ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

റൊണ്ട. ജെഷ്ഠൊചിതമാകിന രാജ്യത്തെ പകുപ്പിച്ചുകൊണ്ടു പരിപാലിക്കയാൽ അഹെതുകമെ ഋഷിപത്നിയെ നിഗ്രഹിച്ചു മുനിശ്രെഷ്ഠനാൽ ശപിക്കപ്പെട്ടു തന്നുടെ രാജ്യഭരങളൊടു വെറുപട്ടു മുടിഞ്ഞു.

'ധർമ്മൊ രക്ഷതി രക്ഷിതമ്' എൻറുമൊണ്ടു. ചതുർസ്സാഗരപർയ്യന്തയാകിയ ഭൂമി സമസ്തവുമ് പിതാവു ധൃതരാഷ്ട്രക്കെ ആയിട്ടു മുടിഞ്ഞു. ധർമ്മതത്പരനാകയാൽ പിനെ തപസ്സിന്നദ്ധ്യവസ്സിച്ചിരിക്കിൻറ പാണ്ഡു മാദ്രീസംഗമംകൊണ്ടു മരിച്ചു സ്വർഗ്ഗത്തെ പ്രാപിച്ചാൻ. ആമരണാന്തമ് തപസ്സിനെച്ചെയിവാൻ ഭാഗ്യവൈപരീത്യമ് വന്നൂ പാണ്ഡുവിന്നു. പിന്നെ സ്വർഗ്ഗ്തനാകിന പാണ്ഡുവിന്നു വെണ്ടും ഔർദ്ധ്വദെഹികാദികർമ്മംങളെച്ചെയിതു മുടിച്ചു മാതൃസമെതരായ് ശതശൃംഗത്തിന്മെൽനിൻ നാഗപുരത്തെ പ്രാപിച്ച പാർത്ഥന്മാരെ കണ്ടു പിതാവു ധൃതരാഷ്ട്രന്തിരുവടി തന്നുടെ പുത്രന്മാരൊടൊക്ക പാണ്ഡവകളെ പരിപാലിച്ചു കൃപാചാര്യനെക്കൊണ്ടു അസ്ത്രമ് പൈറ്റിച്ചു വസിക്കിൻറെടത്തു ഭരദ്വാജനന്ദനൻ ദ്രൊണാ ( ചാർയ്യൻ പാ) ഞ്ചാലനാൽ പരിഭൂതനായ് അസ്തിനപുരത്തെ പ്രാപിച്ചു. ധ്രതരാഷ്ട്രനാൽ സത്കൃതനായ് അവനീപതിനന്ദനന്മാരെ അസ്ത്രം പയിറ്റിൻറെടത്തു അജിതപരാക്രമനാകിന അർജ്ജുനന്നു അഖിലാസ്ത്രശാസ്ത്രാദികളിൽ ആധിക്യമൊണ്ടെൻറ അഖിലലൊകമ് പ്രശംസിക്കവിഷയമായ് അവർണ്ണനീയപരാക്രമനാകിന കർണ്ണനെ അംഗരാജ്യാഭിഷെകമ് പണ്ണി അർജ്ജുനനൊടു പരാക്രമിപ്പാന്തുടങ്ങിയെടത്തു ഗുരുദക്ഷിണ പാഞ്ചാലഗ്രഹണമെൻറ ഭാരദ്വാജവചനഗൗരവമ് വിഷയമായ് പാഞ്ചാലന്മാരൊടു പരാക്രമിച്ചു പരിഭൂതരായ് ധാർത്തരാഷ്ട്രന്മാർ. അപ്രതിഹതപരാക്രമനാകിന അർജ്ജുനൻ അക്ഷണത്തിങ്കൽ പാഞ്ചാലരാജനെ പിടിച്ചുകെട്ടി രാജ്യാർദ്ധമ് പകുപ്പിച്ചുകൊടുത്തു ദ്രൊണരെ സന്തൊഷിപ്പിച്ചാൻ. അൻറെ തുടങ്ങി പാണ്ഡവർകളുടെ യശസ്സും നമ്മുടെ അയശസ്സും.

പിന്നെ പ്രഥിതപരാക്രമരാകിന പാർത്ഥന്മാരിൽ അമർഷ വർദ്ധിച്ചു. ഭീമപരാക്രമനാകിന ഭീമസെനനെ പിടിച്ചുകെട്ടി ഗം



"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/18&oldid=158754" എന്ന താളിൽനിന്ന് ശേഖരിച്ചത്