഷാന്തരത്തെയും പ്രൂഫിനെയും പരിശോധിച്ച് ചികിത്സയിലിരുന്ന എന്നെ സഹായിച്ചതിനു, ഞാൻ എൻറെ സ്നേഹിതൻ പി. ശങ്കരൻ നമ്പ്യാരോട് ഏത് വിധമാണ് എൻറെ അഭിനന്ദനത്തെ പ്രകടിപ്പിക്കേണ്ടതെന്നറിയുന്നില്ല. അദ്ദേഹം എൻറെ മനോഗതിയ്ക്ക് അപരിചിതനല്ലായ്കയാൽ, വാങ്മൂലമുള്ള ആരാധനം ആവശ്യമില്ലെന്നുള്ള സമാധാനത്തിന് എനിക്ക് അവകാശമുണ്ട്.

ഞാൻ രാമാനുജമുദ്രാലയത്തിലെ ഒരു ഓഹരിക്കാരനാകയാൽ അതിൽ ജോലിയെടുക്കുന്നവരുടെ ജാഗ്രതയേയും കൃത്യനിഷ്ഠയേയും കുറിച്ച് പ്രശംസിക്കുന്നത് വിഹിതമല്ലെന്നു കരുതി മൌനം ദീക്ഷിയ്ക്കുന്നു.

കുമാരാലയം, എറണാകുളം; ൧൦൯൧ മേടം ൧

                                                                     പ്രസാധകൻ































ഈ താൾ വിക്കിഗ്രന്ഥശാല ഡിജിറ്റൈസേഷൻ മത്സരം 2014-ന്റെ ഭാഗമായി നിർമ്മിച്ചതാണ്.
ഇതിലെ ഉള്ളടക്കത്തിന്റെ സ്കോർ ലഭിക്കുന്നതു് ഈ താൾ ആദ്യം ടൈപ്പു ചെയ്തുതുടങ്ങിയ Kavitha kaveri എന്ന ഉപയോക്താവിനായിരിക്കും.
ഈ താളിന്റെ ഗുണനിലവാരം:
(വിശദവിവരങ്ങൾക്കു് ഈ ലേഖനം കാണുക)
സങ്കീർണ്ണത തനിമലയാളം അക്ഷരങ്ങളുടെ എണ്ണം ടൈപ്പിങ്ങ് പുരോഗതി ഫോർമാറ്റിങ്ങ് മികവ് അക്ഷരശുദ്ധി
(സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല) (സ്കോർ ഇതുവരെ ചേർത്തിട്ടില്ല)
"https://ml.wikisource.org/w/index.php?title=താൾ:Diwan_Sangunni_menon_1922.pdf/6&oldid=158701" എന്ന താളിൽനിന്ന് ശേഖരിച്ചത്