ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗയിൽ പ്രമാണകൊടിയിൽ കൊണ്ടുചെൻറിട്ടു. അതുകൊണ്ടവന്നൊരാപത്തു വന്നീല്ല. പിന്നെ നിദ്രാവെലയിങ്കൽ കടപ്പാമ്‌പു കടിപ്പിച്ചു. അതുകൊണ്ടുമ് അപായമ് വന്നില്ല. പാർത്ഥന്മാരെ ഒരികലെ നിഗ്രഹിക്കാമൊ എൻ‌റു നിനെച്ചു വിഷച്ചൊറുട്ടി. നിഗ്രഹസ്ഥരായില്ല പാണ്ഡവകള് എൻറു നിരൂപിച്ചു വാരണാവതത്തിലരക്കില്ലഞ്ചമെച്ചു. അതിൽ വസിക്കിൻറനാള് ജതഗൃഹദാഹത്തിങ്കൽ ജീവിച്ചു. ദെശാന്തരമ്‌ പ്രാപിച്ചു വസിക്കിൻറനാള് ദ്രൌപദിസ്വയംവരൊത്സവം കെട്ടു. പതിനെൺ വിഷയവാസികളാകിന രാജാക്കാളു​മ് ദ്വിജശ്രെഷ്‌ഠന്മാരുമ് പാഞ്ചാലവിഷയമ് പ്രാപിച്ചു അവലാരത്നത്തെ സ്വീകരിക്കാമൊ എൻ‌റ നിനച്ചു വില്ലെടുത്തു കുല എറ്റുവാനസാധ്യരായ് നിൽക്കിൻ‌റ കാലത്തു അമരെന്ദ്രനന്ദനൻ അത്ഭുതപരാക്രമൻ അർജ്ജുനൻ വില്ലെടുത്തു കുല എററി യന്ത്രമെയ്തു മുറിച്ചു യാജ്ഞസെനിയെ സംഗ്രഹിച്ചു. രാജാകളെ യുദ്ധത്തിന്നു പുറംകടാകിൻ‌റ കാലത്തു അഹമഹമികയാ പുറപ്പടിൻ‌റ രാജസമൂഹത്തെ അയത്നമായി ജയിച്ചു പാഞ്ചാലിയെ സ്വീകരിച്ചാൻ. അൻറു തുടംങി മറ്റൊള്ള രാജാക്കള് അശക്തരെന്റ ലൊകത്തിങ്കൽ പ്രസിദ്ധി വന്നൂ. അപ്പോഴ വൈരമ്‌ വർദ്ധിച്ചു. എനക്കു യുദ്ധാർത്ഥമായി ഭീഷ്‌മദ്രൊണാദികളെ പ്രാർത്ഥിക്കിൻ‌റ കാലത്തു പാണ്ഡ പുത്രന്മാരൊടു വിരൊധമിളെച്ചു രാജ്യാർദ്ധമ്‌ കൊടുക്ക എൻറു ധൃതരാഷ്‌ട്രർ ശ്രീഭീഷ്‌മൻ ശ്രീവിദുരരെൻ‌റിവരളുടെ വചനഗൌരവത്താൽ രാജ്യാർദ്ധമ്‌ പകത്തുകൊടുത്തു. അഭിഷിക്തന:കീന അജാത ശത്രുവിനുടെ അനുഭാവം കണ്ടു സഹിക്കരുതാഴികയാൽ പിതൃമുഖെന ശക്രപ്രസ്തത്തിങ്കലാക്കി പാണ്ഡവകളെ. അവിടെയുമവക്ക ഐശ്വര്യമ്‌ വർദ്ധിച്ചു.

പിന്നെ പശുക്കളെ അടിച്ചു കൊണ്ടു പൊരിൻ‌റകാലത്തു പാത്ഥൻ പരാക്രമിച്ചു ശക്രപ്രസ്ഥത്തിങ്കൽ നൈച്ചാൻ. പിന്നെ ശ്രീ (ബലഭ) ദ്രമതാനുവർത്തിയായ് അലമ്‌ബുസൻ വാസുഭദ്ര ഭഗിനി സുഭദ്രെ എനക്ക വിവാഹാർത്ഥമായ് എടുത്തു കൊണ്ടു പൊരിൻ‌റ കാലത്തു പ്രഭാസതീർത്ഥഗതനാകിന പാർത്ഥൻ ആ




"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/19&oldid=158755" എന്ന താളിൽനിന്ന് ശേഖരിച്ചത്