ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ണ്യകശിപുവിനെ നിഗ്രഹിച്ച (അപഹരി) ച്ചൊൻ‌റ ഇസ്വർഗ്ഗയിശ്വര്യം. എൻ‌റാൽ പെരിക വിരഞ്ഞു അഭിഷിക്തനായ്‌ അ സുരകളെ എല്ലാരെയുന്നിഗ്രഹിച്ചു സ്വർഗ്ഗയിശ്വർ‌യ്യം കൊണ്ടനുഭവിക്ക എൻ‌റിംങനെ പ്രതിപാദിച്ചു പ്രീതമനസ്കനാകിന മഹാബലിയെ ദെവവധാർത്ഥമായ് ഇന്ദ്രനാക്കി അഭിഷെകമ്‌ പണ്ണിതു. പിന്നെ ത്രൈലൊക്യവിജയാർത്ഥമായ് ദൈത്യകൊടികളെ നിയൊഗിച്ചാൻ.

മഹാബലി പുറപ്പടത്തിടംങിതു. അസുരഗണമ്‌ മഹാപത്മൻ, നികമ്‌ഭൻ, കാഞ്ചനാക്ഷൻ, കപിസ്കന്ധൻ, മെഘനാദൻ, ബെലന്ധമൻ തുടംങി പുറപ്പട തുടംങിതു. സിംഹികാതനയൻ രാഹു പുറപ്പെട്ടാൻ. മഹാബലിയുടെ പുത്രൻ സഹസ്രവാഹു രഥാദിരഥകൊടിപടയോടുകൂടദ്ധ്വജംങള്‌ അശ്വംങള്‌ അനെത്തലവംങള്‌ എൻ‌റവമാദികളൊടുകൂട അമരരാജധാനിയെ പ്രാപിച്ചു അമരകളൊടു പരാക്രമിക്കിൻ‌റ കാലത്തു സമർത്ഥരാകിന ദൈത്യന്മാരുടെ ശരകുന്താദി ആയുധവരംങളാൽ പരിപീഡിതരായ്‌ കെട്ടൊടിപ്പൊയിതു ദെവതാവർ‌ഗ്ഗമ്‌.

സ്വർ‌ഗ്ഗൈശ്വര്യമ്‌ മഹാബലിക്കായിതു. പിന്നെ ദെവകളു സ്വർഗ്ഗത്തെയുമ്‌ കളെഞ്ഞു ബ്രാഹ്മണവെഷപ്രതിഛന്നരായ്‌ പൃഥുവിങ്കൽ പെരുമാറിൻ‌റവർകള് തംങളിൽ കൂടി നിരൂപിച്ചു ക്ഷീരാർ‌ണ്ണവമ്‌ പ്രാപിച്ചു ശ്രീനാരായണസ്വാമിയെ സ്തുതിക്കിൻ‌റ കാലത്തു അനന്തനാകിൻ‌റ അഹിപതിമെൽ അധിവസിച്ചരുളുൻ‌റ അമ്ബുജാലയാവല്ലഭൻ അമരകളുടെ സകാശം പ്രാപിക്കിൻ‌റ കാലത്തു, പ്രഭുവെ! മഹാബലിയുടെ ശൌര്യാഗ്നിയിൽ ചുടപ്പെട്ടിരിക്കിൻ ഞാംങളെ നിന്തിരുവടിയുടെ ക(രുണാസ്ര)വത്തിൽ മുഴക്കി കളുർപ്പിച്ചരുളുക ദെവദെവേശ! എൻ‌ററിയിക്കിൻ‌റ കാലത്തു. ശ്രീപ്രഹ്‌ളാ‍ദ (വംശത്തി) ലൊള്ളൊരുത്തനാകയുമ്‌ എന്നിൽ ഭക്തനാകയുമൊണ്ടു എൻ‌റാൽ ഉപായാന്തരംങളെകൊണ്ടു അവനാലൊള്ള ഉപദ്രവത്തെ കെടുകിൻ‌റിതൊണ്ടു എൻ‌റരുളിച്ചെയിതു അദിതിദെവിയുടെ തിരുവുദരാധാരത്തെ പ്രാപിച്ചരുളിനാൻ.




"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/11&oldid=158747" എന്ന താളിൽനിന്ന് ശേഖരിച്ചത്