ഈ താളിൽ തെറ്റുതിരുത്തൽ വായന നടന്നിരിക്കുന്നു

ഗ്നെആസ്ത്രപ്രഭാവംകൊണ്ടവനെ ഭ്രമിപ്പിച്ചു കന്യകെ മീണ്ടുകൊണ്ടു അന്തഃപുരത്തിങ്കലാക്കി ശ്രീവാസുദെവന്തിരുവടിയുടെ പുദ്ധി കൂട്ടി സുഭദ്രാവിവാഹന്നിവർത്തിച്ചാൻ. എപ്പൊഴുമ് പാർത്ഥൻ നമ്മുടെ പരിഭവത്തെ ചെയിൻ‌റു. പിന്നെ അഗ്നിഭഗവാൻപക്കൽനിൻ‌റു ഗാണ്ഡീവമ് സംഗ്രഹിച്ചു ഖാണ്ഡവമ് വനന്ദഹിപ്പിച്ചു. ശതക്രതുപ്രമുഖമാകിന ദെവഗണത്തെ ജയിച്ചു വർഷധാരകളെ ചെറുത്തുകൊണ്ടു അഗ്നിഭഗവാനെ സന്തൊഷിപ്പിച്ചു അഖിലലൊകത്തെ വിസ്മയിപ്പിച്ചാൻ. നമ്മുടെ കീർത്തിഹാനി അവിടെ അവിടെ വരുത്തിൻറൊനർജ്ജുനൻ

പിന്നെ ധർമരാജനിയൊഗത്താൽ ഭ്രാതാക്കള് നാലരുമ് നാലുദിക്കുമ് ജയിച്ചു. അർത്ഥരാശി ആപാദിക്കിൻറെടത്തു ധനദപാലിതയാകിന ദിക്കിനെ ജയിച്ചു. ധനെശ്വരനൊടുതിരകൊണ്ടു ധനഞ്ജയനെന്റെ നാമമ് സർവലൊകത്തിങ്കൽ പ്രസിദ്ധമായ്.

പിന്നെ രാജസൂയാവസസാനത്തിങ്കൽ ശിശുപാലവധഞ്ചെയിക വിഷയമ് പാണ്ഡുവകള്ക അനർത്ഥമൊണ്ടെൻറ കല്പിക്കായി. അതുകൊണ്ടു പിതൃമുഖെന ധർമപുത്രനെ വിളിപ്പിച്ചുകൊണ്ടു അക്ഷവതിയാകിൻറ സഭയിൽ സൗബലനാകിന ശകുനിയെകൊണ്ട ചൂതു പൊരുതിച്ചു രാജ്യവാഹനവസ്തുഭണ്ഡാരാദികള് ഒട്ടൊഴിയാതെ സ്വീകരിച്ചു. ഭ്രാതാക്കളെയുമ് ഭാര്യയുമ് തന്നെയുംകൂട പണയമ് വപ്പിച്ചുകൊണ്ടു മുന്നഞ്ചെയിത പരിഭവംങള് എല്ലാമൊൻറൊയും ശമിപ്പിപ്പുതുഞ്ചെയിതു അധികമായ് പരിഭവഞ്ചെയിവു എൻറ കൽപ്പിച്ചു. യാജ്ഞസെനി ദ്രൗപദിയെ ഏകവസ്ത്രയായ് രജസ്വലയായിരുന്നവളെ ദുശ്ശാസനനെക്കൊണ്ടു സഭാമദ്ധ്യത്തിങ്കൽ ഇഴപ്പിച്ചു ശരക്കൊൽകൊണ്ടു തല്ലി വസ്ത്രാക്ഷെപമ് ചെയ്യിച്ചു. പാണ്ഡുപുത്രന്മാരയിവരും നൊക്കിനിക്കച്ചെയിതെ സഭാമദ്ധ്യത്തിങ്കൽ സകലരാജസമക്ഷത്തിങ്കൽ വെച്ചു അഴകുതായി പരിഭവിപ്പുതുമ് ചെയിതു. പിന്നെ പന്ത്രണ്ടു സംവത്സരമ് വനവാസവുമ് ഒരാണ്ടജ്ഞാതവാസവുമ് അനുഷ്ഠിച്ചു. ത്രയൊദശവർഷാന്തത്തിങ്കൽ രാജ്യമ് പകുത്തുകൊടുപ്പു -



"https://ml.wikisource.org/w/index.php?title=താൾ:Doothavakyam_Gadyam.djvu/20&oldid=158757" എന്ന താളിൽനിന്ന് ശേഖരിച്ചത്